മഥുര: ജന്മാഷ്‌ടമി ദിനത്തിന്‍റെ ആഘോഷ നിറവില്‍ ശ്രീകൃഷ്‌ണ ജന്മസ്ഥലമെന്ന് അറിയപ്പെടുന്ന മഥുര. ശ്രീകൃഷ്‌ണന്‍റെ പിറന്നാള്‍ ദിനത്തില്‍ വ്രതാനുഷ്‌ഠാനങ്ങളോടെ ആയിരക്കണിക്കിന് ഭക്തരാണ് ശ്രീകൃഷ്‌ണ ജന്മസ്ഥാനിലേക്ക് എത്തുന്നത്. അഷ്‌ടമിരോഹിണി ദിനത്തിലാണ് ശ്രീകൃഷ്‌ണ ജയന്തി ആഘോഷം.
ഒരു കൂട്ടം ക്ഷേത്രങ്ങൾ ഉൾപ്പെടുന്ന ശ്രീകൃഷ്‌ണ ജന്മസ്ഥാന പരിസരം ശ്രീകൃഷ്‌ണ ജയന്തിയോടനുബന്ധിച്ച് വർണാഭമായ വിളക്കുകൾ കൊണ്ട് നേരത്തെ തന്നെ അലങ്കരിച്ചിരുന്നു. പ്രദേശത്തെ പ്രധാന കടവുകളും അലങ്കരിച്ചിട്ടുണ്ട്. വേദ ശ്ലോകങ്ങളുടെയും ശംഖ് നാദത്തിന്‍റെയും താളമേളങ്ങളുടെയും അകമ്പടിയോടെ രാധാ-കൃഷ്‌ണന്‍റെയും മറ്റ് ദേവതകളുടെയും വസ്‌ത്രം ധരിച്ചുകൊണ്ടുള്ള ഭക്തരുടെ ഘോഷയാത്രയും ഇന്ന് നടക്കും. അതേസമയം, രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം ഇന്ന് ശ്രീകൃഷ്‌ണ ജയന്തി ആഘോഷിക്കുകയാണ്.
#WATCH | Mathura, Uttar Pradesh: Morning aarti performed at the Shri Krishna Janmasthan temple on the occasion of Shri Krishna Janmashtami pic.twitter.com/4AgRTwVY29
— ANI (@ANI) August 26, 2024
ഉറിയടി: ശ്രീകൃഷ്‌ണ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രധാന ആചാരങ്ങളിലൊന്നാണ് ഉറിയടി. ഇതിലൂടെ ശ്രീകൃഷ്‌ണൻ്റെ കുട്ടിക്കാലമാണ് ചിത്രീകരിച്ചിരിക്കുന്നത്. വെണ്ണയും തൈരും ഇഷ്‌ടപ്പെട്ടിരുന്ന കണ്ണന്‍ അയൽവാസികളുടെ വീടുകളിൽ നിന്നുപോലും ഇവ മോഷ്‌ടിച്ചിരുന്നു എന്നാണ് നാടോടികഥകളില്‍ പറയുന്നത്. 'വെണ്ണ കളളന്‍' എന്നുവരെ വാത്സല്യത്തോടെ കണ്ണനെ ആളുകള്‍ വിളിച്ചിരുന്നു.
കണ്ണന്‍ വെണ്ണയെടുക്കാതിരിക്കാന്‍ അമ്മ യശോദ ഇവ ഉയരത്തിൽ തൂക്കിയിടുമായിരുന്നു. എന്നാല്‍ കൂട്ടുകാരുമായി വന്ന് കണ്ണന്‍ മനുഷ്യ പിരമിഡുകൾ നിർമിച്ച് അതിന് മുകളില്‍ കയറി വെണ്ണ സ്വന്തമാക്കും. ഇതിന്‍റെ ഓര്‍മപ്പെടുത്തലായാണ് ഉറിയടി നടത്തുന്നത്.
Also Read: കാണികൾക്ക് കൗതുക കാഴ്‌ചയായി സ്വാമിക്ഷേത്രത്തിൽ ഗജവീരൻമാരുടെ നീരാട്ട്