നോയിഡ: ഡല്‍ഹിയില്‍ പ്ലേ സ്‌കൂളിലെ ശുചിമുറിയില്‍ ഒളിക്യാമറ. സംഭവത്തില്‍ സ്‌കൂള്‍ ഡയറക്‌ടര്‍ അറസ്‌റ്റിലായി. താനാ ഫേസ്-3 ഏരിയയിലെ പ്ലേ സ്‌കൂളിലാണ് ഒളിക്യാമറ കണ്ടെത്തിയത്. ബൾബ് ഹോൾഡറിൽ ഘടിപ്പിച്ച നിലയിലായിരുന്നു ക്യാമറ.
ശുചിമുറിയില്‍ പോയ അധ്യാപികയാണ് ബൾബ് ഹോൾഡറിൽ സംശയാസ്‌പദമായ വസ്‌തു കണ്ടെത്തിയത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഒളിക്യാമറ ആണെന്ന് മനസിലായതെന്ന് അധ്യാപിക പൊലീസിനോട് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇക്കാര്യം സ്‌കൂൾ ഡയറക്‌ടർ നവ്‌നീഷ് സഹായിയെ അറിയിച്ചിട്ടും മറുപടിയൊന്നും നൽകിയില്ലെന്നും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും അവർ പറഞ്ഞു.
ഇതിന് മുമ്പും സ്‌കൂളിലെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയിരുന്നു എന്നും താൻ അത് ഡയറക്‌ടർക്ക് നൽകിയിരുന്നു എന്നും അധ്യാപിക പൊലീസിനോട് പറഞ്ഞു. സെക്യൂരിറ്റി ഗാർഡുമായി സംസാരിച്ചപ്പോൾ ഡയറക്‌ടര്‍ തന്നെയാണ് ക്യാമറ സ്ഥാപിച്ചത് എന്ന് വ്യക്തമായതായും ഇവര്‍ പൊലീസിനോട് പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം നടത്തിയ പൊലീസ് നവ്‌നീഷ് സഹായ് ഓൺലൈനിൽ സ്‌പൈ ക്യാമറ ഓർഡർ ചെയ്‌തിരുന്നതായി കണ്ടെത്തി. ഇതേത്തുടർന്നാണ് ഡയറക്‌ടറെ പൊലീസ് അറസ്റ്റ് ചെയ്‌തത്.
Also Read: ഭാര്യയുടെ ആണ്‍സുഹൃത്തിനെ ഭര്‍ത്താവ് തല്ലിക്കൊന്നു; സംഭവം ഡല്‍ഹിയിലെ ശാസ്‌ത്രി പാര്‍ക്കില്‍