ETV Bharat / bharat

'അക്രമിക്കപ്പെടേണ്ടവരല്ല, ഓരോ വ്യക്തിക്കും വേണം സ്വാതന്ത്ര്യം'; ഇന്ന് ന്യൂനപക്ഷ അവകാശ ദിനം, അറിയാം പ്രാധാന്യം - MINORITY RIGHTS DAY 2024

മതപരവും ഭാഷാപരവുമായ ദേശീയ, വംശീയ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ ഐക്യരാഷ്ട്രസഭ അംഗീകരിച്ചതിന് ശേഷമാണ് 1992 മുതല്‍ ന്യൂനപക്ഷ അവകാശ ദിനം ആചരിക്കുന്നത്.

RELEVANCE OF MINORITY RIGHTS DAY  MINORITIES IN INDIA  ന്യൂനപക്ഷ അവകാശ ദിനം  ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 18, 2024, 6:52 AM IST

ന്യൂഡൽഹി: മതന്യൂനപക്ഷങ്ങൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി എല്ലാ വർഷവും ഡിസംബർ 18ന് ന്യൂനപക്ഷ അവകാശ ദിനമായി ആചരിക്കുന്നു. ന്യൂനപക്ഷ വിഭാഗങ്ങള്‍ പല തരത്തിലുള്ള അരക്ഷിതാവസ്ഥകളും അതിക്രമങ്ങളും നേരുടുന്ന വര്‍ത്തമാനകാല ഇന്ത്യയില്‍ ഈ ദിനത്തിന്‍റെ പ്രാധാന്യം ഏറുകയാണ്. ന്യൂനപക്ഷങ്ങൾക്ക് സ്വാതന്ത്ര്യത്തിനും സമത്വത്തിനുമുള്ള അവകാശം നിലനിർത്താനും ന്യൂനപക്ഷങ്ങളെ ബഹുമാനിക്കണമെന്ന അവബോധം സൃഷ്‌ടിക്കാനുമാണ് ഈ ദിനം ലക്ഷ്യമിടുന്നത്.

ചരിത്രവും പ്രാധാന്യവും

സാമൂഹികവും രാഷ്‌ട്രീയവും സാമ്പത്തികവുമായ ആധിപത്യം ഇല്ലാത്തതും ഒരു പ്രത്യേക രാജ്യത്തിനുള്ളിൽ സംഖ്യാപരമായി കുറവുള്ളതുമായ ഒരു സമൂഹം എന്നാണ് ഐക്യരാഷ്‌ട്ര സഭ (യുഎൻ) ന്യൂനപക്ഷത്തെ നിർവചിക്കുന്നത്. മതപരമോ ഭാഷാപരമോ ആയ ദേശീയ അല്ലെങ്കിൽ വംശീയ ന്യൂനപക്ഷങ്ങളുടെ വ്യക്തിയുടെ അവകാശങ്ങളെക്കുറിച്ചുള്ള പ്രസ്‌താവന 1992 ഡിസംബർ 18-ന് ആണ് യുഎൻ പുറത്തിറക്കിയത്.

ന്യൂനപക്ഷ അവകാശ ദിനം ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്ക് സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെയും തുല്യ അവസരങ്ങളും ഉയർത്തിപ്പിടിക്കുകയും അവരുടെ അവകാശങ്ങളെക്കുറിച്ച് അവബോധം സൃഷ്‌ടിക്കുകയും ചെയ്യും.

"വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുകയും അവകാശങ്ങൾ സംരക്ഷിക്കുകയും ചെയ്യുക " എന്നതാണ് ഈ വര്‍ഷത്തെ ന്യൂനപക്ഷ അവകാശ ദിനത്തിൻ്റെ തീം.

ന്യൂനപക്ഷങ്ങൾക്കായുള്ള ദേശീയ കമ്മിഷന്‍റെ ഉത്ഭവം

1992-ൽ ആരംഭിച്ച യുഎൻ വിഭാവനം ചെയ്യുന്നതിന് മുമ്പ് തന്നെ ഇന്ത്യ ദേശീയ ന്യൂനപക്ഷ കമ്മിഷൻ (NCM) രൂപീകരിക്കുക എന്ന ആശയം മുന്നോട്ട് വച്ചിരുന്നു. 1978-ൽ ആയിരുന്നു ഇത്. 1978 ജനുവരി 12-ലെ ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രമേയത്തിലാണ് കമ്മിഷന്‍റെ രൂപീകരണം വിഭാവനം ചെയ്‌തത്.

'ഭരണഘടനയിലും നിയമങ്ങളിലും സംരക്ഷണം ഉറപ്പു നല്‍കുന്നുണ്ടെങ്കിലും ന്യൂനപക്ഷങ്ങൾക്കിടയിൽ അസമത്വത്തിന്‍റെയും വിവേചനത്തിന്‍റെയും ഒരു വികാരം നിലനിൽക്കുന്നുണ്ട്,' എന്നായിരുന്നു പ്രമേയത്തിലെ വരികള്‍.

1984-ൽ ന്യൂനപക്ഷ കമ്മിഷനെ ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് വേർപെടുത്തി പുതുതായി സൃഷ്‌ടിച്ച ക്ഷേമ മന്ത്രാലയത്തിന് കീഴിലാക്കിയിരുന്നു.

ദേശീയ ന്യൂനപക്ഷ കമ്മിഷൻ

1992-ലെ നാഷണൽ കമ്മിഷൻ ഫോർ മൈനോറിറ്റീസ് ആക്‌ട് നിലവിൽ വന്നതോടെ കമ്മിഷൻ നിയമപരമായ ഒരു പദവി നൽകുകയും ദേശീയ ന്യൂനപക്ഷ കമ്മിഷൻ എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്‌തു. ക്ഷേമ മന്ത്രാലയം 1993 ഒക്‌ടോബർ 23 ലെ ഗസറ്റ് വിജ്ഞാപനത്തിലൂടെ 1993 മെയ് 17 ന് ദേശീയ കമ്മിഷൻ രൂപീകരിച്ചു.

മുസ്‌ലീങ്ങൾ, ക്രിസ്‌ത്യാനികൾ, സിഖുകാർ, ബുദ്ധമതക്കാർ, പാർസികൾ എന്നീ അഞ്ച് മതവിഭാഗങ്ങളെ ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. 2014 ജനുവരി 27 ന് ജൈനരെ ന്യൂനപക്ഷ വിഭാഗത്തിൽ ഉൾപ്പെടുത്തി. 2011 ലെ സെൻസസ് പ്രകാരം ആറ് മത ന്യൂനപക്ഷ സമുദായങ്ങൾ ജനസംഖ്യയുടെ 19.3 ശതമാനമാണ്.

കമ്മിഷന്‍റെ പ്രവർത്തനങ്ങൾ

  • കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും സംസ്ഥാനങ്ങളുടെയും കീഴിലുള്ള ന്യൂനപക്ഷങ്ങളുടെ വികസന പുരോഗതി വിലയിരുത്തുക.
  • ഭരണഘടനയിലും പാർലമെന്‍റും സംസ്ഥാന നിയമ നിർമ്മാണ സഭകളും നടപ്പിലാക്കിയ നിയമങ്ങളിലും ന്യൂനപക്ഷങ്ങൾക്കായുള്ള സുരക്ഷാ സംവിധാനങ്ങളുടെ പ്രവർത്തനം നിരീക്ഷിക്കുക.
  • ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായുള്ള പ്രധാനമന്ത്രിയുടെ 15 പോയിന്‍റ് പ്രോഗ്രാം നടപ്പിലാക്കുകയും ന്യൂനപക്ഷ സമുദായങ്ങൾക്കുള്ള പദ്ധതികള്‍ പ്രവർത്തനക്ഷമമാണെന്നും ഉറപ്പാക്കുക.
  • കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ന്യൂനപക്ഷങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള സുരക്ഷാ സംവിധാനങ്ങൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള ശുപാർശകൾ നൽകുക.
  • ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും സംരക്ഷണങ്ങളും ഹനിക്കുന്നതിനെക്കുറിച്ചുള്ള പരാതികൾ പരിശോധിക്കുകയും അധികാരികളോട് അത്തരം കാര്യങ്ങളില്‍ നടപടി ആവശ്യപ്പെടുകയും ചെയ്യുക.
  • വർഗീയ സംഘർഷങ്ങളുടെയും കലാപങ്ങളുടെയും കാരണങ്ങള്‍ അന്വേഷിക്കുക.

പരാതി കൈകാര്യം

ഇപ്പോൾ ലഭിക്കുന്ന പരാതികളിൽ കൂടുതലും പൊലീസ് അതിക്രമങ്ങൾ, സേവന വിഷയങ്ങൾ, ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മതപരമായ സ്വത്തുക്കളുടെ കൈയേറ്റം എന്നിവയുമായി ബന്ധപ്പെട്ടതാണ് എന്ന് ദേശീയ ന്യൂനപക്ഷ കമ്മിഷൻ പറയുന്നു. കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് കീഴിലുള്ള ബന്ധപ്പെട്ട അധികാരികളിൽ നിന്ന് റിപ്പോർട്ടുകൾ ആവശ്യപ്പെട്ട് അവ ലഭിച്ചു കഴിഞ്ഞാല്‍ പരാതികൾ പരിഹരിക്കുന്നതിന് കമ്മിഷൻ ബന്ധപ്പെട്ട അധികാരികൾക്ക് ശുപാർശകൾ നൽകും.

Also Read: ആംബുലന്‍സ് ലഭിച്ചില്ല, വയനാട്ടില്‍ വയോധികയുടെ മൃതദേഹം ശ്‌മശാനത്തിലെത്തിച്ചത് ഓട്ടോറിക്ഷയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.