വഡോദര: സ്‌പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ഇന്ന് പുലർച്ചെ ഗുജറാത്തിലെ വഡോദര നഗരത്തിൽ എത്തിയതായി അധികൃതർ അറിയിച്ചു. ഇന്ത്യയിലേക്കുള്ള പെഡ്രോ സാഞ്ചസിന്‍റെ ആദ്യ ഔദ്യോഗിക സന്ദർശനം ആണിത്. സൈനിക വിമാനങ്ങളുടെ അന്തിമ അസംബ്ലി ലൈനായ ടിഎഎസ് സി-295 വിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള ടാറ്റയുടെ എയർക്രാഫ്റ്റ് പ്ലാൻ്റ് സാഞ്ചസും മോദിയും സംയുക്തമായി വഡോദരയിൽ ഉദ്ഘാടനം ചെയ്യും. ഈ മേഖലയിലെ ആദ്യത്തെ സ്വകാര്യ സമുച്ചയം കൂടിയാണിത്.
Bienvenido a India!
— Randhir Jaiswal (@MEAIndia) October 27, 2024
President of the Government of Spain @sanchezcastejon touches down in Vadodara, marking the first visit by a Spanish President to 🇮🇳 in 18 years.
An official visit to elevate 🇮🇳-🇪🇸 relations to new heights. pic.twitter.com/c95RU3ZGj7
കരാറിൻ്റെ ഭാഗമായി ഇവിടെ 40 വിമാനങ്ങൾ നിർമ്മിക്കും. ഇവ ഇന്ത്യയിൽ നിർമ്മിക്കുന്നതിൻ്റെ ഉത്തരവാദിത്തം ടിഎഎസ്എലിന് ആണ്. അസംബ്ലി, ടെസ്‌റ്റ്, യോഗ്യത, അറ്റകുറ്റപ്പണികൾ തുടങ്ങി വിമാനത്തിൻ്റെ സമ്പൂർണ നിർമാണ പ്രവർത്തികള്‍ ഇതിൽ ഉൾപ്പെടും. അതേസമയം വ്യോമയാന ഭീമനായ എയർബസ് 16 വിമാനങ്ങൾ നേരിട്ട് എത്തിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഉദ്ഘാടനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സാഞ്ചസ് റോഡ്ഷോയിൽ പങ്കെടുക്കും. വിമാനത്താവളം മുതൽ ടാറ്റ ഫെസിലിറ്റി വരെ നീളുന്ന 2.5 കിലോമീറ്റർ റോഡ്‌ഷോയിൽ സാംസ്‌കാരിക പ്രദർശനങ്ങൾ നടക്കും. ശേഷം രണ്ട് നേതാക്കളും ചരിത്രപ്രസിദ്ധമായ ലക്ഷ്‌മി വിലാസ് കൊട്ടാരം സന്ദർശിക്കും. കൊട്ടാരത്തിലായിരിക്കും ഉച്ചഭക്ഷണം.
അവിടെ വച്ച് വിദേശകാര്യ മന്ത്രാലയം (എംഇഎ) സംഘടിപ്പിക്കുന്ന ഉഭയകക്ഷി കൂടിക്കാഴ്‌ച നടത്തും. സ്പെയിനിലേക്ക് മടങ്ങുന്നതിന് മുമ്പ് ചൊവ്വാഴ്‌ച സാഞ്ചസ് മുംബൈ സന്ദർശിക്കും. ബുധനാഴ്‌ച സാഞ്ചസ് സ്പെയിനിലേക്ക് തിരിക്കും എന്നാണ് വിവരം.
ടാറ്റയെ കൂടാതെ, ഭാരത് ഇലക്ട്രോണിക്‌സ്, ഭാരത് ഡൈനാമിക്‌സ് തുടങ്ങിയ മുൻനിര പ്രതിരോധ പൊതുമേഖലാ യൂണിറ്റുകളും സ്വകാര്യ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളും ഈ പരിപാടിക്ക് സംഭാവന നൽകും. 2022 ഒക്ടോബറിലാണ് വഡോദര ഫൈനൽ അസംബ്ലി ലൈനിന് മോദി തറക്കല്ലിടുന്നത്.