ETV Bharat / bharat

യുപി പീഡനം; ബിജെപി നേതാവിന്‍റെ മകളെ പീഡിപ്പിച്ചു, മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍ - കൂട്ടബലാത്സംഗം

വനിതാ മോര്‍ച്ചാ നേതാവിന്‍റെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളെ കൂട്ടബലാത്സംഗം ചെയ്‌തു. ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. മനംനൊന്ത് പെണ്‍കുട്ടി ജീവനൊടുക്കി.

girl gangraped  suicide  കൂട്ടബലാത്സംഗം  പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തു
Three BJP-Linked Youths Held For Molesting Minor Daughter Of Same Party Leader
author img

By ETV Bharat Kerala Team

Published : Feb 14, 2024, 9:43 PM IST

Updated : Feb 14, 2024, 10:41 PM IST

രാംപൂര്‍(ഉത്തര്‍പ്രദേശ്): കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്‌തു. വനിതാ മോര്‍ച്ച നേതാവിന്‍റെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയായ മകളാണ് പീഡനത്തില്‍ മനംനൊന്ത് ജീവനൊടുക്കിയത്. രാംപൂരിലെ കോട്ട്വാലി മേഖലയിലാണ് സംഭവം(Three BJP-Linked Youths Held ).

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുനാല്‍ഗുപ്‌ത, ഓംവസിഷ്‌ഠ, അഭിഷേക് ചന്ദ്ര എന്നിവരാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. ഇവരും ബിജെപിക്കാര്‍ തന്നെയാണ്( Molesting Minor Daughter Of Same Party Leader).

സ്‌കൂളില്‍ പോകുമ്പോഴും വരുമ്പോഴും തന്‍റെ മകളെ ശല്യപ്പെടുത്തുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ശല്യക്കാരായ യുവാക്കളുടെ മാതാപിതാക്കളോടും ഇതേക്കുറിച്ച് പരാതിപ്പെട്ടിരുന്നു. ഇതിന് ശേഷം ശല്യം കൂടി. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്ന് മടങ്ങി വരുന്ന വഴിയില്‍ പെണ്‍കുട്ടിയെ മൂന്ന് പേരും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാക്കളുടെ മാതാപിതാക്കളെ ഈ സംഭവം അറിയിച്ചു. ഇതില്‍ കുപിതരായ യുവാക്കള്‍ പീഡനദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമസൈറ്റുകളില്‍ പ്രസിദ്ധീകരിച്ചു. ഇതില്‍ മനം നൊന്ത് കുട്ടി ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. സാമൂഹ്യമാധ്യമങ്ങളിലെയും മൊബൈല്‍ഫോണുകളിലെയും വിവരങ്ങള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്.

Also Read: ഹവേരിയിൽ സദാചാര അക്രമം തുടർക്കഥ, യുവാവിനൊപ്പം പോയ പെൺകുട്ടിയെ തടഞ്ഞു നിർത്തി ആക്രമിച്ച കേസില്‍ അറസ്റ്റ്

Last Updated : Feb 14, 2024, 10:41 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.