ETV Bharat / bharat

ഇന്ത്യയിലാദ്യം...!; നൈപുണ്യ സെന്‍സസിന് ഒരുങ്ങി ആന്ധ്ര, ഗുണം ആര്‍ക്ക്? - Skill Census in India - SKILL CENSUS IN INDIA

നൈപുണ്യ സെന്‍സസ് വരുന്നതോടെ തൊഴില്‍ രഹിതര്‍ക്ക് ആശ്വാസം. നൈപുണ്യ വികസന പരിശീലനത്തിന് കളമൊരുങ്ങും. കോളജുകളും സര്‍വകലാശാലകളും നൈപുണ്യ വികസനഹബാകും.

WHAT IS SKILL CENSUS  FIRST SKILL CENSUS IN INDIA  നൈപുണ്യ സെന്‍സസ് ഇന്ത്യയില്‍  ADVANTAGES OF SKILL CENSUS
skill census representative image (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 21, 2024, 2:17 PM IST

അമരാവതി (ആന്ധ്രാപ്രദേശ്) : ഇന്ത്യയില്‍ വളരെ പണ്ടുമുതല്‍, വ്യക്തമായി പറഞ്ഞാല്‍ പുരാതന കാലം മുതല്‍ക്ക് തന്നെ, സെന്‍സസ് അഥവ ജനങ്ങളുടെ എണ്ണം തിട്ടപ്പെടുത്താന്‍ തുടങ്ങിയിരുന്നു. ബിസി മൂന്നാം നൂറ്റാണ്ടില്‍ അശോകന്‍റെ ഭരണത്തിലും ഗുപ്‌തന്മാരുടെ ഭരണകാലത്തും ഈ പറഞ്ഞ കണക്കെടുപ്പ് നടന്നിട്ടുള്ളതായി പറയപ്പെടുന്നു. അക്‌ബറിന്‍റെ കാലത്തും ജനസംഖ്യ കണക്കെടുപ്പ് നടന്നതായാണ് വിവരം.

പത്തുവര്‍ഷത്തില്‍ ഒരിക്കലാണ് ഇന്ത്യയില്‍ സെന്‍സസ് നടക്കുന്നത്. അടുത്തിടെ സെന്‍സസുമായി ബന്ധപ്പെട്ട് വളരെ ചര്‍ച്ചയായ പദമാണ് ജാതി സെന്‍സസ്. ജാതി സെന്‍സസിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തുവന്നിരുന്നു. ലളിതമായി പറഞ്ഞാല്‍ ജാതി തിരിച്ചുള്ള ജനങ്ങളുടെ കണക്കെടുപ്പാണ് ജാതി സെന്‍സസ്. പിന്നാക്ക വിഭാഗങ്ങളുടെ യഥാര്‍ഥ അവസ്ഥ മനസിലാക്കാന്‍ ജാതി സെന്‍സസ് സഹായിക്കുമെന്ന് വിദഗ്‌ധര്‍ പറയുമ്പോഴും പലരും ഈ സമ്പ്രദായത്തെ ഭയക്കുകയാണ്.

പറഞ്ഞു വരുന്നത് സെന്‍സസിന്‍റെ ചരിത്രമോ, ജാതി സെന്‍സസിനെ കുറിച്ചോ അല്ല. മറിച്ച് നൈപുണ്യ സെന്‍സസിനെ (Skill Census) കുറിച്ചാണ്. രാജ്യത്ത് ആദ്യമായാണ് നൈപുണ്യ സെന്‍സസ് നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്. പരീക്ഷണം എന്നവണ്ണം ആന്ധ്രാപ്രദേശിലെ മംഗളഗിരി നിയമസഭ മണ്ഡലത്തില്‍ സെപ്‌റ്റംബര്‍ മൂന്നിന് ഇന്ത്യയിലെ ആദ്യത്തെ നൈപുണ്യ സെന്‍സസ് നടക്കും. സർവേയ്ക്കായി പ്രത്യേകമൊരു ആപ്പ് തന്നെ രൂപകല്‌പന ചെയ്‌തിട്ടുണ്ട്.

എന്തിന് നൈപുണ്യ സെന്‍സസ്?

നൈപുണ്യ സെന്‍സസ് പൂര്‍ത്തിയാകുന്നതോടെ തൊഴില്‍ രഹിതര്‍ എത്ര? തൊഴില്‍ ചെയ്യുന്നവര്‍ എത്ര? യോഗ്യതയ്‌ക്ക് അനുസരിച്ച് എത്ര പേര്‍ക്ക് തൊഴില്‍ ഉണ്ട്? മെച്ചപ്പെട്ട ജോലിക്ക് അര്‍ഹരായവര്‍ എത്ര? എത്ര പേര്‍ നിരക്ഷരരാണ്? എന്നിങ്ങനെ ആവശ്യമായ മുഴുവന്‍ വിവരങ്ങളും ലഭ്യമാകും. 20 വര്‍ഷ കാലയളവിലേക്കുള്ള നൈപുണ്യ പരിശീലനത്തിനും തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുന്നതിനും ഈ വിവരങ്ങള്‍ ഉപയോഗപ്രദമാകുമെന്നാണ് അധികൃതര്‍ പറയുന്നത്.

ശേഖരിക്കേണ്ട വിവരങ്ങള്‍ ഇവയൊക്കെ

സാക്ഷരരാരണോ? നിരക്ഷരരാണോ? തൊഴില്‍ ചെയ്യുന്നുണ്ടോ? പഠിച്ചിട്ട് ജോലി കിട്ടാത്തവരാണോ? ജോലി ഉണ്ടെങ്കില്‍, സംഘടിത മേഖലയിലാണോ ജോലി ചെയ്യുന്നത്? അതോ അസംഘടിത മേഖലയിലാണോ? തൊഴില്‍ രഹിതരുടെ വിദ്യാഭ്യാസ യോഗ്യത? പിഎച്ച്‌ഡി, എംഎസ്, ഡിഗ്രി, പ്ലസ്‌ ടു, പത്താം തരം, എട്ടാം തരം എന്നീ യോഗ്യത ഉണ്ടോ? ബി ടെക് പഠിച്ചവരാണെങ്കില്‍, ഡൊമൈന്‍ നോളജ് ഉണ്ടോ? എന്നിങ്ങനെയാണ് ശേഖരിക്കേണ്ട വിവരങ്ങള്‍. 25 ചോദ്യങ്ങളിലൂടെയാണ് വിവരശേഖരണം. സംഘടിത മേഖലയിലും അസംഘടിത മേഖലയിലും പ്രവര്‍ത്തിക്കുന്നവരുടെ പിഎഫ് അക്കൗണ്ട് വിവരങ്ങള്‍ ഇ-ശ്രം വഴി ശേഖരിക്കും.

ആരാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്?

വില്ലേജില്‍ നിന്നുള്ള ആറ് ജീവനക്കാരെയാണ് കണക്കെടുപ്പിനായി നിയോഗിക്കുക. ഇവർക്ക് ഈ മാസം 23, 24, 30, 31 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി പരിശീലനം നൽകും. പരിശീലനത്തിനുശേഷം വീടുവീടാന്തരം കയറി ഇവര്‍ വിവരങ്ങൾ ശേഖരിക്കും.

വിവരശേഖരണത്തിനും വിശകലനത്തിനും മാസങ്ങള്‍

പരീക്ഷണാടിസ്ഥാനത്തില്‍ നൈപുണ്യ സെന്‍സസ് നടപ്പിലാക്കുന്നത് മംഗളഗിരിയിലാണെങ്കിലും, പിന്നാലെ സംസ്ഥാനത്തൊട്ടാകെ നടത്തും. സംസ്ഥാനത്തെ വിവരശേഖരണത്തിനും വിശകലനത്തിനും ഒക്കെയായി ഏകദേശം എട്ട് മാസം വരെ സമയം വേണ്ടിവരുമെന്നാണ് നൈപുണ്യ വികസന വകുപ്പ് കണക്കാക്കുന്നത്.

സെന്‍സസിന് ശേഷം എന്ത്?

നൈപുണ്യ പരിശീലനം ആവശ്യമായവര്‍ ആരെല്ലാം എന്ന് തിരിച്ചറിഞ്ഞ ശേഷം, നൈപുണ്യ വികസനത്തിന്‍റെ ഹബുകളാക്കി കോളജുകളെയും സര്‍വകലാശാലകളെയും മാറ്റും. നൈപുണ്യ വികസന കേന്ദ്രങ്ങള്‍ സ്ഥാപിച്ച് ആവശ്യമായവര്‍ക്ക് പരിശീലനം ഉറപ്പാക്കും. പരിശീലനത്തിന് ശേഷം ഉദ്യോഗാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും.

ജോലി വാഗ്‌ദാനം ചെയ്യുന്ന കമ്പനികളില്‍ നിന്ന് ഏത് തരത്തിലുള്ള വൈദഗ്‌ധ്യമാണ് ആവശ്യമെന്നതിന്‍റെ വിശദാംശങ്ങളും ശേഖരിച്ചിട്ടുണ്ട്. അതിനനുസരിച്ച് പരിശീലനം നല്‍കി അതത് കമ്പനികളുമായി ഉദ്യോഗാര്‍ഥികളെ ബന്ധപ്പെടുത്തുകയും ചെയ്യും. പ്രധാന മന്ത്രി കൗശല്‍ വികാസ് യോജന, കേന്ദ്ര സര്‍ക്കാര്‍ സെക്‌ടര്‍ സ്‌കില്‍ കൗണ്‍സില്‍ എന്നിവയുടെ സേവനങ്ങളും പരിശീലനത്തിന് ഉപയോഗപ്പെടുത്തും.

Also Read: ഫിസിക്കൽ ടെസ്റ്റില്ലാതെ പൊലീസിൽ ചേരാം: ഫിംഗർ പ്രിന്‍റ് സെർച്ചര്‍ തസ്‌തികയിലേക്ക് അപേക്ഷിക്കേണ്ടതിങ്ങനെ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.