ബെംഗളുരു: സംസ്ഥാനത്തെ സ്വകാര്യ മേഖലയില്‍ നാട്ടുകാര്‍ക്ക് തൊഴില്‍ നല്‍കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ ട്വിറ്ററില്‍ ഇട്ട പോസ്റ്റ് നീക്കം ചെയ്‌ത് പുതിയതുമായി രംഗത്ത്. സംസ്ഥാനത്തെ സ്വകാര്യ വ്യവസായ, മറ്റ് സ്ഥാപനങ്ങളില്‍ ഭരണപരമായ തസ്‌തികകളിലും നാട്ടുകാര്‍ക്ക് തൊഴില്‍ ലഭ്യമാകും.
കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് അന്‍പത് ശതമാനം സംവരണത്തിനുള്ള ബില്ലിന് അനുമതി നല്‍കിയത്. അഡ്മിനിസ്ട്രേറ്റീവ് ഇതര തസ്‌തികകളിലെ നിയമനത്തിനാണ് സംവരണം ഏര്‍പ്പെടുത്തിയത്. ബില്ലിനെ സംബന്ധിച്ച അവ്യക്തതകള്‍ നീക്കിക്കൊണ്ടാണ് മുഖ്യമന്ത്രി ട്വീറ്റ് ചെയ്‌തിട്ടുള്ളത്. കന്നഡിഗര്‍ക്ക് സ്വകാര്യ മേഖലയില്‍ കൂടുതല്‍ ജോലി ബില്‍ ഉറപ്പ് നല്‍കുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
എത്രമാത്രം സംവരണമാണ് നല്‍കിയത് എന്നതിനെ സംബന്ധിച്ച് ചില അവ്യക്തതകള്‍ ഉണ്ടായിരുന്നു. മന്ത്രി സന്തോഷ് ലാദും മുഖ്യമന്ത്രി സിദ്ധരാമയ്യയും ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത് 75ശതമാനം സംവരണം നാട്ടുകാര്‍ക്ക് നല്‍കുമെന്നാണ്. നേരത്തെ മുഖ്യമന്ത്രിയിട്ട ട്വീറ്റില്‍ നൂറ് ശതമാനം സംവരണം കന്നഡിഗര്‍ക്ക് ഏര്‍പ്പെടുത്തിയെന്നായിരുന്നു പറഞ്ഞിരുന്നത്. ഇതിനെ എതിര്‍ത്ത് കൊണ്ട് ചില വ്യവസായികള്‍ രംഗത്തെത്തിയതോടെയാണ് ആശയക്കുഴപ്പം ഉടലെടുത്തത്. തുടര്‍ന്ന് മുഖ്യമന്ത്രി ആദ്യ ട്വീറ്റ് നീക്കം ചെയ്യുകയായിരുന്നു. പുതിയ ട്വീറ്റിലൂടെ കാര്യങ്ങള്‍ക്ക് വ്യക്തത വരുത്തി.
ರಾಜ್ಯದ ಖಾಸಗಿ ಕೈಗಾರಿಕೆಗಳು ಹಾಗೂ ಇತರೆ ಸಂಸ್ಥೆಗಳಲ್ಲಿ ಕನ್ನಡಿಗರಿಗೆ ಆಡಳಿತಾತ್ಮಕ ಹುದ್ದೆಗಳಿಗೆ ಶೇ.50 ಹಾಗೂ ಆಡಳಿತಾತ್ಮಕವಲ್ಲದ ಹುದ್ದೆಗಳಿಗೆ ಶೇ.75 ಮೀಸಲಾತಿ ನಿಗದಿಪಡಿಸುವ ವಿಧೇಯಕಕ್ಕೆ ಸೋಮವಾರ ನಡೆದ ಸಚಿವ ಸಂಪುಟ ಸಭೆಯು ಒಪ್ಪಿಗೆ ನೀಡಿದೆ.
— CM of Karnataka (@CMofKarnataka) July 17, 2024
ಕನ್ನಡಿಗರು ಕನ್ನಡದ ನೆಲದಲ್ಲಿ ಉದ್ಯೋಗ ವಂಚಿತರಾಗುವುದನ್ನು ತಪ್ಪಿಸಿ, ತಾಯ್ನಾಡಿನಲ್ಲಿ… pic.twitter.com/efmv4gJ25d
മുഖ്യമന്ത്രിയുടെ പുതിയ പോസ്റ്റ്
സ്വകാര്യ സ്ഥാപനങ്ങളിലെ അഡ്‌മിനിസ്ട്രേറ്റീവ് തസ്‌തികകളില്‍ കന്നഡക്കാര്‍ക്ക് അന്‍പത് ശതമാനം സംവരണവും അഡ്‌മിനിസ്ട്രേറ്റീവ് ഇതര തസ്‌തികകളില്‍ 75ശതമാനം സംവരണവുമാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്ത് തദ്ദേശീയര്‍ക്ക് ജോലി കിട്ടാത്ത അവസ്ഥ ഉണ്ടാകാതിരിക്കാനാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തിയത്.
മാതൃഭൂമിയില്‍ സമാധാനപരമായ ഒരു ജീവിതം നയിക്കാന്‍ അവരെ സഹായിക്കുക എന്നതും ഈ നടപടിക്ക് പിന്നിലുണ്ടായിരുന്നു. കന്നഡ ജനതയ്ക്ക് അനുകൂലമായ ഒരു സര്‍ക്കാരാണ് തങ്ങളുടേത്. കന്നഡക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുക എന്നതിനാണ് തങ്ങള്‍ മുന്‍തൂക്കം നല്‍കുന്നതെന്നും സിദ്ധരാമയ്യ പ്രസ്‌താവനയില്‍ വ്യക്തമാക്കി.
#WATCH | Bengaluru: Businessman and philanthropist TV Mohandas Pai says, " ...if you want to promote kannadigas for jobs, spend more money on higher education. give training to them. spend more money on skill development. spend more money on internships, spend more money on… https://t.co/qDQgUeSAXx pic.twitter.com/Uzu2VVh8cX
— ANI (@ANI) July 17, 2024
എന്താണ് പഴയ പോസ്റ്റ്?
സംസ്ഥാനത്തെ സ്വകാര്യ മേഖലകളില്‍ സി, ഡി തസ്‌തികകളില്‍ തദ്ദേശീയര്‍ക്ക് നൂറ് ശതമാനം സംവരണം ഏര്‍പ്പെടുത്തിക്കൊണ്ട് സംസ്ഥാനമന്ത്രിസഭ തിങ്കളാഴ്ച ബില്ലിന് അംഗീകാരം നല്‍കി. കന്നഡ മണ്ണില്‍ നമ്മുടെ നാട്ടുകാര്‍ക്ക് തൊഴില്‍ കിട്ടാത്ത സാഹചര്യമുണ്ടാകരുതെന്ന് മുന്നില്‍ കണ്ടാണ് ഈ നീക്കം.
മാതൃഭൂമിയില്‍ സമാധാനപരമായ ഒരു ജീവിതം നയിക്കാന്‍ അവര്‍ക്ക് ഇതിലൂടെ അവസരമൊരുക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. നമ്മുടേത് ഒരു കന്നഡ അനുകൂല സര്‍ക്കാരാണ്. കന്നഡ ജനതയുടെ താത്പര്യം സംരക്ഷിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്‌തു.
As a tech hub we need skilled talent and whilst the aim is to provide jobs for locals we must not affect our leading position in technology by this move. There must be caveats that exempt highly skilled recruitment from this policy. @siddaramaiah @DKShivakumar @PriyankKharge https://t.co/itYWdHcMWw
— Kiran Mazumdar-Shaw (@kiranshaw) July 17, 2024
കന്നഡ ജനതയുടെ ആത്മാഭിമാനം സംരക്ഷിക്കാന്‍ നമ്മുടെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം
കന്നഡ ജനതയുടെ ആത്മാഭിമാനം സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഉപമുഖ്യമന്ത്രി ഡി കുമാരസ്വാമി പറഞ്ഞു. സ്വകാര്യ സ്ഥാപനങ്ങളില്‍ തദ്ദേശീയര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ നടപടിയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ കടകളില്‍ കന്നഡയില്‍ പേരുകള്‍ പ്രദര്‍ശിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങളുടെ ദേശീയ പതാകയിലും കന്നഡ ഉപയോഗിക്കും. തങ്ങളുടെ ഭാഷയും സംസ്‌കാരവും എല്ലാം സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരം നീക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാങ്കേതിക പരിജ്ഞാനം ആവശ്യമുള്ള തൊഴിലുകളില്‍ തങ്ങള്‍ ഇടപെടുന്നില്ലെന്നും ശിവകുമാര്‍ വ്യക്തമാക്കി. വ്യവസായികളായ കിരണ്‍ മജുംദാര്‍, മോഹന്‍ദാസ് പൈ, ഹെഗ്ഡെ എന്നിവരുയര്‍ത്തിയ എതിര്‍പ്പുകള്‍ ചൂണ്ടിക്കാട്ടവെയായിരുന്നു അദ്ദേഹത്തിന്‍റെ ഈ മറുപടി. തങ്ങള്‍ക്ക് ഇക്കാര്യം മനസിലാകും. ഇക്കാര്യം സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്.
സഭ സമ്മേളിക്കുന്നതിനാല്‍ ബില്ലിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് പറയാന്‍ തനിക്ക് പരിമിതികളുണ്ടെന്നും ശിവകുമാര്‍ വ്യക്തമാക്കി. എല്ലാ വിഷയങ്ങളും സഭയില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വകാര്യ സ്ഥാപനങ്ങളിലെ ചില തസ്‌തികകള്‍ പൂര്‍ണമായും കന്നഡക്കാര്‍ക്കായി സംവരണം ചെയ്‌തിട്ടുണ്ട്. അതേസമയം വ്യവസായങ്ങളുടെ താത്പര്യവും സംരക്ഷിക്കുമെന്നും വന്‍കിട, ഇടത്തരം വ്യവസായ മന്ത്രി പറഞ്ഞു.
ഇത് സംബന്ധിച്ച ബില്ലിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. വിഷയം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യും. ഐടി, ബിടി, തൊഴില്‍,നിയമ മന്ത്രിമാര്‍ കൂട്ടായി ചര്‍ച്ച ചെയ്‌ത് അതിലെ ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കും.
കന്നഡക്കാര്‍ക്ക് സംസ്ഥാനത്ത് തൊഴില്‍ ലഭിക്കും. നൈപുണ്യമില്ലാത്ത തദ്ദേശീയര്‍ക്ക് നൈപുണ്യം നല്‍കും. ഉത്പാദന മേഖലയിലെ മികച്ച അവസരങ്ങള്‍ കൈവിട്ട് പോകാന്‍ അനുവദിക്കില്ല. തദ്ദേശീയരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഈ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതേസമയം വ്യവസായങ്ങളുടെയും വ്യവസായികളുടെയും താത്പര്യങ്ങളും സംരക്ഷിക്കപ്പെടും. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ചകള്‍ നടക്കും. ഇക്കാര്യത്തില്‍ ആര്‍ക്കും ഭയം വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ സംസ്ഥാന സര്‍ക്കാരിന്‍റെ സംവരണ തീരുമാനത്തിനെതിരെ വ്യവസായികള്‍ രംഗത്ത് എത്തി. കിരണ്‍ മജുംദാര്‍, മോഹന്‍ദാസ് പൈ തുടങ്ങിയവര്‍ സര്‍ക്കാര്‍ തീരുമാനത്തെ ഫാസിസം എന്നാണ് വിശേഷിപ്പിച്ചത്. ഇത്തരം നീക്കങ്ങള്‍ നിക്ഷേപകരെ സംസ്ഥാനത്ത് നിന്ന് അകറ്റും. ഇത് സംസ്ഥാനത്തിന്‍റെ നില പരുങ്ങലിലാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
നൈപുണ്യമുള്ളവരെ നിയമിക്കുന്നതിന് തടസങ്ങളില്ല
ഐടി ബിടി മേഖലകള്‍ക്ക് നൈപുണ്യമുള്ളവരെയാണ് ആവശ്യം. ഈ സാഹചര്യത്തില്‍ തദ്ദേശീയര്‍ക്ക് തൊഴില്‍ നല്‍കാന്‍ ഐടി സ്ഥാപനങ്ങള്‍ക്ക് കഴിയില്ല. അത് കൊണ്ട് തന്നെ അവര്‍ക്ക് നൈപുണ്യമുള്ളവരെ തിരഞ്ഞെടുക്കാവുന്നതാണെന്നും ബയോകോണ്‍ മേദാവി കിരണ്‍ മജുംജാര്‍ എക്‌സില്‍ കുറിച്ചു.
ഫാസിസ്റ്റ് ബില്‍ എന്നാണ് ഇതിനെ ഇന്‍ഫോസിസിന്‍റെ മുന്‍ സിഎഫ്ഒ ടി വി മോഹന്‍ദാസ് പൈ വിശേഷിപ്പിച്ചത്. ബില്ലില്‍ മാറ്റങ്ങള്‍ വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് ഭരണഘടനാവിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Also Read: പ്രൈവറ്റ് സ്ഥാപനങ്ങളിൽ കന്നഡികർക്ക് സംവരണം; ബില്‍ പാസാക്കി കർണാടക മന്ത്രിസഭ