ഷിംല: യുവതിയെ പീഡനത്തിനിരയാക്കിയ കേസില്‍ ക്ഷേത്രത്തിലെ പൂജാരിക്കെതിരെ കേസെടുത്ത് പൊലീസ്. ഉത്തര്‍പ്രദേശ് സ്വദേശിക്കെതിരെയാണ് കേസ്. ക്ഷേത്രത്തിലെത്തിയ 20 കാരിയാണ് പീഡനത്തിന് ഇരയായത്.
ഇന്നലെയാണ് (മാര്‍ച്ച് 31) ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ഇയാളില്‍ നിന്ന് നേരത്തെയും പീഡനമുണ്ടായിട്ടുണ്ടെന്നും വിവരം പുറത്ത് പറഞ്ഞാല്‍ കുടുംബത്തെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നും യുവതി പറഞ്ഞു. യുവതിയുടെ പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം തുടരുകയാണ്.
ഉത്തരാഖണ്ഡ് സ്വദേശിയായ ക്ഷേത്ര പൂജാരി കഴിഞ്ഞ കുറച്ച് വർഷങ്ങളായി കുടുംബത്തോടൊപ്പം ഷിംലയിലാണ് താമസം. ഇയാള്‍ക്കെതിരെ പീഡനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളതെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.