ETV Bharat / bharat

നിരവധി ബിജെപി നേതാക്കൾ കോൺഗ്രസിൽ ചേരും; രഹസ്യം ഇപ്പോൾ വെളിപ്പെടുത്തില്ലെന്ന് ഡികെ ശിവകുമാർ

പ്രതിപക്ഷ പാർട്ടികളിലെ നിരവധി നേതാക്കൾ വരും ദിവസങ്ങളിൽ കോൺഗ്രസിൽ ചേരുമെന്ന് ഡി കെ ശിവകുമാർ. രഹസ്യം ഇപ്പോൾ വെളിപ്പെടുത്താനില്ലെന്നും ഡികെ.

DK Shivakumar  ഡി കെ ശിവകുമാർ  Karnataka  കർണാടക  കോൺഗ്രസ്
DK Shivakumar Claims Several Opposition Leaders Will Join Congress
author img

By ETV Bharat Kerala Team

Published : Mar 6, 2024, 9:43 PM IST

ഹുബ്ബള്ളി: കർണാടകയിൽ പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള നിരവധി നേതാക്കൾ വരും ദിവസങ്ങളിൽ ഭരണകക്ഷിയായ കോൺഗ്രസിൽ ചേരുമെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ. ഇതുമായി ബന്ധപ്പെട്ട രഹസ്യം താനിപ്പോൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും ശിവകുമാർ ഇന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു. മറ്റ് പാർട്ടികളിൽ നിന്നുള്ള എംഎൽഎമാർ കോൺഗ്രസിൽ ചേരുമോ എന്ന ചോദ്യത്തിന്, "എനിക്ക് എങ്ങനെ രഹസ്യങ്ങൾ വെളിപ്പെടുത്താനാകും?" എന്നാണ് അദ്ദേഹം ചോദിച്ചത്.

വിമത ബിജെപി എംഎൽഎമാരായ എസ് ടി സോമശേഖറും, അറബയിൽ ശിവറാം ഹെബ്ബാറും കോൺഗ്രസിൽ ചേരാനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളഞ്ഞില്ല. "എന്തുകൊണ്ടാണ് രണ്ട്-മൂന്ന് പേരുകൾ മാത്രം എടുക്കുന്നത്?" എന്നാണ് സോമശേഖറും ഹെബ്ബാറും കോൺഗ്രസിൽ ചേരുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി ശിവകുമാർ മാധ്യമപ്രവർത്തകരോട് ചോദിച്ചത്.

കൂടുതൽ പേർ പാർട്ടിയിൽ ചേരുമോ എന്ന ചോദ്യത്തിന് അദ്ദേഹം അനുകൂല ഭാവത്തിൽ തലയാട്ടി. മറ്റ് പാർട്ടികളിൽ നിന്ന് എത്രപേർ കോൺഗ്രസിൽ ചേരും എന്ന ചോദ്യത്തിന് സംസ്ഥാന കോൺഗ്രസ് മേധാവി പറഞ്ഞതിങ്ങനെ. "അതിനെക്കുറിച്ച് ഇപ്പോൾ സംസാരിക്കുന്നത് എങ്ങനെയാണ്? പാർട്ടിയോട് താൽപ്പര്യമുള്ളവരെയും ആദരവുമുള്ള എല്ലാവരെയും പ്രാദേശികമായി ഉൾപ്പെടുത്താൻ ശ്രമിക്കണമെന്ന് ഞാൻ ഞങ്ങളുടെ പാർട്ടി പ്രവർത്തകരോട് പറഞ്ഞിട്ടുണ്ട്."

ഫെബ്രുവരി 27ന് നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ യെല്ലപ്പൂരിൽ നിന്നുള്ള ബിജെപി എംഎൽഎയായ അറബയിൽ ശിവറാം ഹെബ്ബാർ പങ്കെടുത്തിരുന്നില്ല. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു വിട്ടുനിൽക്കൽ. യശ്വന്ത്പൂർ എംഎൽഎ എസ് ടി സോമശേഖർ കോൺഗ്രസിന് അനുകൂലമായി ക്രോസ് വോട്ട് ചെയ്‌തതും പാർട്ടി വിടുന്നതിന്‍റെ സൂചനയായി വിലയിരുത്തപ്പെടുന്നു.

Also Read: ബിജെപി നേതാക്കള്‍ക്കെതിരായ പോസ്റ്റ്; ഡികെ ശിവകുമാറിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം

സോമശേഖറും ഹെബ്ബാറും നേരത്തെ കോൺഗ്രസിലായിരുന്നു. 2019 ജൂലൈയിൽ അന്ന് എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യ സർക്കാരിനെ തകർച്ചയിലേക്ക് നയിച്ച്, മറ്റ് പാർട്ടികളിൽ നിന്ന് രാജിവെച്ച 17 കോൺഗ്രസ്-ജെഡി(എസ്) നിയമസഭാംഗങ്ങളിൽ ഇവരും ഉൾപ്പെട്ടിരുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതൽ ബിജെപി, ജെഡി (എസ്) നേതാക്കൾ കോൺഗ്രസിൽ ചേരുന്നതിനെക്കുറിച്ച് ഡികെ ശിവകുമാറിനെക്കൂടാതെ മറ്റ് ചില നേതാക്കളും അവകാശവാദം ഉന്നയിക്കുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.