പട്‌ന: ബിഹാറില്‍ വ്യാജ മദ്യം കഴിച്ച് 27 പേർ മരിച്ചു. ബിഹാറിലെ ചപ്രയിലാണ് സംഭവം. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും എട്ട് പേർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്യുകയും ചെയ്‌തതായി ചപ്ര പൊലീസ് സൂപ്രണ്ട് കുമാർ ആശിഷ് അറിയിച്ചു. ഭഗവാൻപൂർ എസ്എച്ച്ഒയ്ക്കും ഭഗവാൻപൂർ പൊലീസ് സ്‌റ്റേഷനിലെ എഎസ്ഐക്കുമെതിരെ നിയമ നടപടി സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തില്‍ പഞ്ചായത്ത് ബീറ്റ് പൊലീസ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്‌തിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും എസ്‌പി പറഞ്ഞു.
വ്യാജ മദ്യം കഴിച്ച 49 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. സിവാനിലും സരണിലുമാണ് മദ്യദുരന്തം ഉണ്ടായത്. അതേസമയം സിവാനില്‍ നാല് പേര്‍ മരിച്ചെന്നാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. സരണിലെ ഛപ്ര നഗരത്തില്‍ രണ്ട് പേര്‍ മരിച്ചെന്നും ഔദ്യോഗിക സ്ഥിരീകരണമുണ്ട്. പ്ലാസ്റ്റിക് കവറുകളില്‍ കിട്ടുന്ന അനധികൃത മദ്യം കുടിച്ചവര്‍ക്കാണ് അസ്വസ്ഥകള്‍ ഉണ്ടായത്. ആരോഗ്യനില വഷളായതോടെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം, സംസ്ഥാനത്ത് മദ്യ നിരോധനം നിലനിൽക്കെ വ്യാജ മദ്യം ലഭ്യമാകുന്നതില്‍ നിതീഷ് കുമാർ സർക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷമായ ആർജെഡി രംഗത്തെത്തി. സംസ്ഥാനത്ത് വ്യാജ മദ്യം ലഭ്യമാകുന്നതില്‍ എൻഡിഎ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്നും സർക്കാരിന്‍റെ സംരക്ഷണമുണ്ടെന്നും ആർജെഡി നേതാവ് മൃത്യുഞ്ജയ് തിവാരി പറഞ്ഞു.
'വ്യാജ മദ്യം കഴിച്ച് നിരവധി ജീവനുകളാണ് പൊലിഞ്ഞത്. ബിഹാറിൽ മദ്യനിരോധന നിയമം നിലവിലുണ്ടെങ്കിലും വ്യാജ മദ്യം ലഭിക്കുന്നത് സങ്കടകരമാണ്. ഓരോ തവണയും ഹോളിക്കും ദീപാവലിക്കും വ്യാജ മദ്യം കഴിച്ച് ആളുകൾ മരിക്കുകയാണ്. എൻഡിഎ സർക്കാര്‍ ഇതില്‍ നേരിട്ട് ഉത്തരവാദിത്വം വഹിക്കുന്നുണ്ട്. സർക്കാരിന്‍റെ സംരക്ഷണം ഉള്ളിടത്തോളം കാലം നിരോധന നിയമം ഇതേപോലെ ലംഘിക്കപ്പെടും. എന്‍ഡിഎ സര്‍ക്കാരിന് ഇതില്‍ യാതൊരു ആശങ്കയുമില്ല.'- മൃത്യുഞ്ജയ് തിവാരി പറഞ്ഞു.
Also Read: 'ഹനുമാന്‍ മുസ്‌ലിം, രാമന്‍ അദ്ദേഹത്തെ നമസ്‌കരിക്കാന്‍ പഠിപ്പിച്ചു'; പ്രസ്‌താവന അധ്യാപകന് പുലിവാലായി