ഹൈദരാബാദ്: റാമോജി ഗ്രൂപ്പ് ഓഫ് കമ്പനികളുടെ തലവന്‍ റാമോജി റാവുവിന്‍റെ പ്രതിമ ഈനാടുവിന്‍റെ ജന്മസ്ഥലമായ വിശാഖപട്ടണത്ത് സ്ഥാപിക്കും. കൊനസീമ ജില്ലയിലെ കൊതാപേട്ടിലുള്ള പ്രശസ്‌ത ശില്‍പി രാജകുമാര്‍ വുദായാറാണ് ഏഴരയടി പൊക്കമുള്ള ശില്‍പ്പം നിര്‍മ്മിക്കുന്നത്. ശില്‍പ്പത്തിന്‍റെ അവസാന ഘട്ട മിനുക്കു പണികള്‍ നടക്കുകയാണിപ്പോള്‍.
വിസിനഗരം എംപി കാളിഷെട്ടി അപ്പള നായിഡുവാണ് തന്നോട് ശില്‍പ്പം നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടതെന്ന് രാജകുമാര്‍ പറഞ്ഞു. റാമോജിയുടെ നിരവധി ചിത്രങ്ങള്‍ കണ്ട ശേഷം ശില്‍പ്പ നിര്‍മ്മാണം തുടങ്ങി. നാല് ദിവസം കൊണ്ട് ശില്‍പ്പം പൂര്‍ത്തിയാക്കി.
കഴിഞ്ഞ ദിവസം രാത്രി അപ്പാള നായിഡു ശില്‍പ്പം കണ്ടിരുന്നു. ചില മാറ്റങ്ങളും കൂട്ടിച്ചേര്‍ക്കലുകളും അദ്ദേഹം നിര്‍ദേശിച്ചിട്ടുണ്ട്. മറ്റൊരു ശില്‍പ്പം ശ്രീകാകുളം ജില്ലയിലെ രണസ്ഥലത്തെ സായി ഡിഗ്രി കോളജ് പരിസരത്തും സ്ഥാപിക്കുമെന്നും അപ്പള നായിഡു അറിയിച്ചു.
നമ്മെ വിട്ടുപിരിഞ്ഞ റാമോജിയെക്കുറിച്ച് വരും തലമുറകള്‍ക്കും അവബോധം ഉണ്ടാക്കാനാണ് പ്രതിമ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. തെലുഗു ജനതയ്ക്ക് അദ്ദേഹം നല്‍കിയ സേവനങ്ങളോടുള്ള ആദര സൂചന കൂടിയാണ് ഇത്തരത്തില്‍ പ്രതിമകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതിന് കാരണമെന്നും അപ്പള നായിഡു കൂട്ടിച്ചേര്‍ത്തു.