മുംബൈ: ബോംബെ ഓഹരി സൂചികയായ സെൻസെക്‌സ് 1,200 പോയിൻ്റ് ഇടിഞ്ഞ് 80,000ത്തിലെത്തി. ദേശീയ സൂചികയായ നിഫ്റ്റി 360 പോയിൻ്റും ഇടിഞ്ഞു. ഇക്വിറ്റി ബെഞ്ച്മാർക്ക് സൂചികകളായ സെൻസെക്‌സും നിഫ്റ്റിയും 1.50 ശതമാനം ഇടിഞ്ഞു, ആഗോള തലത്തില്‍ ഇൻഫോസിസ്, ആർഐഎൽ, എച്ച്ഡിഎഫ്‌സി ബാങ്ക് എന്നിവയുടെ വിൽപ്പനയിലും ഇടിവുണ്ടായി.
സെൻസെക്‌സ് 1,190.34 പോയിൻ്റ് (നിഫ്റ്റി 360 പോയിൻ്റ് ഇടിഞ്ഞു) ഇടിഞ്ഞ് 79,043.74ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 360.75 പോയിൻ്റ് (1.49 ശതമാനം) ഇടിഞ്ഞ് 23,914.15 ലും വ്യാപാരം അവസാനിപ്പിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സെൻസെക്‌സിലെ 30 ഓഹരികളിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഇൻഫോസിസ്, എച്ച്സിഎൽ ടെക്നോളജീസ്, അദാനി പോർട്‌സ്, ബജാജ് ഫൈനാൻസ്, ടെക് മഹീന്ദ്ര, ടൈറ്റൻ, ടാറ്റ കൺസൾട്ടൻസി സർവിസസ്, റിലയൻസ് ഇൻഡസ്ട്രീസ്, പവർ ഗ്രിഡ് എന്നിവ നിലവില്‍ നഷ്‌ടത്തിലുമാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാത്രമാണ് നേട്ടമുണ്ടാക്കിയത്. ഏഷ്യൻ വിപണികളിൽ, സോൾ, ടോക്കിയോ എന്നിവ പച്ചക്കൊടി കാണിച്ചെങ്കിലും ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ കുത്തനെ താഴ്‌ന്നു.
യുഎസ് വിപണികൾ ബുധനാഴ്‌ച നഷ്‌ടത്തിലാണ് അവസാനിച്ചത്. ടെക് കമ്പനികളുടെ ഇടിവാണ് യുഎസ് വിപണിയെ ബാധിച്ചത്. യൂറോപ്യൻ വിപണികൾ ഉയർന്ന സൂചികയും രേഖപ്പെടുത്തി. എക്സ്ചേഞ്ച് ഡാറ്റ അനുസരിച്ച് വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐ) ബുധനാഴ്‌ച 7.78 കോടി രൂപയുടെ ഓഹരികൾ വാങ്ങിയിരുന്നു. അതേസമയം ബ്രെൻഡ് ക്രൂഡ് ഓയിൽ വില ബാരലിന് 0.49 ശതമാനം ഉയർന്ന് 73.18 ഡോളറിലെത്തി.
Read More: ഫെസ്റ്റിവല്‍ സീസണില്‍ ചരിത്ര നേട്ടം; 12,159 കോടി രൂപ വരുമാന നേട്ടവുമായി ഇന്ത്യൻ റെയിൽവേ