ETV Bharat / bharat

സര്‍വീസ് റിവോള്‍വറില്‍ നിന്ന് വെടിയേറ്റു; രാമക്ഷേത്രത്തിൽ സുരക്ഷ ഉദ്യോഗസ്ഥൻ മരിച്ചു - Security Person Died In Ram Temple - SECURITY PERSON DIED IN RAM TEMPLE

രാമക്ഷേത്രത്തിലെ സുരക്ഷ ഉദ്യോഗസ്ഥന്‍ മരിച്ചു. സ്വന്തം തോക്കില്‍ നിന്നും വെടിയേറ്റാണ് മരണം. ആത്മഹത്യയാണോയെന്നത് വ്യക്തമല്ല. അന്വേഷണം ആരംഭിച്ച് പൊലീസ്.

ജവാൻ വെടിയേറ്റ് മരിച്ചു  JAWAN ACCIDENTLY SHOT AND DIED  SSF JAWAN ON DUTY SHOT DEAD  JAWAN ACCIDENTLY SHOT IN AYODYA
Representative Image (പ്രതീകാത്മക ചിത്രം (ETV Bharat))
author img

By PTI

Published : Jun 19, 2024, 6:10 PM IST

ലഖ്‌നൗ: സ്വന്തം ആയുധത്തില്‍ നിന്നും വെടിയേറ്റ് സുരക്ഷ ഉദ്യോഗസ്ഥന്‍ മരിച്ചു. രാമക്ഷേത്രത്തിലെ ഉദ്യോഗസ്ഥനായ ശത്രുഘ്നൻ വിശ്വകർമയാണ് (25) മരിച്ചത്. തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയേറ്റതാണോ ആത്മഹത്യയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

പ്രത്യേക സുരക്ഷ സേനയിലെ (എസ്എസ്എഫ്) ഉദ്യോഗസ്ഥനാണ് ശത്രുഘ്നൻ വിശ്വകർമ. ബുധനാഴ്‌ച (ജൂണ്‍ 19) പുലർച്ചെ 5.25നാണ് സംഭവം. കോട്ടേശ്വർ ക്ഷേത്രത്തിന് മുന്നിലെ വിഐപി ഗേറ്റിന് സമീപമായിരുന്നു ജവാനെ വിന്യസിച്ചത്. ജോലിക്കിടെ വെടിയേറ്റ ഉദ്യോഗസ്ഥന്‍ നിലത്ത് വീഴുകയായിരുന്നു.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ആത്മഹത്യയാണോയെന്ന കാര്യത്തിലും പരിശോധന പുരോഗമിക്കുകയാണെന്ന് ഇൻസ്പെക്‌ടർ ജനറൽ പ്രവീൺ കുമാർ പറഞ്ഞു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിനെ ശേഷമെ കേസില്‍ കൂടുതൽ വ്യക്തത വരികയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം ഓഗസ്റ്റ് 25നും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. രാമജന്മഭൂമിയുടെ സുരക്ഷയ്ക്കായി വിന്യസിച്ച 24 കാരനായ പിഎസി (പ്രവിശ്യ ആംഡ് കോൺസ്റ്റബുലറി) കോൺസ്റ്റബിൾ കുൽദീപ് ത്രിപാഠിയാണ് വെടിയേറ്റ് മരിച്ചത്. സ്വന്തം ആയുധത്തിൽ നിന്ന് വെടിയേറ്റാണ് ത്രിപാഠി മരിച്ചതെന്നായിരുന്നു അന്ന് അന്വേഷണത്തിൽ കണ്ടെത്തിയത്.

Also Read: ടൊറന്‍റോയിലെ ഡേ കെയറിന് സമീപം മൂന്ന് മൃതദേഹങ്ങള്‍; രണ്ട് പേര്‍ വെടിയേറ്റ നിലയില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.