ശ്രീനഗര്‍: കശ്‌മീര്‍ താഴ്‌വരയില്‍ ഫ്ലാഗ് മാര്‍ച്ച് നടത്തി സുരക്ഷ സേന. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളില്‍ സുരക്ഷിതത്വ ബോധമുണ്ടാക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് നടപടിയെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കേന്ദ്ര സായുധ പൊലീസ് ഫോഴ്‌സും (സിഎപിഎഫ്) ജില്ലാ പൊലീസും ചേര്‍ന്നാണ് ഫ്ലാഗ് മാര്‍ച്ച് നടത്തിയത്. സ്വതന്ത്രവും നിക്ഷ്‌പക്ഷവും ഭയരഹിതവുമായ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഇത്തരമൊരു പ്രവൃത്തിയെന്നും അധികൃതര്‍ വ്യക്തമാക്കി.
കശ്‌മീരില്‍ മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളാണ് ഉള്ളത്. അനന്തനാഗ്-രജൗരി, ശ്രീനഗര്‍, ബാരാമുള്ള എന്നിവയാണ് അവ. മെയ് ഏഴിന് മൂന്നാംഘട്ടത്തിലാണ് അനന്തനാഗ്-രജൗരിയില്‍ വോട്ടെടുപ്പ്. ശ്രീനഗറില്‍ നാലാംഘട്ടമായ മെയ് 13നും, ബാരാമുള്ളയില്‍ അഞ്ചാംഘട്ടമായ മെയ് 20നുമാണ് വോട്ടെടുപ്പ്.