ETV Bharat / bharat

കാന്‍വാര്‍ യാത്ര പാതകളിലെ കടയുടമകളുടെ പേര് പ്രദര്‍ശനം; സര്‍ക്കാര്‍ ഉത്തരവിനുള്ള ഇടക്കാല വിലക്ക് നീട്ടി സുപ്രീംകോടതി - To Disclose Name On Kanwar Route - TO DISCLOSE NAME ON KANWAR ROUTE

കന്‍വാര്‍ യാത്ര പാതകളില്‍ പേര് പ്രദര്‍ശിപ്പിക്കണമെന്ന കടയുടമകളോടുള്ള ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സര്‍ക്കാരുകളുടെ നിര്‍ദ്ദേശം വിലക്കിയ നടപടി ദീര്‍ഘിപ്പിച്ച് സുപ്രീംകോടതി. ആരെയും ഒന്നും അടിച്ചേല്‍പ്പിക്കരുതെന്ന് ജസ്റ്റിസുമാരായ ഹൃഷികേശ് റോയിയും എസ്‌ വിഎന്‍ ഭട്ടിയും.

KANWAR YATHRA  കാന്‍വാര്‍ യാത്ര  SC On Kanwar Yatra Eateries Name  Kanwar Yatra Eateries Name Display
Supreme Court (Getty Images)
author img

By ETV Bharat Kerala Team

Published : Jul 26, 2024, 9:27 PM IST

ന്യൂഡല്‍ഹി: കാന്‍വാര്‍ യാത്ര പാതകളിലെ ഹോട്ടലുകളില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനുള്ള ഇടക്കാല വിലക്ക് നീട്ടി സുപ്രീം കോടതി. ആരെയും ഒന്നിനും നിര്‍ബന്ധിക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ് സര്‍ക്കാരുകളാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. കന്‍വാര്‍ യാത്ര പാതകളിലെ ഭക്ഷണശാലകള്‍ കടയുടമകളുടെയും ജീവനക്കാരുടെയും അടക്കമുള്ള വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കണമെന്നായിരുന്നു ബിജെപി ഭരിക്കുന്ന ഈ സംസ്ഥാനങ്ങളുടെ ഉത്തരവ്.

ആരെയും ഒന്നിനും നിര്‍ബന്ധിക്കരുതെന്ന് ജസ്റ്റിസുമാരായ ഹൃഷികേശ് റോയിയും എസ്‌വിഎന്‍ ഭട്ടിയും ഉള്‍പ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ സമുദായങ്ങളായ കടയുടമകളുടെ മൗലികാവകാശ ലംഘനത്തെക്കുറിച്ചാണ് പരാതിക്കാരുടെ വേദനയെന്ന് സര്‍ക്കാരുകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ കന്‍വാര്‍ യാത്ര നടത്തുന്ന ലക്ഷക്കണക്കിന് ഭക്തരുടെ മൗലികാവകാശങ്ങളും തന്നെ അലട്ടുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തീര്‍ഥാടകര്‍ നോണ്‍ വെജിറ്റേറിയന്‍ ആഹാരങ്ങള്‍ ആ സമയത്ത് കഴിക്കാറില്ലെന്നും വെജിറ്റേറിയന്‍ ഭക്ഷണശാലകളില്‍ ഇതരവിഭവങ്ങളും ഉണ്ടാകാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആഗ്രഹമുള്ളവര്‍ അങ്ങനെ ചെയ്യട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്താണ് ബുദ്ധിമുട്ട്? നേരത്തെ കോടതി പറഞ്ഞത് എന്താണ്? ആരെയും നിര്‍ബന്ധിക്കേണ്ടെന്നാണ്... അത് തന്നെയാണ് തങ്ങളും പറയുന്നതെന്ന് ജസ്റ്റിസ് റോയ് പറഞ്ഞു. ഈ മാസം 22ലെ ഉത്തരവിന് മേല്‍ യാതൊരു വിശദീകരണവും നടത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തരവിലെ അവ്യക്തത നീക്കാന്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആശയക്കുഴപ്പങ്ങളൊന്നുമില്ലെന്ന് ജഡ്‌ജി പറഞ്ഞു.

ചില ഭക്ഷണ ശാലകള്‍ക്ക് ഹിന്ദു ദൈവങ്ങളുടെ പേരുകളാണ് ഉള്ളത്. എന്നാല്‍ പലപ്പോഴും അവയുടെ ഉടമകളോ ജീവനക്കാരോ ഹിന്ദു മതത്തില്‍ പെട്ടവരല്ല. ഉത്സവകാലം മുഴുവന്‍ ഇത് പ്രദര്‍ശിപ്പിക്കണമെന്നായിരുന്നു ഉത്തരാഖണ്ഡ് സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം. ഇക്കാര്യം ഡെപ്യൂട്ടി അഡ്വക്കേറ്റ് ജനറല്‍ ജതീന്ദര്‍ കുമാര്‍ സേത്തി കോടതിയെ ബോധിപ്പിക്കുകയും ചെയ്‌തു. എന്നാല്‍ കോടതിയുടെ ഇടക്കാല ഉത്തരവ് ഇതിന് തിരിച്ചടിയായി.

എല്ലാ ഭക്ഷണശാലകളും ഉടമകളുടെ പേര് വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണമെന്ന് 2006ലെ കേന്ദ്ര ഭക്ഷ്യസുരക്ഷ നിയമത്തില്‍ പറയുന്നുണ്ടെന്ന് സംസ്ഥാനത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ചൂണ്ടിക്കാട്ടി. അങ്ങനെയെങ്കില്‍ സംസ്ഥാനത്ത് മുഴുവന്‍ ഇത് ബാധകമാക്കാത്തത് എന്ത് കൊണ്ടെന്ന് കോടതി ആരാഞ്ഞു.

കേസില്‍ കക്ഷികളായ സംസ്ഥാനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കോടതി സമയം അനുവദിച്ചു. ഓഗസ്റ്റ് ആദ്യവാരം കേസ് വീണ്ടും പരിഗണിക്കും. ലോക്‌സഭ അംഗം മഹുവ മൊയ്‌ത്ര, മനുഷ്യാവകാശ എന്‍ജിഒ തുടങ്ങിയവരാണ് കേസില്‍ സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവുകള്‍ക്കെതിരെ എതിര്‍ കക്ഷികള്‍.

Also Read: കന്‍വാര്‍ യാത്ര: കടയുടമയുടെ പേര് പ്രദര്‍ശിപ്പിക്കേണ്ട; ഉത്തരവ് സ്റ്റേ ചെയ്‌ത് സുപ്രീം കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.