ETV Bharat / bharat

ഹോം സയന്‍സ് അധ്യാപകരുടെ നിയമനം റദ്ദാക്കല്‍; കര്‍ണാടക ഹൈക്കോടതി വിധിക്ക് സുപ്രീം കോടതിയുടെ സ്റ്റേ - കര്‍ണാടക ഹൈക്കോടതി

പതിനെട്ട് അധ്യാപകരുടെ നിയമനം റദ്ദാക്കിയ കര്‍ണാടക ഹൈക്കോടതിയുടെ നടപടിക്ക് സുപ്രീം കോടതിയുടെ പൂട്ട്.

Etv BharatKarnataka HC  Teachers appointment  Home Science  കര്‍ണാടക ഹൈക്കോടതി  സുപ്രീം കോടതി
SC sets aside Karnataka HC order quashing appointment on 18 posts of lecturer in Home Science
author img

By ETV Bharat Kerala Team

Published : Feb 23, 2024, 10:16 PM IST

ന്യൂഡല്‍ഹി : പതിനെട്ട് ഹോം സയന്‍സ് അധ്യാപകരുടെ നിയമനം റദ്ദാക്കിയ കര്‍ണാടക ഹൈക്കോടതി വിധിയില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍. ഹൈക്കോടതി നടപടി സുപ്രീം കോടതി റദ്ദാക്കി (Teachers appointment).

ഹോം സയന്‍സ് ഒരു പഠന വിഷയമല്ലെന്നും ഒരു വിഷയധാരയാണെന്നും ചൂണ്ടിക്കാട്ടി ആയിരുന്നു ഹൈക്കോടതി നടപടി. അതിനാല്‍ ബിരുദ തലത്തിന് താഴെ ഇവയ്ക്ക് പ്രത്യേക അധ്യാപകരുടെ ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു (Home Science).

ഈ രംഗത്ത് നിലവിലുള്ള നിയമങ്ങള്‍ പരിശോധിച്ച് ഹര്‍ജിക്കാര്‍ നടത്തിയ അവകാശ വാദങ്ങള്‍ ശരിയാണോയെന്ന് വിലയിരുത്തുകയായിരുന്നു കര്‍ണാടക അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ആദ്യം ചെയ്യേണ്ടിയിരുന്നതെന്ന് ജസ്റ്റിസുമാരായ പി എസ് നരസിംഹയും അരവിന്ദ് കുമാറും ഉള്‍പ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി. ഹൈക്കോടതിയുടെയോ ട്രിബ്യൂണലിന്‍റെയോ നടപടികള്‍ നീതീകരിക്കാനാകില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി(Highcourt quashedAppointment of 18 teachers).

യോഗ്യതയുടെയും നിയമനനടപടികളുടെയും തെരഞ്ഞെടുപ്പിന്‍റെയും നിയമനത്തിന്‍റെയും സേവന വ്യവസ്ഥകളുടെയും അടിസ്ഥാനത്തിലുള്ള നിയമങ്ങളുടെ പരിധിയിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും അവസാനിക്കുകയും ചെയ്യേണ്ടതെന്നും ജസ്റ്റിസ് നരസിംഹ ചൂണ്ടിക്കാട്ടി. യുജിസി ഹോം സയന്‍സിനെ ഒരു വിഷയമായി അംഗീകരിച്ചിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അടുത്തിടെ ദേശീയ യോഗ്യത നിര്‍ണയ പരീക്ഷയ്ക്ക് വേണ്ടി പുറത്തിറക്കിയ വിവരങ്ങളുടെ പട്ടികയില്‍ ഇതിനെ പന്ത്രണ്ട് എന്ന കോഡിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

ബിരുദതലത്തിന് താഴെയും ഹോം സയന്‍സ് ഒരു വിഷയമാണെന്നും കോടതി പറഞ്ഞു. ബിരുദ തലത്തിന് താഴെയുള്ള വിദ്യാര്‍ഥികളെ പഠിപ്പിക്കാന്‍ ഹോംസയന്‍സില്‍ ബിരുദാനന്തര ബിരുദം ആവശ്യമാണ്. ഹോംസയന്‍സില്‍ ഏത് വിഷയത്തിലാണ് ബിരുദാനന്തര ബിരുദമെന്നത് പ്രസക്തമല്ലെന്നും കോടതി ആവര്‍ത്തിച്ചു.

ഫസ്റ്റ് ഗ്രേഡ് കോളജുകളില്‍ നടത്തുന്ന ഹോം സയന്‍സ് അണ്ടര്‍ ഗ്രാജുവേറ്റ് പദ്ധതികളില്‍ അധ്യാപക നിയമനം ഇപ്പോള്‍ നിലവിലുള്ളത് പോലെ തന്നെ തുടരാം. ഹൈക്കോടതിയുടെ നിലപാട് പിന്തുടരുകയാണെങ്കില്‍ മൊത്തം സംവിധാനത്തെയും ബാധിക്കും. ചരിത്രം, സാമ്പത്തിക ശാസ്‌ത്രം, രാഷ്‌ട്രമീമാംസ, സോഷ്യോളജി തുടങ്ങിയവയ്ക്കും ഹൈക്കോടതിയുടെ ഉത്തരവ് ബാധകമാക്കേണ്ടി വരുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ചരിത്രപഠനത്തില്‍ പൗരാണിക ചരിത്രം, പുരാവസ്‌തുശാസ്‌ത്രം, ആധുനിക ഇന്ത്യ ചരിത്രം, ലോകചരിത്രം, യൂറോപ്യന്‍ ചരിത്രം, ദക്ഷിണേഷ്യന്‍ ചരിത്രം, പശ്ചിമേഷ്യന്‍ ചരിത്രം എന്നിങ്ങനെ പിരിവുകളുണ്ടെന്നും ജസ്റ്റിസ് നരസിംഹ ചൂണ്ടിക്കാട്ടി. എന്നാല്‍ ബിരുദതലത്തിന് താഴെ ഇത് ചരിത്രപഠനം മാത്രമാണെന്നും കോടതി പറഞ്ഞു. നിയമനം ലഭിച്ച ഉദ്യോഗാര്‍ഥികളുടെ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. 2007ലാണ് കര്‍ണാടക പബ്ലിക് സര്‍വീസ് കമ്മിഷന്‍ നിയമന നടപടികള്‍ ആരംഭിച്ചത്. ഹൈക്കോടതിക്ക് ഇക്കാര്യത്തില്‍ ഒരു പിഴവ് സംഭവിച്ചതാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

Also Read: ലിംഗ വിവേചനം; വിവാഹത്തിന്‍റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട മിലിട്ടറി നഴ്‌സിംഗ് ഉദ്യോഗസ്ഥയ്ക്ക് 60 ലക്ഷം നല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.