ന്യൂഡൽഹി: മെഡിക്കൽ സയൻസസിലെ വിവിധ സ്ട്രീമുകളിലെ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നടത്തിയ 2022ലെ നീറ്റ്-പിജി പരീക്ഷയിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയും ഉത്തരസൂചികകളും ഉത്തരക്കടലാസുകളും വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. ജസ്‌റ്റിസുമാരായ വിക്രം നാഥും അഹ്‌സനുദ്ദീൻ അമാനുല്ലയും അടങ്ങുന്ന ബെഞ്ച് 2022-ൽ പരീക്ഷാര്‍ത്ഥിയായ പ്രിതീഷ് കുമാറും മറ്റുള്ളവരും സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു. തുടക്കത്തിൽ തന്നെ, ഹർജികൾ പരിഗണിക്കാൻ താൽപ്പര്യമില്ലെന്ന് ബെഞ്ച് പറഞ്ഞു.
ഹര്‍ജിയുടെ സമയപരിധി കഴിഞ്ഞു പോയെന്നും കോടതി ചൂണ്ടിക്കാട്ടി. നാഷണൽ എലിജിബിലിറ്റി-കം-എൻട്രൻസ് ടെസ്‌റ്റ്-പോസ്‌റ്റ് ഗ്രാജ്വേറ്റ് (നീറ്റ്-പിജി) പരീക്ഷ വിവിധ വിഭാഗങ്ങളിലേക്കുള്ള മെഡിക്കല്‍ പിജി പ്രവേശനത്തിന് നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻ (എൻബിഇ) നടത്തുന്ന പരീക്ഷയാണ്.
ഹിയറിങ്ങിനിടെ, കുമാറിനെയും മറ്റുള്ളവരെയും പ്രതിനിധീകരിച്ച്, ആറ് ഹർജിക്കാരിൽ രണ്ടുപേരും 2024 ജൂൺ 23-നീറ്റ് പിജി എടുക്കുന്നതിനാൽ ഹർജി കൈകാര്യം ചെയ്യാവുന്നതേയുള്ളൂ എന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. നീറ്റ് ബിരുദാനന്തര ബിരുദ 2022-ന്‍റെ ഉത്തരസൂചികകളും ഉത്തരക്കടലാസുകളും ചോദ്യപേപ്പറുകളും ഹര്‍ജിക്കാര്‍ക്ക് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. എന്നിരുന്നാലും, ഈ വാദം അംഗീകരിക്കാൻ തയ്യാറല്ലെന്ന് ബെഞ്ച് വ്യക്തമാക്കി, "അനാവശ്യമായി കോടതിക്ക് ഇത് തീർപ്പാക്കാനാവില്ലെന്ന്" കോടതി അഭിഭാഷകനോട് പറഞ്ഞു.
തങ്ങളുടെ നീറ്റ് പിജി 2022 സ്‌കോറുകളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും പുനർമൂല്യനിർണയം അനുവദിക്കുന്നില്ലെന്നും ആരോപിച്ചാണ് പ്രിതീഷ് കുമാറും മറ്റുള്ളവരും ഹർജി സമർപ്പിച്ചത്.
Also Read: നീറ്റ് പരീക്ഷ വിവാദം: ആരോപണങ്ങള്‍ പരീക്ഷയുടെ പവിത്രതയെ ബാധിച്ചു, നാഷണല്‍ ടെസ്റ്റിങ് ഏജൻസിക്ക് സുപ്രീം കോടതി നോട്ടിസ്