ETV Bharat / bharat

കേടായ കാർ വിറ്റു; ബിഎംഡബ്ല്യു 50 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി - BMW 50 Lakh Compensation

author img

By ETV Bharat Kerala Team

Published : Jul 14, 2024, 11:36 AM IST

SC Directs BMW To Pay Rs 50 Lakh Compensation To Customer For Selling Defective Car

ETV Bharat
SUPREME COURT OF INDIA- FILE PHOTO (BMW COMPENSATION BMW DEFECTIVE CAR CASE SUPREME COURT AGAINST BMW ബിഎംഡബ്ല്യു നഷ്‌ടപരിഹാരം)

ന്യൂഡൽഹി: കേടായ കാർ വിറ്റെന്ന കേസിൽ ആഡംബര വാഹന നിർമ്മാതാക്കളായ ബിഎംഡബ്ല്യു 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ച് സുപ്രീം കോടതി. 2009ൽ ഒരു ഉപഭോക്താവിന് കേടുപാടുകളുള്ള കാർ വിതരണം ചെയ്‌തതിനാണ് നഷ്ടപരിഹാരം. 2024 ഓഗസ്‌റ്റ് 10-നോ അതിനുമുമ്പോ ബിഎംഡബ്ള്യു കമ്പനി പരാതിക്കാരന് 50 ലക്ഷം രൂപ ഒറ്റത്തവണയായി നൽകണമെന്ന് കോടതി ഉത്തരവിട്ടു. ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തില്‍ ജസ്‌റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന മൂന്നംഗ ബഞ്ചാണ് വിധി പറഞ്ഞത്.

പരാതിക്കാരൻ 2009 സെപ്റ്റംബർ 25ന് ഒരു ബിഎംഡബ്ല്യു 7 സീരീസ് കാർ വാങ്ങിയിരുന്നു. ഓടിക്കുന്നതിനിടെ ഗുരുതരമായ തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് 2009 സെപ്‌തംബർ 29ന് കാർ വർക്‌ഷോപ്പിലേക്ക് കൊണ്ടുപോയി. തുടർന്ന് നവംബർ 13-നും കാറിന് സമാനമായ പ്രശ്‌നം നേരിട്ടതായി പരാതിക്കാരൻ പറയുന്നു. പിന്നാലെ നവംബർ 16-ന് അദ്ദേഹം പരാതി നൽകുകയും കമ്പനിക്കെതിരെ ഐപിസി 418, 420 വകുപ്പുകൾ ചുമത്തുകയും ചെയ്‌തു. ബിഎംഡബ്ല്യു കമ്പനി, മാനേജിങ്ങ് ഡയറക്‌ടർ, മറ്റ് ഡയറക്‌ടർമാർ എന്നിവരെയാണ് കേസിൽ പ്രതിചേർത്തത്.

2012-ൽ ആന്ധ്രാപ്രദേശ് ഹൈക്കോടതി ബിഎംഡബ്ല്യുവിനെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കി. കേടായ വാഹനത്തിന് പകരം പുതിയ ബിഎംഡബ്ല്യു കാർ പരാതിക്കാരന് നൽകാനും കമ്പനിയോട് നിർദേശിച്ചു. കമ്പനി ഈ ഹൈക്കോടതി ഉത്തരവിനെ എതിർത്തില്ലെങ്കിലും പരാതിക്കാരൻ ഉത്തരവ് ചോദ്യം ചെയ്‌ത്‌ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഈ കേസിലാണ് ഇപ്പോൾ നഷ്‌ടപരിഹാരം നല്‍കാൻ ഉത്തരവായത്.

Also Read: വെറും കാറല്ല, 'വജ്രായുധം'; അമ്പതാം വാര്‍ഷികത്തില്‍ വാഹന പ്രേമികള്‍ക്കായി 'യാരെ'യെ ഇറക്കി ബിഎംഡബ്ല്യു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.