ETV Bharat / bharat

ബിൽക്കിസ് ബാനു കേസ്: ശിക്ഷായിളവ് റദ്ദാക്കിയ വിധിക്കെതിരെയുള്ള ഹര്‍ജി തള്ളി സുപ്രീംകോടതി - Bilkis Bano Case Updates - BILKIS BANO CASE UPDATES

ബില്‍ക്കിസ് ബാനു കേസിലെ പ്രതികളുടെ ഹര്‍ജി തള്ളി. കേസിലെ ശിക്ഷായിളവ് റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. രണ്ട് പ്രതികളാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

ബിൽക്കിസ് ബാനു കേസ്  ഗുജറാത്ത് കലാപം  Bilkis Bano Case Updates  SC On Bilkis Bano Case
Bilkis Bano (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 19, 2024, 4:24 PM IST

ന്യൂഡൽഹി: ബിൽക്കിസ് ബാനു കേസിലെ പ്രതികളുടെ ഹര്‍ജി തള്ളി സുപ്രീം കോടതി. കേസില്‍ ശിക്ഷിക്കപ്പെട്ട രാധശ്യാം ഭഗവാൻദാസ്, രാജുഭായ് ബാബുലാൽ സോണി എന്നിവരുടെ ഹര്‍ജിയാണ് തള്ളിയത്. കേസിൽ പ്രതികളെ വിട്ടയച്ച നടപടി സുപ്രീംകോടതി റദ്ദാക്കിയതിനെരെ പ്രതികള്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, പിവി സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.

2002ല്‍ ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും അവരുടെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്‌തതാണ് കേസ്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 11 പ്രതികൾക്ക് ശിക്ഷ ഇളവ് നൽകാനുള്ള ഗുജറാത്ത് സർക്കാരിന്‍റെ 2022 ഓഗസ്റ്റ് 15ലെ തീരുമാനം 2024 ജനുവരി 8ന് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ രണ്ടാഴ്‌ചയ്‌ക്കുള്ളിൽ കീഴടങ്ങാൻ 11 പ്രതികളോടും കോടതി നിർദേശിച്ചു.

ജസ്വന്ത് നായി, ഗോവിന്ദ്ഭായ് നായി, ശൈലേഷ് ഭട്ട്, രാധ്യേഷാം ഷാ, ബിപിൻ ചന്ദ്ര ജോഷി, കേസർഭായ് വോഹാനിയ, പ്രദീപ് മോർധിയ, ബകാഭായ് വോഹാനിയ, രാജുഭായ് ബാബുലാൽ സോണി, മിതേഷ് ചമൻലാൽ ഭട്ട്, രൂപഭായ് ചന്ദന എന്നിവരായിരുന്നു ഗുജറാത്ത് സർക്കാർ മോചിപ്പിച്ച 11 പ്രതികള്‍. കേസിലെ 11 കുറ്റവാളികൾക്കും ഇളവ് നൽകിയതും അവരെ മോചിപ്പിച്ചതും വലിയ ജനരോഷം സൃഷ്‌ടിച്ചിരുന്നു.

Also Read: ലോക്‌സഭ തെരഞ്ഞെടുപ്പ്; ഗുജറാത്തിൽ വോട്ട് രേഖപ്പെടുത്തി ബിൽക്കിസ് ബാനു - Bilkis Bano casts vote

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.