ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്‌ഠയുടെ തത്സമയ സംപ്രേക്ഷണത്തിന് നിരോധനം ഏര്‍പ്പെടുത്തിയ തമിഴ്‌നാട് സര്‍ക്കാര്‍ ഉത്തരവില്‍ ഇടപെട്ട് സുപ്രീംകോടതി. ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്‌ഠ ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണമോ അന്നദാനമോ മുടക്കരുതെന്ന് സുപ്രീംകോടതി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ക്ക് ആരെങ്കിലും അനുമതി തേടിയാല്‍ അനുമതി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
പ്രാണ പ്രതിഷ്‌ഠ ചടങ്ങിന്‍റെ തത്സമയ സംപ്രേക്ഷണം നിരോധിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന യൂണിറ്റ് സെക്രട്ടറി വിനോജ് പി.സെൽവം സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ന്യൂനപക്ഷങ്ങള്‍ താമസിക്കുന്ന ഇടമെന്ന നിലയില്‍ സംപ്രേക്ഷണത്തിന് വിലക്ക് ഏര്‍പ്പെടുത്തരുതെന്നും സുപ്രീംകോടതി പറഞ്ഞു. ഇത്തരം പരിപാടികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങുന്ന ബെഞ്ചിന്‍റേതാണ് ഉത്തരവ്. സംസ്ഥാനത്ത് ഇത്തരമൊരു ഉത്തരവിട്ട സര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്‌തു. വിഷയത്തില്‍ സുപ്രീംകോടതിയുടെ ഉത്തരവ് പാലിക്കണമെന്നും അല്ലാത്തപക്ഷം അതിനുള്ള വ്യക്തമായ കാരണം സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കേണ്ടിവരുമെന്നും സുപ്രീംകോടതി പറഞ്ഞു.
ഉത്തരവിന് മറുപടിയുമായി സര്‍ക്കാര്‍: വിഷയത്തില്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടിസ് അയച്ചതോടെ സര്‍ക്കാര്‍ മറുപടിയും അറിയിച്ചു. പ്രാണ്‍ പ്രതിഷ്‌ഠ ചടങ്ങിനോട് അനുബന്ധിച്ചുള്ള പരിപാടികള്‍ക്കൊന്നും സംസ്ഥാനത്ത് യാതൊരു വിലക്കുകളും ഏര്‍പ്പെടുത്തിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. ചടങ്ങുമായി ബന്ധപ്പെട്ട് അന്നദാനം, ഭജനകള്‍, പൂജകള്‍ തുടങ്ങി നിരവധി കാര്യങ്ങളാണ് സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ നടക്കുന്നതെന്നും സര്‍ക്കാര്‍ അറിയിച്ചു. കൂടാതെ ഹര്‍ജി പൂര്‍ണമായും രാഷ്‌ട്രീയ പ്രേരിതമാണെന്നും സര്‍ക്കാര്‍ പറഞ്ഞു. അതേസമയം ക്ഷേത്രങ്ങളില്‍ പൂജകള്‍ക്കും അന്നദാനത്തിനും വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍ വാക്കാല്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ ആരോപണം.
എല്‍ഇഡി സ്‌ക്രീനുകള്‍ പിടിച്ചെടുത്ത് പൊലീസ്: അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിലെ പ്രതിഷ്‌ഠ ചടങ്ങിന്‍റെ തത്സമയ സംപ്രേക്ഷണത്തിനായി സ്ഥാപിച്ച സ്‌ക്രീനുകള്‍ പിടിച്ചെടുത്തതായും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. സംപ്രേക്ഷണത്തിനായി സ്ഥാപിച്ച എല്‍ഇഡി സ്‌ക്രീനുകള്‍ തമിഴ്‌നാട് പൊലീസ് പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ സുപ്രീംകോടതി ഇടപെടല്‍. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് സ്ഥാപിച്ച സ്‌ക്രീനുകളാണ് പൊലീസ് പിടിച്ചെടുത്തത്. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയായിരുന്നു നടപടിയെന്നാണ് വിവരം.
അയോധ്യയിലെ പ്രാണ പ്രതിഷ്‌ഠ: ഏറെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്നാണ് അയോധ്യയിലെ രാമക്ഷേത്രം ഭക്തര്‍ക്കായി തുറന്ന് കൊടുക്കുന്നത്. രാവിലെ 11.30ന് ആരംഭിച്ച പ്രാണ പ്രതിഷ്‌ഠ ചടങ്ങുകള്‍ 12.20ഓടെ പൂര്‍ത്തിയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ചടങ്ങിന് നേതൃത്വം വഹിച്ചത്. 11 ദിവസത്തെ അനുഷ്‌ഠാനം പൂര്‍ത്തിയാക്കിയാണ് പ്രധാനമന്ത്രി ചടങ്ങുകള്‍ക്കെത്തിയത്.