ETV Bharat / bharat

ഡല്‍ഹി മദ്യനയ അഴിമതിക്കേസ്: ഹൈക്കോടതി വിധിക്കെതിരെയുള്ള കെജ്‌രിവാളിന്‍റെ ഹര്‍ജി പരിശോധിക്കാമെന്ന് സുപ്രീം കോടതി - Kejriwal Plea Against HC Order - KEJRIWAL PLEA AGAINST HC ORDER

ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യം ചെയ്‌ത് അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഉടന്‍ പരിശോധിക്കാമെന്ന് സുപ്രീം കോടതി.

KEJRIWAL PLEA AGAINST HC ORDER  DELHI LIQUOR POLICY SCAM  SC  കെജ്‌രിവാളിന്‍റെ ഹര്‍ജി
SC Agrees To Examine Arvind Kejriwal's Plea Against HC Order In Delhi Liquor Policy Scam
author img

By ETV Bharat Kerala Team

Published : Apr 10, 2024, 4:06 PM IST

ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാമെന്ന് സുപ്രീം കോടതി. ഡല്‍ഹി മദ്യനയ അഴിമതിയിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട അറസ്റ്റിനെ ചോദ്യം ചെയ്‌ത് സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് കെജ്‌രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്‍റെ മുന്നില്‍ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വിയും ഷദന്‍ ഭരാസത്തുമാണ് കെജ്‌രിവാളിന്‍റെ ഹര്‍ജി നല്‍കിയത്. എത്രയും പെട്ടെന്ന് തന്നെ ഹര്‍ജി പരിഗണിക്കുമെന്ന് കോടതി ഉറപ്പ് നല്‍കി.

Also Read: മദ്യനയ അഴിമതി കേസ്: കെജ്‌രിവാൾ സുപ്രീം കോടതിയില്‍, നടപടി ഹൈക്കോടതി ഹർജി തള്ളിയതോടെ - Arvind Kejriwal Moves Supreme Court

അറസ്റ്റിന് പുറമെ എന്‍ഫോഴ്‌സ്മെന്‍റ് തന്നെ റിമാന്‍ഡ് ചെയ്‌തതിനെയും കെജ്‌രിവാള്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്‌തിരുന്നു. എന്നാല്‍ അറസ്റ്റും കസ്റ്റഡിയും റിമാന്‍ഡും എല്ലാം നിയമവിധേയമാണെന്നാണ് കോടതിയുടെ നിലപാട്. കെജ്‌രിവാളിന്‍റെ അറസ്റ്റിന് കാരണമായ എല്ലാ വിശദാംശങ്ങളും ഇഡിയുടെ കൈവശമുണ്ടെന്ന് ജസ്റ്റിസ് സ്വര്‍ണകുമാര്‍ ശര്‍മ ചൂണ്ടിക്കാട്ടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.