ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേലിന്‍റെ ജന്മദിനം ഏകതാ ദിനമായി ആചരിക്കുന്ന ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍. കോൺഗ്രസിന്‍റെ മാധ്യമ, പബ്ലിസിറ്റി വിഭാഗം മേധാവി പവൻ ഖേരയാണ് ആർഎസ്എസിനെയും ബിജെപിയെയും പരിഹസിച്ച് രംഗത്തെത്തിയത്. സർദാർ പട്ടേൽ സംഘികളെ നിയന്ത്രിച്ചിരുന്നുവെന്നും അതിനാൽ ഇന്ന് എല്ലാ സംഘികളും ജീവതകാലം മുഴുവൻ കോൺഗ്രസുകാരനായ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്‍റെ മുന്നിൽ തലകുനിക്കാൻ നിർബന്ധിതരായെന്നും പവൻ ഖേര വിമര്‍ശിച്ചു.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇതേ സംഘികൾ സർദാർ സാഹിബിനെതിരെ പുസ്‌തകങ്ങൾ അച്ചടിച്ച് വിതരണം ചെയ്‌തിരുന്നുവെന്നും എക്‌സില്‍ പങ്കുവെച്ച പോസ്‌റ്റില്‍ കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി. സർദാർ വല്ലഭായ് പട്ടേലിന്‍റെ ജന്മവാർഷികത്തിൽ കോൺഗ്രസ് അദ്ദേഹത്തെ അനുസ്‌മരിച്ചു. ഇതിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖാര്‍ഗെയും ബിജെപിയെയും ആര്‍എസ്‌എസിനെയും രൂക്ഷമായി വിമര്‍ശിച്ചു.
सरदार पटेल ने संघियों को लगाम में रखा तो आज तमाम संघी भी इस आजीवन कांग्रेसी के आगे नतमस्तक होने पर मजबूर हो गए।
— Pawan Khera 🇮🇳 (@Pawankhera) October 31, 2024
कुछ साल पहले यही संघी सरदार साहब के विरुद्ध पुस्तकें छापते और बांटते थे।
सरदार वल्लभ भाई पटेल की जयंती पर उन्हें प्रणाम pic.twitter.com/f3LG6p9Yan
ക്വിറ്റ് ഇന്ത്യാ സമരത്തെ എതിർക്കുകയും ഭരണഘടനയെ വിമർശിക്കുകയും ചെയ്‌ത 'പ്രത്യയശാസ്ത്രത്തിന്‍റെ ഗുരുക്കൻമാര്‍' ഇന്ന് അദ്ദേഹത്തിന്‍റെ ജീവചരിത്രം തങ്ങള്‍ക്ക് അനുയോജ്യമാക്കുന്ന തരത്തില്‍ തെറ്റിദ്ധരിപ്പിക്കാനുള്ള തുടർച്ചയായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് ഖാര്‍ഗെ വിമര്‍ശിച്ചു.
സ്വതന്ത്ര ഇന്ത്യയെ സമ്പൂർണ രാജ്യമാക്കിയ ഇന്ത്യയുടെ ഉരുക്കുമനുഷ്യനും രാജ്യത്തിന്‍റെ പ്രഥമ ഉപപ്രധാനമന്ത്രിയും മുൻ കോൺഗ്രസ് പ്രസിഡന്‍റും നമ്മുടെ ആരാധനാപാത്രവുമായ സർദാർ വല്ലഭായ് പട്ടേലിനെ അദ്ദേഹത്തിന്‍റെ ജന്മവാർഷികത്തിൽ സ്‌മരിക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. പട്ടേലിന്‍റെ വ്യക്തിത്വവും ചിന്തകളും രാഷ്ട്രത്തെ സേവിക്കാൻ വരും തലമുറകളെ എപ്പോഴും പ്രചോദിപ്പിക്കുമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.
एक स्वतंत्र भारत को सम्पूर्ण देश बनाने वाले भारत के लौह पुरुष, देश के प्रथम उप प्रधानमंत्री, पूर्व कांग्रेस अध्यक्ष व हमारे आदर्श, सरदार वल्लभ भाई पटेल जी की जयंती पर सादर श्रद्धांजलि।
— Mallikarjun Kharge (@kharge) October 31, 2024
सरदार पटेल जी का व्यक्तित्व और विचार सदैव आने वाली पीढ़ियों को राष्ट्रसेवा के लिए प्रेरित… pic.twitter.com/PyDLDEzILv
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പട്ടേലിനെ സ്‌മരിച്ച് രാഹുല്‍ ഗാന്ധി
രാജ്യത്തെ ഐക്യത്തിന്‍റെയും അഖണ്ഡതയുടെയും നൂലിഴയിൽ ബന്ധിപ്പിച്ച നേതാവായിരുന്നു പട്ടേലെന്ന് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധി അനുസ്‌മരിച്ചു. 'ഇന്ത്യയെ ഒന്നിപ്പിക്കുകയും രാജ്യത്ത് സ്‌നേഹവും സാഹോദര്യവും സ്ഥാപിക്കുകയും ചെയ്‌ത അദ്ദേഹത്തിന്‍റെ ആശയം എപ്പോഴും നമ്മെ നയിക്കുന്നു,' എന്ന് രാഹുല്‍ ഗാന്ധി എക്‌സിൽ ഹിന്ദിയിൽ കുറിച്ചു.
देश को एकता और अखंडता के सूत्र में बांधने वाले 'लौह पुरुष' सरदार वल्लभ भाई पटेल जी की जयंती पर उन्हें सादर नमन।
— Rahul Gandhi (@RahulGandhi) October 31, 2024
भारत जोड़ने और देश में प्रेम एवं भाईचारा स्थापित करने वाले उनके पदचिह्न सदैव हमारा मार्गदर्शन करतें हैं। pic.twitter.com/Ux1Hyg0Ils
സർദാർ വല്ലഭായ് പട്ടേൽ രാജ്യത്തിന്‍റെ ചരിത്രത്തിലെ അനശ്വരമായ ഭാഗമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കമ്മ്യൂണിക്കേഷൻസ് ഇൻ-ചാർജ് ജയറാം രമേഷ് കുറിച്ചു. അദ്ദേഹം ഒരു ധീരനായ കോൺഗ്രസുകാരനായിരുന്നു. 3 വര്‍ഷത്തോളം സർദാർ ജയിലിൽ കിടന്ന ക്വിറ്റ് ഇന്ത്യാ സമരത്തെ എതിര്‍ത്ത, ഭരണഘടനയെ അംഗീകരിക്കാത്തവരുടെ പ്രത്യയശാസ്ത്ര ഗുരുക്കന്മാര്‍ ഇന്ന് അദ്ദേഹത്തിന്‍റെ ജീവചരിത്രം തെറ്റായി ഉപയോഗിക്കാനുള്ള തെറ്റിദ്ധരിപ്പിക്കാനുള്ള തുടർച്ചയായ ശ്രമങ്ങൾ നടത്തിവരികയാണ്. ഇത് അരക്ഷിതാവസ്ഥയും കാപട്യവും തുറന്നുകാട്ടുന്നുവെന്നും ജയറാം രമേശ് എക്‌സില്‍ കുറിച്ചു.
Today is the 149th birth anniversary of the indomitable Sardar, who was a hugely pivotal figure in our freedom movement and thereafter shaped the creation of post-1947 India while guiding it through the most turbulent years of 1948, 1949, and 1950.
— Jairam Ramesh (@Jairam_Ramesh) October 31, 2024
Sardar Vallabhbhai Patel is… pic.twitter.com/6DJzEa2i9i
കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും സര്‍ദാര്‍ വല്ലഭായ് പട്ടേലിനെ സ്‌മരിത്തു. 'ആധുനിക ഇന്ത്യയുടെ ശില്‍പികളിലൊരാളാണ് അദ്ദേഹം, ഇന്ത്യയുടെ സ്വാതന്ത്ര്യ സമരം മുതൽ ഇന്ത്യ എന്ന രാജ്യം സൃഷ്‌ടിക്കുന്നത് വരെ, സർദാർ വല്ലഭായ് പട്ടേൽ ജിയുടെ സംഭാവന രാജ്യത്തോടുള്ള സേവനത്തിന്‍റെയും സമർപ്പണത്തിന്‍റെയും ഉദാഹരണമാണ്,' എന്ന് സോണിയ ഗാന്ധി എക്‌സില്‍ കുറിച്ചു.
Read Also: രാജ്യത്തെ ഒരുമിപ്പിച്ച ഉരുക്കു മനുഷ്യന്‍റെ ഓർമയില്‍ ദേശീയ ഏകതാ ദിനം; ചരിത്രവും പ്രാധാന്യവും അറിയാം