മുംബൈ: മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ ഗുണ്ടാസംഘത്തോടൊപ്പം നില്‍ക്കുന്ന ചിത്രം പങ്കിട്ട് എംപി സഞ്ജയ് റാവത്ത്. സംസ്ഥാനത്തുടനീളം നിരവധി വെടിവെയ്‌പുകൾ ഉണ്ടായിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉയരുന്നത്.
നിരവധി ഗുണ്ടകൾക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ ചിത്രമുണ്ടെന്നും അവരെ മുന്നോട്ട് കൊണ്ടുവരുമെന്നും റാവത്ത് പറഞ്ഞിരുന്നു. അതനുസരിച്ച്, ഫെബ്രുവരി 5 ന്, സഞ്ജയ് റാവത്ത്, ഏക്‌നാഥ് ഷിൻഡെയുടെ മകൻ എംപി ശ്രീകാന്ത് ഷിൻഡെ ഗുണ്ടാസംഘം ഹേമന്ത് ദഭേക്കറിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കിട്ടു. ശേഷം ദിവസവും ഓരോ ചിത്രം ഷെയർ ചെയ്യുന്നുണ്ട്.
ഫെബ്രുവരി 10 ന് സഞ്ജയ് റാവത്ത് പങ്കുവെച്ച ചിത്രത്തില്‍ മുഖ്യമന്ത്രിക്കൊപ്പമുള്ളത് നാസിക്കിൽ നിന്നുള്ള വെങ്കട്ട് മോർ എന്ന ഗുണ്ടാസംഘമാണ്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, കവർച്ച തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
ദേവേന്ദ്ര ഫഡ്‌നാവിസ്, ഏക്‌നാഥ് ഷിൻഡെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മഹാരാഷ്‌ട്ര ബിജെപി എന്നിവരെ സഞ്ജയ് റാവത്ത് തന്‍റെ പോസ്റ്റിൽ ടാഗ് ചെയ്‌തു. മഹാരാഷ്‌ട്ര സംസ്ഥാനം ഗ്യാങ്സ്‌റ്റാറുകളുടെ കൈകളിൽ അകപ്പെട്ടതോടെ ഗുണ്ടാസംഘങ്ങൾ തഴച്ചുവളർന്നതായും അദ്ദേഹം പറഞ്ഞു.
അവരുടെ ഭരണം വന്നാൽ ഗുണ്ടാഭരണം ആരംഭിക്കുന്നു. ഗുണ്ടാസംഘങ്ങൾ സംസ്ഥാനത്ത് ആധിപത്യം പുലർത്തുന്നുവെന്ന് സഞ്ജയ് റാവത്ത് അടുത്തിടെ ബിജെപിയെ വിമർശിച്ചിരുന്നു. കൂടാതെ, സംസ്ഥാനത്തെ പൊലീസ് വകുപ്പ് നിലവിൽ ഗുണ്ടാസംഘങ്ങളെ സല്യൂട്ട് ചെയ്യുന്നതിലാണ് ഏർപ്പെട്ടിരിക്കുന്നതെന്നും റാവത്ത് ആരോപിച്ചു.