ETV Bharat / bharat

യുപി ആശുപത്രിയിലെ തീപിടിത്തം; രക്ഷപ്പെട്ട നവജാത ശിശുവിനും ദാരുണാന്ത്യം

എൻഐസിയുവിൽ നിന്ന് പിഐസിയുവിലേക്ക് മാറ്റിയ കുട്ടി മറ്റൊരു അസുഖത്തിന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. തീപിടിത്തത്തിൽ കുട്ടിക്ക് പൊള്ളലേറ്റിട്ടില്ലെന്ന് ഝാൻസി ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.

HOSPITAL FIRE  NEWBORN DIED  HOSPITAL FIRE UTTAR PRADESH  യു പി തീപിടിത്തം
Ambulance (ANI)
author img

By PTI

Published : 2 hours ago

ഝാൻസി (ഉത്തർപ്രദേശ്): ഝാൻസി സർക്കാർ ആശുപത്രിയിലെ കുട്ടികളുടെ വാർഡിലുണ്ടായ തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെട്ട നവജാത ശിശു മരിച്ചു. അസുഖം ബാധിച്ച് ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്. ഇതോടെ ആശുപത്രിയില്‍ വച്ച് മരിച്ച നവജാത ശിശുക്കളുടെ എണ്ണം പതിനൊന്നായി. വെള്ളിയാഴ്‌ച (നവംബർ 15) രാത്രി വാർഡിലുണ്ടായ തീപിടിത്തത്തിൽ പത്ത് നവജാത ശിശുക്കൾ നേരത്തെ മരിച്ചിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

എൻഐസിയുവിൽ നിന്ന് പിഐസിയുവിലേക്ക് മാറ്റിയ കുട്ടി മറ്റൊരു അസുഖത്തിന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. തീപിടിത്തത്തിൽ കുട്ടിക്ക് പൊള്ളലേറ്റിട്ടില്ലെന്ന് ഝാൻസി ജില്ലാ മജിസ്‌ട്രേറ്റ് അവിനാഷ് കുമാർ പറഞ്ഞു. നിലവിൽ 38 കുട്ടികൾ എൻഐസിയുവിൽ ചികിത്സയിലാണ്. ഈ കുട്ടികൾ പൊള്ളലേറ്റ് ചികിത്സയിലല്ലെന്നും ഇവരെ ആശുപത്രി ജീവനക്കാർ രക്ഷപ്പെടുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.

38 കുട്ടികളിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. മൂന്ന് നവജാത ശിശുക്കളിൽ ഒരാളാണ് ഇന്ന് (നവംബർ 17) മരിച്ചത്. എന്നാൽ കുട്ടി പൊള്ളലേറ്റല്ല മരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ ഡോക്‌ടർമാരുമായി സംസാരിച്ചുവെന്നും കുട്ടികളുടെ ആരോഗ്യനില തൃപ്‌തികരമാണെന്നും അദ്ദേഹം പറഞ്ഞു.

തീപിടിത്തത്തിൽ മരിച്ച കുട്ടികളുടെ മൃതദേഹങ്ങൾ അവരുടെ കുടുംബാംഗങ്ങൾക്ക് വിട്ടുനൽകിയെന്ന് ഡിഎം അറിയിച്ചു. ആശുപത്രി തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി ഉത്തർപ്രദേശ് സർക്കാർ ഇന്നലെ (നവംബർ 16) നാലംഗ കമ്മിറ്റിയെ നിയോഗിച്ചു. ഈ സമിതി ഏഴ് ദിവസത്തിനകം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണം.

Also Read: യുപിയിലെ ആശുപത്രിയിൽ വൻ തീപിടിത്തം; 10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.