ETV Bharat / bharat

'സംവരണത്തിന് മതമല്ല അടിസ്ഥാനം'; മുസ്‌ലിങ്ങള്‍ക്ക് സംവരണം നല്‍കില്ലെന്ന് പറഞ്ഞിട്ടില്ലെന്നും മോദി - MODI ON MUSLIM RESERVATION - MODI ON MUSLIM RESERVATION

തന്‍റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ മുസ്ലീം സമൂഹത്തിന് കേന്ദ്രപദ്ധതിയില്‍ തുല്യ ആനുകൂല്യങ്ങള്‍ ലഭ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

PM Modi  reservation  Constitution  Religion
നരേന്ദ്രമോദി (Source: ANI)
author img

By ETV Bharat Kerala Team

Published : May 7, 2024, 11:25 AM IST

ന്യൂഡല്‍ഹി: മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനയ്‌ക്കെതിരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ മുസ്‌ലിം സംവരണം സംബന്ധിച്ച് തര്‍ക്കം തുടരുന്നതിനിടെയാണ് മോദിയുടെ വാക്കുകള്‍. രാജ്യത്തെ പാവങ്ങളില്‍ ഹിന്ദുക്കളും മുസ്‌ലിങ്ങളും പാഴ്‌സികളും ഉണ്ടെന്നും ഇവര്‍ക്കെല്ലാം സംവരണത്തിന്‍റെ ആനുകൂല്യങ്ങള്‍ ലഭിക്കണമെന്നും മോദി പറഞ്ഞു. ഒരു സ്വകാര്യ വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങൾ.

മുസ്‌ലിങ്ങള്‍ക്ക് സംവരണം നല്‍കില്ലെന്ന് താനൊരിക്കലും പറഞ്ഞിട്ടില്ല. സംവരണത്തിന് മതം അടിസ്ഥാനമാക്കാനാകില്ലെന്ന് മാത്രമാണ് പറഞ്ഞിട്ടുള്ളതെന്നും മോദി ചൂണ്ടിക്കാട്ടി. എല്ലാവര്‍ക്കും സംവരണത്തിന്‍റെ ആനുകൂല്യങ്ങള്‍ കിട്ടണം. ദളിതുകളും ഗോത്രവര്‍ഗജനതയും പതിനായിരക്കണക്കിന് വര്‍ഷങ്ങളായി അനീതി നേരിടുന്നു. അത് കൊണ്ടാണ് നമ്മുടെ ഭരണഘടനാ ശില്‍പ്പികള്‍ സംവരണം എന്ന നല്ലൊരു തീരുമാനം കൈക്കൊണ്ടത്. അതിന് നാം അവരോട് കടപ്പെട്ടിരിക്കുന്നു. ഒരു രാഷ്‌ട്രീയ കക്ഷിയും ഇതിനെ എതിര്‍ക്കില്ല.

ഭരണഘടന തയാറാക്കുന്ന വേളയില്‍ മതാടിസ്ഥാനത്തിലുള്ള സംവരണത്തെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നു. മതാടിസ്ഥാനത്തിലുള്ള സംവരണം സമൂഹത്തിന് ഹാനികരമാണെന്ന തീരുമാനത്തിലേക്ക് അവര്‍ എത്തുകയും ചെയ്‌തു. ഇത്തരം സംവരണം ദീര്‍ഘകാലാടിസ്ഥാനത്തില്‍ നല്ലതല്ലെന്ന അഭിപ്രായവും ഉണ്ടായി. മതാടിസ്ഥാനത്തില്‍ മുസ്‌ലിങ്ങള്‍ക്ക് സംവരണം നല്‍കുന്നതിലെ അപകടങ്ങള്‍ എന്താണെന്ന ചോദ്യത്തോട് പ്രതികരിക്കവെ ആയിരുന്നു പ്രധാനമന്ത്രിയുടെ ഈ അഭിപ്രായം.

ഭരണഘടന എഴുതിയുണ്ടാക്കുന്ന സമയത്ത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു, ബാബാസാഹേബ് അംബേദ്ക്കര്‍, രാജേന്ദ്രബാബു തുടങ്ങിയവരാണ് ഉണ്ടായിരുന്നത്. അവരാരും ആര്‍എസ്എസുകാരോ ബിജെപിക്കാരോ ആയിരുന്നില്ല. എല്ലാ സമുദായങ്ങളുടെയും പ്രതിനിധികളും ഉണ്ടായിരുന്നു. ദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് മതാടിസ്ഥാനത്തിലുള്ള സംവരണം ഹാനികരമാണെന്ന തീരുമാനത്തില്‍ അവരെത്തിയത്. പട്ടികവര്‍ഗ, ദളിത് വിഭാഗങ്ങള്‍ സാമൂഹ്യ അനാചാരങ്ങള്‍ നേരിട്ടവരാണ്. തൊട്ടുകൂടായ്‌മകളും വിവേചനങ്ങളും അവര്‍ അനുഭവിച്ചു. ജന്മത്തിന്‍റെ അടിസ്ഥാനത്തില്‍ സമൂഹത്തിലെ ഒരു വലിയ വിഭാഗത്തോട് നീതികേട് കാട്ടി. ഈ തെറ്റുകള്‍ തിരുത്തേണ്ടതുണ്ട്. സനാതനര്‍ ആണ് ഇതെല്ലാം ചെയ്‌തത് എന്നതും ശ്രദ്ധേയമാണ്.

തന്‍റെ സര്‍ക്കാരിന് വോട്ട് ചെയ്‌ത് അധികാരത്തിലേറ്റിയാല്‍ കേന്ദ്രത്തിന്‍റെ എല്ലാ പദ്ധതികളുടെയും ആനുകൂല്യം മുസ്‌ലിങ്ങള്‍ക്കും ലഭിക്കും. അര്‍ഹിക്കുന്നവര്‍ക്ക് സംവരണം നല്‍കും. ഭരണഘടനയുടെ ആത്മാവ് ഉള്‍ക്കൊണ്ട് ജീവിക്കുന്ന ആളാണ് താന്‍. ഭരണഘടനയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത്. മതാടിസ്ഥാനത്തിലുള്ള സംവരണത്തെ താന്‍ ആദ്യ ദിവസം മുതല്‍ തന്നെ എതിര്‍ക്കുന്ന ആളാണ്. ഇത് ഭരണഘടനയ്ക്ക് വിരുദ്ധമാണ്. ഇതിനര്‍ത്ഥം മുസ്‌ലിങ്ങള്‍ക്ക് യാതൊരു ആനുകൂല്യങ്ങളും നല്‍കില്ലെന്നല്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പാര്‍ലമെന്‍റില്‍ പൊതുവിഭാഗത്തിലെ പാവപ്പെട്ടവര്‍ക്ക് പത്ത് ശതമാനം സംവരണം നടപ്പാക്കി. ഇവിടെ യാതൊരു എതിര്‍പ്പുകളുമില്ല. ആരും പോരാടേണ്ടതുമില്ല. ആരെയും കൊള്ളയടിക്കുന്നുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Also Read: 'ഇന്ത്യ ലോകരാജ്യങ്ങള്‍ക്ക് മാതൃക': അഹമ്മദാബാദില്‍ വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി

സാമൂഹ്യനീതിയും മതേതരത്വവും ഉറപ്പാക്കുന്ന എല്ലാ മതങ്ങളെയും സമുദായങ്ങളെയും ഉള്‍ക്കൊള്ളുന്ന സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കാന്‍ തന്‍റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അടല്‍ ബിഹാരി വാജ്‌പേയ് സര്‍ക്കാരിന്‍റെ കാലത്ത് തന്നെ ഞങ്ങളുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ രാമ ക്ഷേത്രവും 370ാം അനുച്‌ഛേദം റദ്ദാക്കലും പൊതു സിവില്‍ നിയമവും മുന്നോട്ട് വച്ചിരുന്നു. ഇപ്പോഴിത് മോദി സര്‍ക്കാരിന്‍റെ കാലമാണ്. എല്ലാ സര്‍ക്കാര്‍ പദ്ധതികളും പൂര്‍ത്തിയാക്കാന്‍ ഞാന്‍ പ്രതിജ്ഞാബദ്ധമാണ്. ഒരു ഗ്രാമത്തില്‍ അന്‍പത് പേര്‍ക്ക് വീട് വേണമെങ്കില്‍ അന്‍പത് പേര്‍ക്കും നല്‍കും. അല്ലാതെ ഒരാളെ ഒഴിവാക്കി 49 പേര്‍ക്ക് നല്‍കില്ല. എല്ലാ സമുദായങ്ങള്‍ക്കും മതങ്ങള്‍ക്കും ഇതില്‍ സ്ഥാനമുണ്ടാകും. ഇത് സാമൂഹ്യ നീതിയുടെ ഉറപ്പാണ്, മതേതരത്വത്തിന്‍റെ ഉറപ്പാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.