ജയ്‌പൂർ : രാജസ്ഥാനിലെ 12 ലോക്‌സഭ മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ ഉച്ചയ്ക്ക് മൂന്ന് മണിവരെ 41.51 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി. ആകെ 2.54 കോടി വോട്ടർമാര്‍ വരുന്ന 25 പാർലമെൻ്റ് സീറ്റുകളിൽ 12 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മണിക്കാരംഭിച്ച ആദ്യഘട്ട വോട്ടെടുപ്പ് വൈകിട്ട് ആറ് മണിയോടെ അവസാനിക്കും.
12 ലോക്‌സഭ സീറ്റുകളിലേക്കായി 114 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 25 സീറ്റുകളിലും എൻഡിഎ വിജയം നേടിയിരുന്നു. സംസ്ഥാനത്ത് ബാക്കിയുള്ള 13 ലോക്‌സഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രിൽ 26 ന് നടക്കും.
ചുരുവിൽ സംഘർഷം : വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ ചുരുവില്‍ സംഘർഷമുണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. കള്ളവോട്ട് സംബന്ധിച്ച് രണ്ട് പാർട്ടികൾ തമ്മിൽ തർക്കമുണ്ടാവുകയും, ഇത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. ചുരു നിയമസഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന രാംപുര രേണു ഗ്രാമത്തിലാണ് സംഭവം. സംഘർഷത്തിൽ കോൺഗ്രസ് ബൂത്ത് ഏജൻ്റിന് പരിക്കേറ്റിട്ടുണ്ട്. തുടർന്ന് സ്ഥലത്ത് സുരക്ഷാസേനയെ നിയോഗിച്ചു.
Also Read: ലോക്‌സഭ തെരഞ്ഞെടുപ്പ് 2024 : 102 മണ്ഡലങ്ങള്‍ പോളിങ് ബൂത്തില്‍