മുംബൈ : ആർഎസ്എസ് അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്ക് ആശ്വാസം. രാഷ്‌ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) പ്രവർത്തകൻ കൂടുതലായി നല്‍കിയ രേഖകള്‍ സ്വീകരിച്ച ഭീവാന്‍ഡി മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ബോംബെ ഹൈക്കോടതി വെള്ളിയാഴ്‌ച (ജൂലൈ 12) റദ്ദാക്കി. ആർഎസ്എസ് പ്രവർത്തകൻ രാജേഷ് കുന്തെയെ കൂടുതൽ രേഖകൾ ഹാജരാക്കാൻ വിചാരണക്കോടതി അനുവദിച്ചുവെന്ന് ആരോപിച്ച് രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജിയിലാണ് ജസ്‌റ്റിസ് പൃഥ്വിരാജ് കെ ചവാൻ ഉത്തരവിട്ടത്.
ആർഎസ്എസ് ആണ് മഹാത്മ ഗാന്ധിയെ വധിച്ചത് എന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനെതിരായിരുന്നു കുന്തെയുടെ പരാതി. രാഹുലിന്‍റെ പരാമർശം സംഘടനയുടെ പ്രതിച്‌ഛായ തകർക്കുന്നതാണെന്നായിരുന്നു ആർഎസ്എസ് പ്രവർത്തകൻ കൂടിയായ രാജേഷ് കുന്തെയുടെ പരാതിയില്‍ പറഞ്ഞത്. അപകീർത്തികരമായ പ്രസംഗത്തിൻ്റെ പകർപ്പ് തെളിവായി രാജേഷ് കുന്തെ മജിസ്‌ട്രേറ്റ് കോടതിക്ക് നൽകിയിരുന്നു.
2015 ൽ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും രാഹുൽ ഗാന്ധിക്ക് അനുകൂലമായ വിധി ഉണ്ടായിരുന്നില്ല. ശേഷം രാഹുൽ മാപ്പ് പറയില്ലെന്നും കേസ് നേരിടാമെന്ന തീരുമാനത്തിലേക്കും എത്തുകയായിരുന്നു. രാഹുൽ ഗാന്ധി നടത്തിയ അപകീർത്തികരമായ പ്രസംഗം അംഗീകരിക്കുകയോ നിഷേധിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജേഷ് കുന്തെ സമർപ്പിച്ച ഹർജി 2021 ൽ സിംഗിൾ ജഡ്‌ജി ജസ്റ്റിസ് രേവതി മൊഹിതേ ദേരെ തള്ളിയിരുന്നു. ആരോപണവിധേയനായ വ്യക്തിയെ പ്രസ്‌തുത ഹർജിയിൽ ചേർക്കുന്നതിനോ നിരസിക്കുന്നതിനോ നിർബന്ധിക്കാനാവില്ലെന്ന് ജസ്റ്റിസ് രേവതി മൊഹിതേ ദേരെ പറഞ്ഞു.
പരാതി നൽകി ഒമ്പത് വർഷം കഴിഞ്ഞിട്ടാണ് രേഖകൾ ഹാജരാക്കുന്നതെന്നും ഇവയ്ക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്നും രാഹുൽ ഗാന്ധി കോടതിയിൽ വാദിച്ചിരുന്നു. ഈ ഹർജിയിലാണ് ഇപ്പോൾ രാഹുലിന് ആശ്വാസമായി വിധി വന്നിരിക്കുന്നത്.
Also Read: '40 ശതമാനം കമ്മിഷന്‍ സര്‍ക്കാര്‍': അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് ജാമ്യം