ന്യൂഡല്‍ഹി : വയനാട്ടിലെ ഉരുൾപൊട്ടൽ ലോക്‌സഭയിൽ ഉന്നയിച്ച് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ദുരന്തത്തില്‍ കേന്ദ്രത്തോട് ഉടന്‍ നടപടിയെടുക്കാൻ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾക്കുള്ള സഹായ ഫണ്ട് ഉടൻ അനുവദിക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
സംഭവത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഉടന്‍ നഷ്‌ടപരിഹാരം വിതരണം ചെയ്യുക, ഇപ്പോള്‍ അനുവദിച്ച നഷ്‌ടപരിഹാരം വർദ്ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം പ്രകൃതി ദുരന്തങ്ങള്‍ ഭയാനകമായി വർദ്ധിക്കുന്ന സാഹചര്യത്തില്‍ അവ ലഘൂകരിക്കുന്നതിന് ആവശ്യമായ നടപടി കൈക്കൊള്ളണമെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.
The devastation unfolding in Wayanad is heartbreaking. I have urged the Union government in Parliament to extend all possible support, including increased compensation and its immediate release to the bereaved families.
— Rahul Gandhi (@RahulGandhi) July 30, 2024
Our country has witnessed an alarming rise in landslides in… pic.twitter.com/y4UzdfRAUe
വയനാടിനെയും പശ്ചിമഘട്ടത്തെയും ദുർബ്ബല പ്രദേശങ്ങളായി കണക്കാക്കി ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളുടെ അടിയന്തര മാപ്പിങ് നടത്തണമെന്നും രാഹുല്‍ ഗാന്ധി ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.
Also Read : വയനാട് ഉരുൾപൊട്ടൽ: ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി; ധനസഹായം പ്രഖ്യാപിച്ചു - PM Announced Financial Support