ETV Bharat / bharat

'സ്ത്രീകളോടുള്ള പുരുഷന്മാരുടെ മനോഭാവം തെറ്റ്': കശ്‌മീർ സ്ത്രീകളുമായുള്ള സംവാദത്തിന്‍റെ വീഡിയോ പങ്കുവെച്ച് രാഹുൽ ഗാന്ധി - Rahul Gandhi Kashmir Election

author img

By ETV Bharat Kerala Team

Published : Aug 27, 2024, 8:03 PM IST

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കശ്‌മീരി വനിതകളുമായി സംവാദത്തിലേർപ്പെട്ട് രാഹുൽ ഗാന്ധി. വിവിധ മേഖലകളിൽ സ്ത്രീകൾ നേരിടേണ്ടി വരുന്ന അനീതികളും വിവേചനങ്ങളും സംവാദത്തിൽ ചർച്ചയായി. പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് ശേഷം കശ്‌മീരിൽ നടക്കുന്ന ആദ്യത്തെ നിയമസഭ തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്.

RAHUL GANDHI  KASHMIR ELECTION  KASHMIRI WOMEN  ASSEMBLY ELECTION
Rahul Gandhi interacts with a group of young women during his recent Kashmir visit (ANI)

ശ്രീനഗർ: തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധി ശ്രീനഗറിൽ നടത്തിയ സന്ദർശനത്തിൽ കശ്‌മീരി സ്‌ത്രീകളുമായി സംവദിച്ചു. 11 മിനിറ്റ് ദൈർഘ്യമുള്ള സംവാദത്തിന്‍റെ വീഡിയോ തിങ്കളാഴ്‌ച സമൂഹമാധ്യമങ്ങളിൽ പോസ്‌റ്റ് ചെയ്‌തു. കശ്‌മീരിലെ വിവിധ യൂണിവേഴ്‌സിറ്റികളിൽ നിയമം, ഭൗതികശാസ്‌ത്രം, ജേണലിസം, പൊളിറ്റിക്കൽ സയൻസ് വിഭാഗങ്ങളിൽ പഠിക്കുന്ന വിദ്യാർഥിനികളുമായാണ് രാഹുൽ സംഭാഷണത്തിലേർപ്പെട്ടത്. കശ്‌മീരിന്‍റെ പ്രത്യേക പദവി എടുത്തുകളയൽ, സ്‌ത്രീകൾ സമൂഹത്തിൽ നേരിടുന്ന വെല്ലുവിളികൾ, രാഷ്‌ട്രീയം തുടങ്ങി നിരവധി വിഷയങ്ങൾ ചർച്ച ചെയ്‌തു.

കൊൽക്കത്തയിലെ ഡോക്‌ടറുടെ കൊലപാതകം പരാമർശിച്ചാണ് രാഹുൽ ഗാന്ധി സ്‌ത്രീകളോട് പുരുഷന്മാർക്കുള്ള സമീപനം തെറ്റാണെന്ന് പറഞ്ഞത്. സ്‌ത്രീകൾ നേരിടുന്ന അസമത്വത്തെക്കുറിച്ചും അനീതികളെക്കുറിച്ചും അവർ തുറന്ന് സംസാരിച്ചു. പ്രധാനമായും പൊതുഗതാഗതത്തിൽ നേരിടേണ്ടി വരുന്ന അരക്ഷിതാവസ്ഥകളാണ് ഇവർ ചൂണ്ടിക്കാണിച്ചത്. പൊതുഗതാഗതത്തിൽ ഉപദ്രവിക്കപ്പെടാത്ത ഒരു സ്‌ത്രീയെ പോലും ഞങ്ങൾ കണ്ടുമുട്ടിയിട്ടില്ലെന്ന് ഇവർ പറഞ്ഞു.

കുറഞ്ഞ സാക്ഷരത നിരക്കും തൊഴിലവസരങ്ങളും ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ചും സ്‌ത്രീകൾ മനസ് തുറന്നു. കശ്‌മീരിൽ സ്‌ത്രീകളുടെ തൊഴിൽ നിരക്ക് വെറും 76 ശതമാനമാണ്. അക്കാദമിക് മേഖലകളിൽ ഉൾപ്പെടെ ഉയർന്ന സ്ഥാനങ്ങളിൽ കാര്യമായ സ്‌ത്രീ പ്രാതിനിധ്യം ഇല്ലാത്തതിൽ വിദ്യാർഥിനികൾ ആശങ്ക രേഖപ്പെടുത്തി.

മോദിക്കെതിരെയും രാഹുൽ വിമർശനത്തിന്‍റെ ഒളിയമ്പുകൾ എയ്‌തു. മോദിയുടെ ദൈവപുത്രൻ പ്രയോഗത്തെ പരിഹസിച്ചായിരുന്നു രാഹുൽ സംസാരിച്ചത്. മോദി ഭരണത്തിന് ശേഷം സ്‌ത്രീകൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ വർധിച്ചതായി വിദ്യാർഥിനികൾ പറഞ്ഞു. സർക്കാർ ഇതിന് ഉത്തരവാദികളാണെന്നും ഇവർ പറഞ്ഞു. മോദിയുടെ ഏകാധിപത്യ മനോഭാവമാണ് രാജ്യത്തെ അരക്ഷിതാവസ്ഥക്ക് കാരണമെന്ന് രാഹുൽ പറഞ്ഞപ്പോൾ വിദ്യാർഥിനികൾ അതിനോട് യോജിച്ചു. യഥാർത്ഥ രാഷ്‌ട്രീയത്തിന് സർവകലാശാലകളിൽ പഠിപ്പിക്കുന്ന രാഷ്‌ട്രീയവുമായി യാതൊരു ബന്ധവുമില്ലെന്നും പൊളിറ്റിക്കൽ സയൻസ് വിദ്യാർഥികളെ രാഹുൽ ഓർമിപ്പിച്ചു.

സെപ്‌തംബർ 18, 25, ഒക്‌ടോബർ 1 തീയതികളിലായാണ് കശ്‌മീര്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. പത്ത് വർഷത്തെ ഇടവേളക്ക് ശേഷമാണ് കശ്‌മീരിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പാണിത്. വോട്ടെണ്ണൽ ഒക്‌ടോബർ 4 ന് നടക്കും.

Also Read:"മധുരമായ ബന്ധങ്ങളുടെയും അവിസ്‌മരണീയ സംഭാഷണങ്ങളുടെയും രാത്രി!" കാശ്‌മീർ സന്ദർശനം മധുരകരമാക്കി രാഹുൽ ഗാന്ധി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.