ETV Bharat / bharat

മമതയുടെ തട്ടകത്തില്‍ ഭാരത് ജോഡോ ന്യായ് യാത്ര ; രാഹുലിന്‍റെ പര്യടനം തൃണമൂലുമായുള്ള ബന്ധം ഉലഞ്ഞിരിക്കെ

പശ്ചിമ ബംഗാളിൽ സ്വതന്ത്രമായി മത്സരിക്കുമെന്നുള്ള തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ബംഗാളിലേക്ക് 'ഭാരത് ജോഡോ ന്യായ് യാത്രയെത്തുന്നു

rahul gandhi  bharat jodo nyay yathra  mamata banarjee  രാഹുല്‍ ഗാന്ധി  congress  bjp  aam aadmi party
മമതയുടെ തട്ടകത്തില്‍ ഭാരത് ജോഡോ ന്യായ് യാത്ര
author img

By ETV Bharat Kerala Team

Published : Jan 25, 2024, 2:03 PM IST

കൊല്‍ക്കത്ത : ഇന്ത്യ സഖ്യത്തിനുള്ളിലെ രാഷ്‌ട്രീയ അലയൊലികൾക്കിടയിൽ രാഹുൽ ഗാന്ധിയുടെ 'ഭാരത് ജോഡോ ന്യായ് യാത്ര' വ്യാഴാഴ്‌ച അസമിൽ നിന്ന് പശ്ചിമ ബംഗാളിലേക്ക് പ്രവേശിക്കും. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ സ്വതന്ത്രമായി മത്സരിക്കുമെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി ബംഗാൾ യാത്ര ആരംഭിക്കുന്നത് (Bharat Jodo In Didi's Bastion). മമത ബാനർജിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പഞ്ചാബിൽ ഒറ്റയ്ക്ക് മത്സരിക്കാൻ എഎപിയും (Aam Aadmi Party) തീരുമാനിച്ചിരുന്നു.

പൊലീസ് പരിശോധനയുടെ ഭാഗമായി ജനുവരി 28 ന് നഗരത്തിൽ പ്രവേശിക്കരുതെന്ന് ജൽപായ്‌ഗുരി ഭരണകൂടം രാഹുല്‍ ഗാന്ധിയോട് അഭ്യർത്ഥിച്ചു. പശ്ചിമ ബംഗാളിന്‍റെ വടക്ക് ഭാഗത്തുള്ള കൂച്ച് ബെഹാർ ജില്ലയിലെ ബക്ഷിർഹട്ട് വഴിയാണ് യാത്ര സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നത്. ജനുവരി 26 - 27 തീയതികളിൽ യാത്ര ജൽപായ്‌ഗുരി, അലിപുർദുവാർ, ഉത്തർ ദിനാജ്‌പൂർ, ഡാർജിലിംഗ് ജില്ലകളിലൂടെ കടന്നുപോകും, ജനുവരി 29 ന് ബിഹാറിൽ പ്രവേശിക്കും. ജനുവരി 31 ന് മാൾഡ വഴി വീണ്ടും പശ്ചിമ ബംഗാളിൽ പ്രവേശിക്കുന്ന യാത്ര മുർഷിദാബാദിലൂടെ കടന്നുപോകും. ഫെബ്രുവരി ഒന്നിന് സംസ്ഥാനം വിടുന്നതിന് മുമ്പ് കോൺഗ്രസിന്‍റെ രണ്ട് ശക്തികേന്ദ്രങ്ങളിലും പര്യടനം നടത്തും.

ആറ് ജില്ലകളിലും ആറ് ലോക്‌സഭാ മണ്ഡലങ്ങളിലുമായി 523 കിലോമീറ്ററാണ് യാത്ര പിന്നിടുക. ഡാർജിലിംഗ്, റായ്‌ഗഞ്ച്, നോർത്ത്, സൗത്ത് മാൾഡ, മുർഷിദാബാദ് എന്നിവിടങ്ങളിലൂടെ അഞ്ച് ദിവസങ്ങളിലായാണ് യാത്ര കടന്നുപോകുന്നത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം രാഹുൽ ഗാന്ധിയുടെ ആദ്യ സംസ്ഥാന സന്ദർശനമാണിത്.

'രാഹുൽ ജിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ബംഗാളിലെ കോൺഗ്രസ് ഘടകത്തിന് പുതുജീവൻ നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ യാത്ര സംഘടനാപരമായി മാത്രമല്ല, തെരഞ്ഞെടുപ്പിലും ഞങ്ങളെ സഹായിക്കും' - മുൻ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ പ്രദീപ് ഭട്ടാചാര്യ പറഞ്ഞു.

വ്യാഴാഴ്‌ച സംസ്ഥാനത്ത് പ്രവേശിക്കുന്ന രാഹുല്‍ ഗാന്ധി, കൂച്ച് ബെഹാർ ടൗണിലെ മാ ഭവാനി ചൗക്കിൽ നിന്ന് പദയാത്ര ആരംഭിക്കും. യാത്ര ഗോക്ഷദംഗ വരെ ബസിൽ തുടരും, ശേഷം അലിപുർദുവാർ ജില്ലയിലെത്തും. ജനുവരി 28 ന് ഫലകത്തയിൽ നിന്ന് ജൽപായ്‌ഗുരി, സിലിഗുരി, ഡാർജിലിംഗ് ജില്ലയിലെ നക്‌സൽബാരി, ഉത്തർ ദിനാജ്‌പൂർ എന്നീ സ്ഥലങ്ങളിലൂടെയും യാത്ര കടന്നുപോകും. സംസ്ഥാനത്ത് കോൺഗ്രസിന്‍റെ സഖ്യകക്ഷിയായ സിപിഎം മാർച്ചിന് പിന്തുണ നല്‍കുമെന്നാണ് സൂചന. എന്നാല്‍ യാത്രയില്‍ നിന്ന് ടിഎംസി വിട്ടുനിൽക്കും.

'മര്യാദയുടെ പേരില്‍, അവർ (കോൺഗ്രസ്) യാത്രയ്ക്കായി ബംഗാളിലേക്ക് വരുന്നുണ്ടെന്ന് എന്നെ അറിയിച്ചോ? എനിക്കറിയില്ല' എന്നായിരുന്നു മമതയുടെ പ്രതികരണം. അതേസമയം സംസ്ഥാനത്ത് ബിജെപിയെ സഹായിക്കാനാണ് ടിഎംസി ശ്രമിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദീപ ദാസ് മുൻഷി പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.