ETV Bharat / bharat

പുഷ്‌പ 2 വിന്‍റെ പ്രീമിയർ ഷോയ്ക്കിടെ തിക്കും തിരക്കും; ഒരു സ്‌ത്രീ മരിച്ചു, രണ്ട് കുട്ടികള്‍ ബോധംകെട്ടു വീണു - PUSHPA 2 STAMPEDE WOMAN DEAD

ചിത്രത്തിന്‍റെ പ്രീമിയർ ഷോയ്ക്കിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിന് പുറത്താണ് ദാരുണ സംഭവം.

PUSHPA 2 STAMPEDE  PUSHPA 2 PREMIER SHOW HYDERABAD  ALLU ARJUN MOVIE  പുഷ്‌പ 2
Pushpa 2 Poster (Etv Bharat)
author img

By ETV Bharat Kerala Team

Published : Dec 5, 2024, 6:30 AM IST

ഹൈദരാബാദ്: പുഷ്‌പ 2 വിന്‍റെ പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് ഒരു സ്‌ത്രീ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ചിത്രത്തിന്‍റെ പ്രീമിയർ ഷോയ്ക്കിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിന് പുറത്താണ് ദാരുണ സംഭവം.

ഇന്നലെ (ഡിസംബര്‍ 4) രാത്രി 11 മണിക്കുള്ള പ്രീമിയർ ഷോയ്‌ക്ക് നടൻ അല്ലു അര്‍ജുൻ എത്തുമെന്ന് അറിഞ്ഞ് നിരവധിപേരാണ് സന്ധ്യ തിയേറ്ററിലെത്തിയത്. ഇതിനുപിന്നാലെ, തിരക്ക് നിയന്ത്രിക്കാൻ സാധിക്കാത്തതോടെ പൊലീസ് ലാത്തി വീശിയിരുന്നു. ഇതിനിടെയാണ് ഹൈദരാബാദ് ദിൽഷുക്‌നഗർ സ്വദേശിനി രേവതി (39) മരിച്ചത്. കുടുംബത്തോടൊപ്പം അല്ലു അര്‍ജുനെ കാണാൻ എത്തിയതായിരുന്നു രേവതി.

സംഭവ സ്ഥലത്ത് വച്ച് തന്നെ പൊലീസ് സിപിആര്‍ അടക്കം നല്‍കിയെങ്കിലും രേവതിയുടെ ജീവൻ രക്ഷിക്കാനായില്ല. ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പമുണ്ടായിരുന്ന രേവതിയെന്ന സ്ത്രീ ആർടിസി എക്‌സ് റോഡ്‌സ് പരിസരത്ത് തിക്കിലും തിരക്കിലും ആൾക്കൂട്ടത്തിൽ കുടുങ്ങിയെന്നും ജീവൻ നഷ്‌ടപ്പെട്ടെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

യുവതിക്ക് സിപിആർ നൽകുകയും വിദ്യാനഗറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്‌തെങ്കിലും അവിടെ വച്ച് മരണത്തിന് കീഴടങ്ങി. അതേസമയം, തിക്കിലും തിരക്കിലുംപെട്ട് ബോധംകെട്ട് വീണ രണ്ട് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്ഥലത്തുണ്ടായിരുന്ന പൊലീസുകാരാണ് ബോധം കെട്ടുകിടക്കുന്ന കുട്ടികള്‍ക്ക് സിപിആർ നല്‍കി ജീവൻ രക്ഷിച്ചത്. കുട്ടികളെ ബേഗംപേട്ടിലെ ആശുപത്രിയിലേക്ക് മാറ്റി, ഇവരുടെ ആരോഗ്യനില തൃപ്‌തികരമാണ്.

Read Also: കേരളം ഭരിച്ച് മല്ലു അര്‍ജുന്‍... പുഷ്‌പ 2 ദി റൂള്‍ 500ലധികം സ്‌ക്രീനുകളില്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.