ന്യൂഡല്‍ഹി : മധ്യപ്രദേശില്‍ സൈനിക ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണം ഉണ്ടാകുകയും അവരുടെ വനിത സുഹൃത്തിനെ ബലാത്സംഗം ചെയ്യുകയും ചെയ്‌ത സംഭവം വേദനിപ്പിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. മധ്യപ്രദേശില്‍ സൈനികരെ ബന്ദികളാക്കുകയും അവരുടെ പെണ്‍സുഹൃത്തിനെ കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്‌തതും ഉത്തര്‍പ്രദേശിലെ ദേശീയപാതയില്‍ സ്‌ത്രീയുടെ നഗ്നമായ മൃതദേഹം കണ്ടെത്തിയെന്ന വാര്‍ത്തയും ഹൃദയഭേദകമാണെന്നും പ്രിയങ്ക എക്‌സില്‍ കുറിച്ചു.
ദിവസവും 86 സ്‌ത്രീകള്‍ തെരുവുകളിലും പാതയോരങ്ങളിലും ഓഫിസുകളിലും വീട്ടകങ്ങളിലും ബലാത്സംഗത്തിനിരയാകുന്നുവെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങള്‍ ലക്ഷക്കണക്കിന് സ്‌ത്രീകളുടെ ആത്മവീര്യം കെടുത്തുന്നുവെന്നും അവര്‍ പറഞ്ഞു. സ്‌ത്രീ സുരക്ഷയെക്കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വമ്പന്‍ പ്രഖ്യാപനങ്ങളല്ലാതെ രാജ്യത്തെ സ്‌ത്രീകള്‍ക്ക് ഇനിയും ഇതിനായി കാത്തിരിക്കേണ്ട സ്ഥിതിയാണെന്നും പ്രിയങ്ക കുറിച്ചു. ഈ കാത്തിരിപ്പ് എന്ന് അവസാനിക്കുമെന്നും അവര്‍ ചോദിച്ചു.
मध्य प्रदेश में सेना के अधिकारियों को बंधक बनाकर महिला से गैंगरेप एवं उत्तर प्रदेश में हाईवे पर एक महिला का निर्वस्त्र शव मिलने की घटनाएं दिल दहलाने वाली हैं।
— Priyanka Gandhi Vadra (@priyankagandhi) September 12, 2024
देश में हर दिन 86 महिलाएं बलात्कार और बर्बरता का शिकार हो रही हैं। घर से लेकर बाहर तक, सड़क से लेकर दफ्तर तक, महिलाएं…
യുവ സൈനിക ഉദ്യോഗസ്ഥരെയും അവരുടെ വനിത സുഹൃത്തിനെയും അക്രമിച്ചതിന് ഇന്ന് രാവിലെയാണ് മധ്യപ്രദേശ് പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്‌തത്. ഏഴെട്ടു പേരടങ്ങുന്ന സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് പെണ്‍സുഹൃത്തുക്കളിലൊരാളെ കൂട്ടബലാത്സംഗത്തിനുമിരയാക്കി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പത്ത് പേരടങ്ങുന്ന പൊലീസ് സംഘം ആറുപേരെ തിരിച്ചറിഞ്ഞു. ഇതില്‍ രണ്ടു പേരെയാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്‌തിരിക്കുന്നത്. ബാക്കിയുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പുരോഗമിക്കുകയാണ്.
ഇന്‍ഡോറിലെ ഫയറിങ് റേഞ്ചിലാണ് സംഭവമെന്ന് പൊലീസ് സൂപ്രണ്ട് പറഞ്ഞു. പൊലീസിന് ഇന്നലെ രാത്രിയാണ് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചത്.
Also Read: വിനോദ സഞ്ചാരി ബലാത്സംഗത്തിനിരയായി; സുഹൃത്തുക്കള്‍ക്ക് ക്രൂര മര്‍ദനം, അന്വേഷണം