അയോധ്യ: രാഷ്‌ട്രപതി ദ്രൗപദി മുര്‍മു അയോധ്യ രാമ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി. ശ്രീകോവിലിൽ നടന്ന ആരതിയിലും രാഷ്‌ട്രപതി പങ്കെടുത്തു. ക്ഷേത്ര ദര്‍ശനം നടത്തുന്നതിന് മുമ്പ് സരയുവിലെ ഹനുമാന്‍ഗര്‍ഹി ക്ഷേത്രത്തില്‍ നടന്ന ആരതി പൂജയിലും ദ്രൗപദി മുര്‍മു പങ്കെടുത്തിരുന്നു. തുടർന്ന് കുബേര്‍ ടീലയിലും രാഷ്ട്രപതി സന്ദർശനം നടത്തി.
- " class="align-text-top noRightClick twitterSection" data="">
നേരത്തെ അയോധ്യ വിമാനത്താവളത്തിലെത്തിയ രാഷ്‌ട്രപതിയെ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ സ്വീകരിച്ചു. രാമക്ഷേത്ര നിര്‍മ്മാണത്തിന് ശേഷം ആദ്യമായാണ് രാഷ്‌ട്രപതി അയോധ്യയിലെത്തുന്നത്. ജനുവരി 22നാണ് അയോധ്യയില്‍ പ്രാണ പ്രതിഷ്‌ഠ നടന്നത്.
Also Read: രാമനവമി ആഘോഷമാക്കി അയോധ്യ: രാംലല്ല പ്രതിഷ്‌ഠയില്‍ സൂര്യാഭിഷേകം, ഭക്തിനിറവില്‍ ആയിരങ്ങള്‍