ETV Bharat / bharat

'ഇന്ത്യ സഖ്യത്തിന് ബിജെപി ജനവിധി ഇനിയും അംഗീകരിക്കാനായിട്ടില്ല, അവര്‍ ഒറ്റക്കെട്ടാണെന്ന് പറയാനാകില്ല':പ്രഹ്ലാദ് ജോഷി - PRALHAD JOSHI REPLY ON MAMATA

author img

By ANI

Published : Jul 27, 2024, 9:16 PM IST

നിതി ആയോഗ് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയ മമത ബാനര്‍ജിയുടെ നടപടിയില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. ഇന്ത്യ സഖ്യത്തിനെതിരെയും രൂക്ഷ വിമര്‍ശനം.

PRALHAD JOSHI About Mamta Banerjee  കേന്ദ്രമന്ത്രി പ്രഹ്‌ലാദ് ജോഷി  മമത ബാനർജി നിതി ആയോഗ്  NITI AAYOG MEEETING
Central Minister Pralhad Joshi (ETV Bharat)

ഹൈദരാബാദ്: നിതി ആയോഗ് യോഗത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ രാഷ്ട്രീയ വിവേചന ആരോപണങ്ങളോട് പ്രതികരിച്ച് കേന്ദ്രമന്ത്രി പ്രഹ്‌ലാദ് ജോഷി. ഇന്ത്യ സഖ്യത്തിലെ അംഗങ്ങൾക്ക് ഇനിയും ബിജെപിയുടെ ജനവിധി അംഗീകരിക്കാന്‍ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നിതി ആയോഗ് യോഗത്തില്‍ എന്താണ് സംഭവിച്ചതെന്നും പ്രഹ്‌ലാദ് ജോഷി ചോദിച്ചു.

ഞാൻ ഒന്നും കണ്ടിട്ടില്ല, ഞാൻ യാത്രയിലായിരുന്നു, എന്താണെന്ന് പരിശോധിക്കുന്നതായിരിക്കും. ഇന്ത്യ സഖ്യത്തിലെ അംഗങ്ങൾ ഒറ്റക്കെട്ടല്ലെന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്. കാരണം, മമത തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ഒരൊറ്റ സീറ്റ് മാത്രമാണ് പശ്ചിമ ബംഗാളിൽ നിന്നും നൽകിയത്. അവർ എന്ത് ബഹുമാനമാണ് കോൺഗ്രസിന് പശ്ചിമ ബംഗാളിൽ നൽകുന്നതെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണ്.

നിരവധി മുഖ്യമന്ത്രിമാർ നിതി ആയോഗ് യോഗം ബഹിഷ്‌കരിച്ചത് നിർഭാഗ്യകരമാണെന്ന് ജെഡി (യു) വക്താവ് കെസി ത്യാഗി പറഞ്ഞു. 'കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും തമ്മിലുള്ള ഫണ്ട് വിനിയോഗത്തിലെ പ്രശ്‌നം പരിഹരിക്കുന്ന സംഘടനയാണിത്. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുവാനാണ് ഈ സംഘടന പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രിമാർ അവരുടെ സംസ്ഥാനത്തിൻ്റെ വികസനത്തിന് വേണ്ടിയുളള നിതി ആയോഗ് യോഗം ബഹിഷ്‌കരിച്ചത് വളരെ ദൗർഭാഗ്യകരമായെന്നും കെസി ത്യാഗി പറഞ്ഞു.

ഡൽഹിയിൽ നടന്ന നിതി ആയോഗ് യോഗത്തിൽ വച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പരിപാടിയിൽ രാഷ്‌ട്രീയ വിവേചനം ഉണ്ടെന്ന് ആരോപിച്ചിരുന്നു. തൻ്റെ മൈക്ക് ഓഫാക്കിയെന്നും മറ്റ് മുഖ്യമന്ത്രിമാർക്ക് സംസാരിക്കാന്‍ കൂടുതൽ സമയം നൽകിയപ്പോൾ തനിക്ക് മാത്രം അഞ്ച് മിനിറ്റിൽ കൂടുതൽ സംസാരിക്കാൻ അവസരം നൽകിയില്ലെന്ന് മമത പറഞ്ഞു.

മമത ബാനര്‍ജിയുടെ ആരോപണങ്ങള്‍: നിങ്ങൾ (കേന്ദ്ര സർക്കാർ) ഓരോ സംസ്ഥാനത്തിലെയും സർക്കാരുകളോട് വിവേചനം കാണിക്കരുതെന്ന് മാത്രം ഞാൻ പറഞ്ഞു. എനിക്ക് തുടർന്നും സംസാരിക്കാൻ ആഗ്രഹമുണ്ടായിരുന്നു എന്നാൽ എൻ്റെ മൈക്ക് നിങ്ങൾ ഓഫ് ചെയ്യുകയായിരുന്നു. അഞ്ച് മിനിറ്റ് മാത്രമെ സംസാരിക്കാനായി എന്നെ അനുവദിച്ചുള്ളൂ. എനിക്ക് മുമ്പുള്ള ആളുകൾ 10 മുതൽ 20 മിനിറ്റ് വരെ സംസാരിച്ചു. പ്രതിപക്ഷത്ത് നിന്ന് ഞാൻ മാത്രമാണ് പങ്കെടുത്തത്. എന്നിട്ടും എന്നെ സംസാരിക്കാൻ അനുവദിച്ചില്ല. ഇത് എന്നെ അപമാനിക്കുന്നതിന് തുല്യമാണ്. പ്രതിപക്ഷത്ത് നിന്ന് ഞാൻ മാത്രമാണ് പങ്കെടുത്തത്. എന്നിട്ടും എന്നെ സംസാരിക്കാൻ അനുവദിച്ചില്ലെന്നും യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയതിന് ശേഷം മമത മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Also Read: 'താന്‍ സംസാരിക്കുന്നതിനിടെ മൈക്ക് ഓഫാക്കി'; നീതി ആയോഗ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി മമത ബാനര്‍ജി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.