ഗോപാൽഗഞ്ച് (ബീഹാർ): 850 കോടി വിലമതിക്കുന്ന 50 ഗ്രാം കാലിഫോർണിയവുമായി ബാൽത്രി ചെക്ക്‌പോസ്റ്റിൽ നിന്ന് മൂന്ന് പേർ അറസ്റ്റിൽ. ഛോട്ടേ ലാൽ പ്രസാദ് (40), ചന്ദൻ ഗുപ്‌ത (40), ചന്ദൻ റാം (28) എന്നിവരാണ് അറസ്റ്റിലായത്. വിലപിടിപ്പുള്ള വസ്‌തു കടത്തുന്നുവെന്നുളള രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കുച്ചയ്‌ക്കോട്ട് പൊലീസ് റെയ്‌ഡ് നടത്തി കാലിഫോർണിയം പിടിച്ചെടുത്തത്.
"ഒരു ഗ്രാം കാലിഫോർണിയത്തിൻ്റെ വില ഏകദേശം 17 കോടി രൂപയാണ്. പിടിച്ചെടുത്തിട്ടുളള 50 ഗ്രാം കാലിഫോർണിയത്തിന് മാർക്കറ്റിൽ ഏകദേശം 850 കോടി രൂപയോളം വില വരുമെന്നാണ് റിപ്പോർട്ട്. ആണവോർജ്ജം ഉൽപ്പാദിപ്പിക്കാൻ ആണവ റിയാക്‌ടറുകളിൽ ഈ പദാർത്ഥം ഉപയോഗിക്കുന്നുണ്ട്. അതുപോലെ ബ്രെയിൻ കാൻസറിൻ്റെ ചികിത്സയ്ക്കും ഉപയോഗിക്കുന്നുണ്ട്. ”എസ്‌പി സ്വർണ പ്രഭാത് പറഞ്ഞു.
"പ്രതികളെ ഇപ്പോൾ ചോദ്യം ചെയ്‌ത് വരികയാണ്. ഐഐടി മദ്രാസ്, പോണ്ടിച്ചേരിയിലെ ന്യൂക്ലിയർ പവർ കമ്പനി എന്നിവിടങ്ങളിലുളള ലാബുകളിൽ പദാർത്ഥം പരിശോധിച്ചു". എസ്‌പി കൂട്ടിച്ചേർത്തു.
Also Read: അതിർത്തി കടന്ന് പാക് ക്വാഡ്‌കോപ്റ്റർ: ജമ്മുവില്‍ ആയുധങ്ങളും വെടിക്കോപ്പുകളും പിടികൂടി