റായ്‌പൂർ : ഛത്തീസ്‌ഗഡിലെ നക്‌സലേറ്റ് ശക്തികേന്ദ്രമായ സുക്‌മ ജില്ലയില്‍ പൊലീസ് ഹെഡ് കോൺസ്‌റ്റബിളിനെ വെട്ടിക്കൊന്നു. സുക്‌മ എന്ന് പേരുളള പൊലീസ് കോൺസ്‌റ്റബിളിനെ ഞായറാഴ്‌ച രാത്രിയാണ് കൊലപ്പെടുത്തിയത്. കൃത്യം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടില്ല.
നക്‌സല്‍ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പ്രഥമിക നിഗമനം. ഞായറാഴ്‌ച രാത്രി ഗാദിരാസ് ഗ്രാമത്തിൽ നടന്ന ഒരു മേളയില്‍ പങ്കെടുക്കാന്‍ സുക്‌മ പോയിരുന്നു. അവിടെവച്ച് അജ്ഞാതന്‍ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് കഴുത്തിൽ മുറിവേല്‍പ്പിക്കുകയായിരുന്നു. സുക്‌മ സംഭവസ്ഥലത്തു തന്നെ മരിച്ചു.
വിവരമറിഞ്ഞ് എത്തിയ ഗദിരാസ് പൊലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. നക്‌സലൈറ്റ് ആക്രമണമാണോ എന്ന് സംശയിക്കുമ്പോഴും വ്യക്തിവൈരാഗ്യം ഉൾപ്പെടെയുളള എല്ലാ സാധ്യതകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. അക്രമികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.
Also Read: പുൽവാമയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; മേഖലയില്‍ പരിശോധന