ന്യൂഡൽഹി: ആഗോള വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബ്രിക്‌സ് രാജ്യങ്ങളുമായുള്ള സഹകരണത്തെ ഇന്ത്യ വിലമതിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള വികസന അജണ്ടയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിൽ സംവാദത്തിനും ചർച്ചകൾക്കുമുള്ള സുപ്രധാന വേദിയാണ് ബ്രിക്‌സ് ഉച്ചകോടിയെന്നും മോദി പ്രസ്‌താവനയില്‍ പറഞ്ഞു. ബ്രിക്‌സ് വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യയില്‍ എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി.
പുതിയ അംഗങ്ങളെ ഉൾപ്പെടുത്തിയുള്ള ബ്രിക്‌സിന്‍റെ വിപുലീകരണം ആഗോള വികസനത്തിനുള്ള ആക്കം കൂട്ടിയതായും പ്രധാനമന്ത്രി പറഞ്ഞു. ഉച്ചകോടിയിൽ വിവിധ വിഷയങ്ങളിൽ വിപുലമായ ചർച്ചകൾ പ്രതീക്ഷിക്കുന്നതായും മോദി കൂട്ടിച്ചേര്‍ത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഈജിപ്‌ത്, എത്യോപ്യ, ഇറാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ നാല് പുതിയ അംഗങ്ങളെ ഈ വര്‍ഷം ആദ്യം ബ്രിക്‌സ് രാജ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നു. തുർക്കി, അസർബൈജാൻ, മലേഷ്യ എന്നീ രാജ്യങ്ങൾ ബ്രിക്‌സില്‍ അംഗങ്ങളാകാന്‍ അപേക്ഷിച്ചിട്ടുണ്ട്. പുതിയ അംഗങ്ങളെ ചേര്‍ത്തതിന് ശേഷം നടക്കുന്ന ആദ്യ ബ്രിക്‌സ് ഉച്ചകോടിയാണിത്. ഇന്ന് ആരംഭിക്കുന്ന ഉച്ചകോടി ഓക്‌ടോബര്‍ 24ന് അവസാനിക്കും.
Also Read: അതിര്‍ത്തി തര്‍ക്കം മുതല്‍ യുദ്ധം വരെ; ആഗോള പ്രതിസന്ധികള്‍ക്കിടയില്‍ ബ്രിക്‌സ് ഉച്ചകോടി