ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ പ്രമുഖ ഗെയിമേഴ്‌സുമായി കൂടിക്കാഴ്‌ച നടത്തി. ഈ മേഖലയിലെ നിരവധി പ്രശ്‌നങ്ങള്‍ കൂടിക്കാഴ്‌ചയില്‍ ചര്‍ച്ചയായി. മേഖലയുടെ ഭാവിയെക്കുറിച്ചും ഇ-ഗെയിമിങ് വ്യവസായം നേരിടുന്ന വെല്ലുവിളികളും ഇവര്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു. വ്യവസായത്തെക്കുറിച്ച് പ്രധാനമന്ത്രി അതീവ ജിജ്ഞാസയോടെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
ആളുകള്‍ പല പരിഹാരങ്ങളും നിര്‍ദ്ദേശിക്കുന്നുണ്ട്. എന്നാല്‍ താന്‍ ലൈഫ് (LIFE) എന്നൊരു ബദല്‍ മാര്‍ഗമാണ് നിര്‍ദ്ദേശിക്കുന്നത് എന്നും പ്രധാനമന്ത്രി പറഞ്ഞു. പരിസ്ഥിതിക്കിണങ്ങളും വിധം നമ്മുടെ ദൈനംദിന ജീവിതചര്യയിലുണ്ടാക്കുന്ന മാറ്റമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഗോള കാലാവസ്ഥ വിഷയത്തെ അഭിസംബോധന ചെയ്യുമ്പോള്‍ ഒരു ഗെയിം ഇതിനായി ആവിഷ്ക്കരിക്കാം. അത് സുസ്ഥിരമായ ഒരു സമീപനത്തിലൂന്നിയുള്ളതാകണമെന്നും മോദി ഗെയിമര്‍മാരോട് പറഞ്ഞു.
വിജയത്തിേലക്കുള്ള നല്ല സമീപനങ്ങള്‍ എങ്ങനെ തെരഞ്ഞെടുക്കാം. സ്വച്‌ഛത ഒരുദാഹരണമായി എടുക്കാം. ശുചിത്വത്തെ ആസ്‌പദമാക്കി ഗെയിമുകള്‍ തയാറാക്കാം. എല്ലാ കുട്ടികളും ഇത് കളിക്കട്ടെ. യുവാക്കള്‍ ഇന്ത്യന്‍ മൂല്യങ്ങളെ പുണരട്ടെ അവയുടെ യഥാര്‍ത്ഥ പ്രാധാന്യം മനസിലാക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read:'ബാങ്കിങ് മേഖലയിലെ തൊഴിലിടങ്ങൾ വനിത സൗഹൃദമല്ല'; പഠനം പറയുന്നതിങ്ങനെ
ഗെയിമര്‍മാര്‍ പുതിയ മാറ്റങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്‌തു. ഗെയിമര്‍മാരുടെ സര്‍ഗാത്‌മകത തങ്ങള്‍ക്ക് തിരിച്ചറിയാനാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗെയിമിങ് വ്യവസായത്തില്‍ വനിതകളുടെ പങ്കാളിത്തവും ചര്‍ച്ചയായി.