ETV Bharat / bharat

ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് പാർലമെൻ്റ് നിയന്ത്രിക്കാൻ ശ്രമം എന്ന് മോദി: ശീതകാല സമ്മേളനത്തിന് ബഹളത്തോടെ തുടക്കം - PARLIAMENT WINTER SESSION UPDATE

സമ്മേളനം ആരംഭിച്ച ഉടൻ തന്നെ അദാനി, മണിപ്പുർ വിഷയത്തിൽ ആദ്യം ചര്‍ച്ച ആവശ്യപ്പെട്ടതാണ് ബഹളത്തിന് കാരണമായത്. എന്നാല്‍ പാര്‍ലമെൻ്റിൻ്റെ സമയം വെറുതെ ബഹളം വച്ച് പാഴാക്കരുത് എന്ന് മോദി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു.

PM MODI  PARLIAMENT WINTER SESSION  പാർലമെൻ്റ് ശീതകാല സമ്മേളനം  പ്രധാനമന്ത്രി നരേന്ദ്രമോദി
PM Modi (Etv Bharat)
author img

By

Published : Nov 25, 2024, 12:41 PM IST

ന്യൂഡല്‍ഹി: പാര്‍ലമെൻ്റ് സമ്മേളനം തുടങ്ങുന്നതിന് മുന്‍പ് നടത്തിയ പ്രതികരണത്തിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനം തള്ളിയ ചിലർ സഭയെ അസ്വസ്ഥമാക്കാൻ ശ്രമിക്കുകയാണെന്ന് മോദി കുറ്റപ്പെടുത്തി. ജനം തള്ളിയ ചിലർ സഭയെ അസ്വസ്ഥമാക്കാൻ ശ്രമിക്കുകയാണ്. ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് പാർലമെൻ്റിനെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണ്. ഇത്തരം പാർട്ടികൾക്ക് അധികാരത്തോട് ആർത്തിയാണ്. ജനം അത്തരക്കാരെ പുറംകാലുകൊണ്ട് ചവിട്ടിക്കളഞ്ഞകാഴ്‌ചയാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കണ്ടതെന്നും മോദി പരിഹസിച്ചു.

നിരവധി കാരണങ്ങളാൽ പ്രത്യേകതയുള്ളതാണ് ഇത്തവണത്തെ പാർലമെൻ്റ് ശീതകാല സമ്മേളനമെന്നും മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു. മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യം 235 സീറ്റുകൾ നേടുകയും 288 അംഗ സഭയിൽ 49 സീറ്റുകളിലേക്ക് മഹാ വികാസ് അഘാഡിയെ ഒതുക്കുകയും ചെയ്‌തതിന് തൊട്ടുപിന്നാലെയാണ് മോദിയുടെ പരാമർശം.

പാര്‍ലമെൻ്റിൽ ബഹളം: അദാനി ഗ്രൂപ്പിൻ്റെ ക്രമക്കേട്, വഖഫ് വിഷയം, വയനാട് ദുരന്തം, മണിപ്പൂര്‍ വിഷയം എന്നിവ ചര്‍ച്ച ചെയ്യാൻ പ്രതിപക്ഷം അടിയന്തര പ്രമേയം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് സമ്മേളനം തുടങ്ങിയപാടെ പാര്‍ലമെൻ്റില്‍ ബഹളവും തുടങ്ങി. സമ്മേളനം ആരംഭിച്ച ഉടൻ തന്നെ അദാനി, മണിപ്പുർ വിഷയത്തിൽ ആദ്യം ചര്‍ച്ച ആവശ്യപ്പെട്ടതാണ് ബഹളത്തിന് കാരണമായത്. അതേസമയം ‘ഒന്നിച്ചാണെങ്കിൽ സുരക്ഷിതരെ’ന്ന മുദ്രാവാക്യം വിളിയോടെയാണ് എൻഡിഎ എംപിമാരെ പാർലമെന്‍റിലേക്ക് വരവേറ്റത്.

വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വേണ്ട ഫണ്ട് അനുവദിക്കുന്നില്ലെന്ന വിഷയം കേരളത്തിലെ എംപിമാർ ഉന്നയിക്കും. അദാനി വിഷയത്തില്‍ മോദി സര്‍ക്കാരിൻ്റെ മൗനം വിശ്വാസം തകര്‍ക്കുന്നതാണ്. ഉത്തരവാദിത്തം ഉറപ്പാക്കണം. അദാനിയുമായുള്ള സൗഹൃദത്തെ കുറിച്ചും അദാനി കുംഭകേണത്തെ കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി ഉത്തരം പറഞ്ഞേ മതിയാകൂ എന്നും അടിയന്തര പ്രമേയ നോട്ടില്‍ ആവശ്യപ്പെട്ടു. അദാനിയ്‌ക്കെതിരെ യുഎസില്‍ ഉയര്‍ന്ന രണ്ട് കുറ്റാരോപണങ്ങള്‍ മുന്‍നിര്‍ത്തി കോണ്‍ഗ്രസ് എംപി മനീഷ് തിവാരിയാണ് നോട്ടിസ് നല്‍കിയത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

പാര്‍ലമെൻ്റിൻ്റെ ശീതകാല സമ്മേളനവും ഇന്ത്യൻ ഭരണഘടനയുടെ 75-ാം വാർഷികത്തിൻ്റെ തുടക്കമാകുമെന്ന പ്രത്യേകത ഇത്തവണത്തെ ശീതകാല സമ്മേളനത്തിനുണ്ട്. സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാർഷികം ആസാദി കാ അമൃത് മഹോത്സവ് എന്നപേരിൽ രാജ്യവ്യാപകമായി കൊണ്ടാടിയ മാതൃകയിലാകും ഭരണഘടനയുടെ വാർഷികവും ആഘോഷിക്കുക. കേന്ദ്ര സാംസ്കാരികമന്ത്രാലയത്തിനാണ് ചുമതല. ഡിസംബർ 20 വരെയാണ് പാര്‍ലമെൻ്റിൻ്റെ ശീതകാല സമ്മേളനം.

Read More: വയനാട് ഉരുൾപൊട്ടൽ വിഷയം ശൂന്യവേളയിൽ ചർച്ച ചെയ്യാൻ രാജ്യസഭയിൽ നോട്ടിസ് നൽകി ജോൺ ബ്രിട്ടാസ്; ശീതകാല സമ്മേളനം ഇന്ന് ആരംഭിക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.