ETV Bharat / bharat

'40 സീറ്റെങ്കിലും കിട്ടാൻ പ്രാർത്ഥിക്കാം'; രാജ്യസഭയിലും കോൺഗ്രസിനെ പരിഹാസം കൊണ്ട് മൂടി മോദി - നരേന്ദ്ര മോദി

ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 40 സീറ്റെങ്കിലും കിട്ടാന്‍ പ്രാർത്ഥിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേതാവിനും നയത്തിനും ‘ഗ്യാരണ്ടിയില്ലാത്ത’ കോൺഗ്രസാണ് തന്നെ വിമര്‍ശിക്കുന്നതെന്നും മോദി.

Modi Attacks Congress  Modi Rajyasabha  Narendra Modi  നരേന്ദ്ര മോദി  Rajyasabha
PM Modi attack Congress in RS reply
author img

By ETV Bharat Kerala Team

Published : Feb 7, 2024, 3:37 PM IST

Updated : Feb 7, 2024, 5:25 PM IST

ന്യൂഡൽഹി: ലോക്‌സഭയ്ക്ക് പിന്നാലെ രാജ്യസഭയിലും കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ മുന്നണിയിലെ ഭിന്നത ചൂണ്ടിക്കാട്ടിയാണ് മോദി രാജ്യസഭയിൽ ആഞ്ഞടിച്ചത്. മുന്നണിയിലെ സീറ്റ് വിഭജനം സംബന്ധിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നടത്തിയ പരാമർശം ആയുധമാക്കിയായിരുന്നു മോദിയുടെ ആക്രമണം. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് 40 സീറ്റെങ്കിലും നേടാൻ കഴിഞ്ഞേക്കുമെന്നും അവർക്കായി പ്രാർത്ഥിക്കുകയാണെന്നും പ്രധാനമന്ത്രി പരിഹസിച്ചു.

പാർലമെന്‍റിലെ സംവാദങ്ങൾ കേൾക്കണമെന്ന ഉദ്ദേശത്തോടെയല്ല പ്രതിപക്ഷം വന്നിരിക്കുന്നതെന്നും മോദി പറഞ്ഞു. പ്രതിപക്ഷത്തിന് തന്‍റെ ശബ്‌ദം അടിച്ചമർത്താൻ കഴിയില്ല. നേതാവിനും നയത്തിനും ‘ഗ്യാരണ്ടിയില്ലാത്ത’ കോൺഗ്രസാണ് തൻ്റെ നയങ്ങളെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നതെന്നും മോദി തുറന്നടിച്ചു.

ജനാധിപത്യത്തിലെ കറുത്ത ചരിത്രമാണ് കോണ്‍ഗ്രസിന്‍റേത്. വിഘടനവാദവും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് എല്ലായ്‌പ്പോഴും കോൺഗ്രസിന്‍റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഇപ്പോൾ തെക്കേ ഇന്ത്യ വിഭജനം അടക്കമുള്ള ചർച്ചകളാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്നതെന്നും കോണ്‍ഗ്രസ് എംപി ഡികെ സുരേഷിന്‍റെ വിവാദ പരാമർശത്തെ ഉന്നമിട്ട് പ്രധാനമന്ത്രി വിമർശിച്ചു. ഇന്ത്യൻ മണ്ണ് വിദേശ ശക്തികൾക്ക് സമ്മാനിച്ച പാർട്ടിയാണ് കോൺഗ്രസ്. സ്വാതന്ത്ര്യത്തിനു ശേഷവും കോൺഗ്രസ് അടിമത്ത മനോഭാവം തുടർന്നു. എന്തുകൊണ്ടാണ് അവർ ബ്രിട്ടീഷുകാരുടെ ശിക്ഷാ നിയമം മാറ്റാഞ്ഞതെന്നും മോദി ചോദിച്ചു.

തന്‍റെ പ്രസംഗത്തിൽ ഭാരത് ജോഡോ ന്യായ്‌ യാത്ര നടത്തുന്ന രാഹുൽ ഗാന്ധിയെയും മോദി പരോക്ഷമായി പരിഹസിച്ചു. കമാൻഡർ ഡൽഹിയിൽ ഇല്ലാത്തതിനാൽ ഖാർഗെക്ക് ദീർഘനേരം പ്രസംഗിക്കാൻ സ്വാതന്ത്ര്യം ലഭിച്ചെന്നാണ് രാഹുലിനെ ഉന്നംവച്ച് മോദി പരിഹസിച്ചത്. " ഇത്രയധികം സംസാരിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിന് എങ്ങനെ ലഭിച്ചെന്നോര്‍ന്ന് ആശ്ചര്യം തോന്നി. 'സ്‌പെഷ്യല്‍ കമാന്‍ഡര്‍മാര്‍' സ്ഥലത്ത് ഉണ്ടായിരുന്നില്ല എന്ന് തിരിച്ചറിഞ്ഞത് അപ്പോഴാണ്." മോദി പരിഹസിച്ചു.

കേന്ദ്ര സർക്കാർ അവഗണനക്കെതിരെ കേരളവും കർണാടകയും അടക്കമുള്ള സംസ്ഥാനങ്ങൾ ഡൽഹിയിൽ പ്രതിഷേധിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങളുമായുള്ള ബന്ധവും മോദി എടുത്തുന്നുകാട്ടി. സംസ്ഥാനങ്ങളുമായി സഹകരിക്കുന്ന നയമാണ് കേന്ദ്രത്തിന്‍റേതെന്നും, കൊവിഡ് കാലത്ത് മുഖ്യമന്ത്രിമാരുമായി ചേർന്ന് ഒരു ടീമായാണ് സര്‍ക്കാര്‍ പ്രവർത്തിച്ചതെന്നും മോദി പറഞ്ഞു.

Also Read: 'സംസ്ഥാനങ്ങളുടെ അനിയന്ത്രിത കടമെടുപ്പ് തിരിച്ചടിയാകും' ; സുപ്രീംകോടതിയില്‍ വിശദീകരണവുമായി കേന്ദ്രം

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ തനിക്ക് കേന്ദ്രമന്ത്രിമാരെ കാണാന്‍ അവസരം ലഭിച്ചിരുന്നില്ല. പ്രകൃതിദുരന്തം ഉണ്ടായപ്പോള്‍ പോലും അന്നത്തെ പ്രധാനമന്ത്രി സംസ്ഥാനത്ത് എത്തിയില്ല. എല്ലാ സംസ്ഥാനങ്ങള്‍ക്കും അര്‍ഹമായത് നല്‍കാന്‍ ശ്രമിക്കുന്നുണ്ട്. സംസ്ഥാനങ്ങളുടെ വികസനമാണ് രാജ്യത്തിന്‍റെ വികസനമെന്നും മോദി കൂട്ടിച്ചേർത്തു.

Last Updated : Feb 7, 2024, 5:25 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.