ഗുണ (മധ്യപ്രദേശ്): കോൺഗ്രസ് ചെയ്‌ത പാപം ജനങ്ങൾ ക്ഷമിക്കില്ല. രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങിനുള്ള ക്ഷണം നിരസിച്ചതിലൂടെ രാജ്യത്തെ 140 കോടി ജനങ്ങൾ കോൺഗ്രസ് ചെയ്‌ത പാപം ക്ഷമിക്കില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ (People Wont Forgive Congress Says Jyotiraditya Scindia). ക്ഷേത്രകാര്യങ്ങൾക്കായി പ്രധാനമന്ത്രി അക്ഷീണം പ്രയത്നിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.
രാമൻ സാങ്കൽപ്പികമാണെന്ന് കോൺഗ്രസ് അഭിഭാഷകർ കോടതിയെ അറിയിച്ചു. ജനുവരി 22 ന് നടക്കാനിരിക്കുന്ന രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങിലേക്ക് കോൺഗ്രസ് നേതാക്കളെ ട്രസ്റ്റ് ക്ഷണിച്ചെങ്കിലും അവർ അത് നിരസിച്ചതായും അദ്ദേഹം കൂട്ടിചേര്‍ത്തു.
'രാജ്യത്തെ 140 കോടി ജനങ്ങളും ഈ പാപം ചെയ്‌തതിന് കോൺഗ്രസിനോട് ക്ഷമിക്കില്ല, രാമക്ഷേത്രത്തിന്‍റെ പ്രതിഷ്‌ഠയ്‌ക്കായി രാജ്യത്തെ നയിക്കുന്ന ഒരു മകനെ (മോദി) രാജ്യം കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര പ്രസ്ഥാനവുമായും ബിജെപിയുമായും തന്‍റെ കുടുംബത്തിന്‍റെ ബന്ധം ഉയർത്തിക്കാട്ടാനായി രാജ്‌മാത (ജ്യോതിരാദിത്യയുടെ മുത്തശി വിജയ രാജെ സിന്ധ്യ) കാവി പതാക ഉയർത്തി, ഒരു പുതിയ പ്രത്യയശാസ്‌ത്രത്തിന് തുടക്കമിട്ടു. ബിജെപിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു വിജയ രാജെ.
മോദിയുടെ ത്യാഗത്തിന് നാളെ ഫലം കാണുമെന്നും മന്ത്രി പറഞ്ഞു. അദ്ദേഹം രാമക്ഷേത്ര നിർമ്മാണത്തിന് ഉപയോഗിച്ച ഓരോ കല്ലുകളും പരിശോധിച്ചുവെന്നും പ്രതിഷ്‌ഠാ ചടങ്ങിന് മുന്നോടിയായി കഴിഞ്ഞ 11 ദിവസത്തെ ആചാര അനുഷ്‌ഠാനങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. 80 കോടി ജനങ്ങൾക്ക് അഞ്ച് വർഷത്തേക്ക് മോദി സൗജന്യ റേഷൻ നൽകുകയാണെന്നും സിന്ധ്യ പറഞ്ഞു. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ദരിദ്രർക്ക് നാല് കോടി വീടുകളും 10 കോടി സ്‌ത്രീകൾക്ക് പാചക വാതക കണക്ഷനും ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരിച്ചറിവിന്‍റെ വൈകാരിക യാത്രയെന്ന് പ്രധാനമന്ത്രി: ചടങ്ങിന് മുന്നോടിയായി 11 ദിവസത്തെ പ്രത്യേക അനുഷ്‌ഠാനങ്ങള്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി മോദി നേരത്തെ പ്രഖ്യാപിച്ചിരുന്നു. തിരക്കേറിയ ഉത്തരവാദിത്തങ്ങള്‍ ഉണ്ടെങ്കിലും എല്ലാ ആചാരങ്ങളും കർശനമായി പാലിക്കാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. അതിന്‍റെ ഭാഗമായി 11 ദിവസത്തെ ആചാര അനുഷ്‌ഠാനങ്ങള്‍ ആരംഭിച്ചു. ചടങ്ങിന് സാക്ഷ്യം വഹിക്കാൻ സാധിച്ചത് ഭാഗ്യമാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു.
'ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ ഈ വികാരത്തിലൂടെ കടന്നുപോകുന്നത്. ഞാൻ മറ്റൊരു തരത്തിലുള്ള ഭക്തി അനുഭവിക്കുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം ഈ വൈകാരിക യാത്ര ഒരു തിരിച്ചറിവിന്‍റെ നിമിഷമാണ്, അതിന്‍റെ ആഴവും തീവ്രതയും വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയുന്നില്ല. നിരവധി തലമുറകൾ കണ്ട സ്വപ്‌നം അത് സാക്ഷാത്കരിക്കാനുള്ള ഭാഗ്യമെനിക്കുണ്ടായെന്നും പ്രധാനമന്ത്രി പറഞ്ഞു.