ETV Bharat / bharat

പതഞ്ജലി കേസ്; സത്യവാങ്മൂലം സമർപ്പിക്കാൻ ബാബാ രാംദേവിനും ബാലകൃഷ്‌ണയ്‌ക്കും ഒരാഴ്‌ച സമയം അനുവദിച്ച് സുപ്രീം കോടതി - SC On Patanjali Misleading Ad Case

രാംദേവിനെയും ബാലകൃഷ്‌ണനെയും നേരിട്ട് ഹാജരാകുന്നതിൽ നിന്ന് കോടതി ഒഴിവാക്കിയിട്ടില്ല, സത്യവാങ്മൂലം സമർപ്പിക്കാൻ അവർക്ക് ഒരാഴ്‌ച സമയം അനുവദിച്ചു.

MISLEADING ADS CASE  RAMDEV IN SUPREME COURT  YOGA GURU RAMDEV  SUPREME COURT
SC Pulls Up Baba Ramdev, Balakrishna Over Language Used In Affidavit
author img

By ETV Bharat Kerala Team

Published : Apr 2, 2024, 5:08 PM IST

ന്യൂഡൽഹി: തെറ്റിദ്ധാരണാജനകമായ പരസ്യങ്ങള്‍ നല്‍കിയതുമായി ബന്ധപ്പെട്ട കേസില്‍ പതഞ്ജലി ആയുർവേദ് പ്രമോട്ടർ ബാബാ രാംദേവിനെയും മാനേജിങ് ഡയറക്‌ടർ ആചാര്യ ബാലകൃഷ്‌ണയെയും നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. കൊവിഡ് പൊട്ടിപ്പുറപ്പെട്ട സമയത്ത് കമ്പനിയുടെ അവകാശവാദങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടതിന് കോടതി കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമർശിച്ചു. കമ്പനിയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ കോടതിയുടെ നിർദേശങ്ങൾ അനുസരിക്കുന്നതിൽ പരാജയപ്പെട്ടതിന് രാംദേവിനെയും ബാലകൃഷ്‌ണയെയും സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു.

കോടതി ഉത്തരവുകൾ അവഗണിച്ച് പതഞ്ജലി തെറ്റിദ്ധാരണാജനകമായ അവകാശവാദങ്ങൾ ഉന്നയിക്കുമ്പോൾ എന്തുകൊണ്ടാണ് കേന്ദ്രസർക്കാർ കണ്ണടച്ചതെന്നും, കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും അവരുടെ പ്രവർത്തനങ്ങളിൽ കൂട്ടുനിൽക്കുകയാണോ എന്നും സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ചോദിച്ചു. നിങ്ങൾക്ക് ഒന്നും എഴുതി രക്ഷപ്പെടാനാവില്ലെന്ന് ജസ്‌റ്റിസുമാരായ ഹിമ കോഹ്‌ലിയും അഹ്‌സനുദ്ദീൻ അമാനുല്ലയും അടങ്ങുന്ന ബെഞ്ച് രാംദേവിനും ബാലകൃഷ്‌ണയ്ക്കും വേണ്ടി ഹാജരായ അഭിഭാഷകനോട് പറഞ്ഞു. അനുചിതമായ സത്യവാങ്മൂലം സമർപ്പിച്ചതിന് രാംദേവിനെയും ബാലകൃഷ്‌ണയെയും ബെഞ്ച് വിമർശിച്ചു.

സുപ്രീം കോടതി മാത്രമല്ല, ഈ രാജ്യത്തുടനീളമുള്ള കോടതികൾ പുറപ്പെടുവിക്കുന്ന എല്ലാ ഉത്തരവുകളും മാനിക്കപ്പെടേണ്ടതുണ്ടെന്നും നിങ്ങൾ കോടതിയിൽ നൽകിയ ഉറപ്പ് പാലിക്കണമെന്നും കോടതി പറഞ്ഞു. യോഗ ഗുരു സമർപ്പിക്കാൻ ഉദ്ദേശിക്കുന്ന സത്യവാങ്മൂലത്തിലെ പൊരുത്തക്കേടുകളും കോടതി ചൂണ്ടിക്കാട്ടി. ഏപ്രിൽ 10 ന് കേസ് കൂടുതൽ വാദം കേൾക്കാൻ ഷെഡ്യൂൾ ചെയ്‌ത സുപ്രീം കോടതി, അവസരമെന്ന നിലയ്‌ക്ക് രാംദേവിനോടും ബാലകൃഷ്‌ണയോടും അടുത്ത തീയതിയിൽ ഹാജരാകാൻ നിർദേശിച്ചു.

തെറ്റായ പരസ്യങ്ങൾ നൽകിയതിന് കോടതിയുടെ ഉത്തരവ് ലംഘിച്ചതുമായി ബന്ധപ്പെട്ട് ബാബാ രാംദേവ് സുപ്രീം കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞിരുന്നു. ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് (മാജിക് റെമഡീസ്) നിയമം പൗരാണികമാണെന്ന പതഞ്ജലി എംഡിയുടെ സത്യവാങ്മൂലത്തിലെ പ്രസ്‌താവനയിൽ സുപ്രീം കോടതി വിയോജിപ്പ് പ്രകടിപ്പിച്ചു. ഈ നിയമം പൗരാണികമാണെന്ന് പറഞ്ഞ് ധിക്കരിക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

കോടതിയിൽ വ്യക്തിപരമായി മാപ്പ് പറയാൻ തന്‍റെ കക്ഷിയും ബാലകൃഷ്‌ണയും തയ്യാറാണെന്ന് രാംദേവിന്‍റെ അഭിഭാഷകൻ പറഞ്ഞു. 'ഞങ്ങൾക്ക് മാപ്പ് പറയണം, കോടതി എന്ത് പറഞ്ഞാലും അതിന് തയ്യാറാണ്' എന്ന് യോഗ ഗുരുവിൻ്റെ അഭിഭാഷകൻ ബൽബീർ സിങ് കോടതിയെ അറിയിച്ചു.

വാദത്തിനിടെ, സുപ്രീം കോടതി ഉത്തരവുകൾ അവഗണിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട പതഞ്ജലിയുടെ മാപ്പപേക്ഷ സ്വീകരിക്കാൻ ബെഞ്ച് വിസമ്മതിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾക്ക് പതഞ്ജലി രാജ്യത്തോട് മാപ്പ് പറയണമെന്നും ബാബാ രാംദേവും ആചാര്യ ബാലകൃഷ്‌ണയും കോടതി ഉത്തരവിനെ പൂർണ്ണമായും ധിക്കരിക്കുന്നതായും സുപ്രീം കോടതി സൂചിപ്പിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ പേരിൽ ബാബ രാംദേവിനും പതഞ്ജലിക്കുമെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്ന് ഉത്തരാഖണ്ഡ് സർക്കാരിനോട് സുപ്രീം കോടതി ആരാഞ്ഞു. സംസ്ഥാനം അതിൻ്റെ ചുമതലകൾ നിറവേറ്റുന്നില്ലെന്നും ബെഞ്ച് പറഞ്ഞു.

ALSO READ : ഇനി തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളൊന്നുമില്ല; സുപ്രീം കോടതിയോട് മാപ്പ് പറഞ്ഞ് പതഞ്ജലി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.