ETV Bharat / bharat

18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം തുടങ്ങി: ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്‌ത് സുരേഷ് ഗോപി - PARLIAMENT SESSION LIVE

author img

By ETV Bharat Kerala Team

Published : Jun 24, 2024, 10:49 AM IST

Updated : Jun 24, 2024, 4:25 PM IST

PARLIAMENT SESSION 2024  18TH PARLIAMENT SESSION 2024  പാര്‍ലമെന്‍റ്  18TH LOK SABHA
Prime Minister Narendra Modi takes oath as a member of the 18th Lok Sabha (ANI)

ന്യൂഡൽഹി: 18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് മുന്നോടിയായി ബിജെപി സഭാംഗം ഭർതൃഹരി മഹ്താബ് പ്രോ ടേം സ്‌പീക്കറായി സത്യപ്രതിജ്ഞ ചെയ്‌തു. രാഷ്‌ട്രപതി ദ്രൗപതി മുർമു അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാർലമെന്‍റ് അംഗങ്ങൾ ഇന്ന് തുടങ്ങുന്ന സമ്മേളനത്തിൽ സത്യപ്രതിജ്ഞ ചെയ്യും. ലോക്‌സഭ സമ്മേളനത്തിന്‍റെ ആദ്യ രണ്ട് ദിവസം അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് നടക്കുക. പ്രോ-ടേം സ്‌പീക്കറായി നിയമിതനായ ഭർതൃഹരി മഹ്‌താബാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുകയും സഭ നടപടികൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുക. ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. നാല് മണിയോടെയാണ് കേരളത്തിലെ എംപിമാരുടെ സത്യപ്രതിജ്ഞ നടക്കുക. ജൂൺ 26 ന് ലോക്‌സഭ സ്‌പീക്കറെ തെരഞ്ഞെടുക്കും. ജൂൺ 27 ന് പ്രസിഡന്‍റ് ദ്രൗപതി മുർമു പാർലമെന്‍റിന്‍റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. പ്രോടേം സ്‌പീക്കര്‍ മുതല്‍ ചോദ്യപ്പേപ്പര്‍ ചോര്‍ച്ച വരെയുള്ള ചൂടേറിയ വിഷയങ്ങള്‍ ആദ്യദിനം മുതല്‍ സഭയെ പ്രക്ഷുബ്‌ധമാക്കുമെന്നാണ് സൂചന.

LIVE FEED

4:22 PM, 24 Jun 2024 (IST)

🔴▶️ 18-ാം ലോക്‌സഭ സമ്മേളനം തത്സമയം

ലോക്‌സഭ സമ്മേളനത്തിന്‍റെ തത്സമയ ദൃശ്യം

2:34 PM, 24 Jun 2024 (IST)

വിയോജിച്ച് കൊടിക്കുന്നില്‍

"സഭയില്‍ പാര്‍ലമെന്‍ററി കീഴ്വഴക്കങ്ങള്‍ പൂര്‍ണ്ണമായും ലംഘിക്കപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് പ്രോടേം സ്പീക്കറെ സഹായിക്കാനുള്ള പാനലില്‍ സഹകരിക്കില്ല. ഇക്കാര്യം അറിയിച്ച് പ്രോ ടേം സ്പീക്കര്‍ ഭര്‍തൃഹരിമഹാതാപിനെക്കണ്ട് കത്ത് നല്‍കിയിട്ടുണ്ട്." എന്‍ ഡി എ സര്‍ക്കാര്‍ ജനാധിപത്യ രീതികള്‍ക്ക് വില കല്‍പ്പിക്കുന്നില്ലെന്നും പാര്‍ലമെന്‍റിനു പുറത്ത് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

11:14 AM, 24 Jun 2024 (IST)

സത്യപ്രതിജ്ഞ ചെയ്‌ത് സുരേഷ് ഗോപി

ലോക്‌സഭയിൽ തൃശൂരിന്‍റെ എംപിയായി സത്യപ്രതിജ്ഞ ചെയ്‌ത്‌ സുരേഷ് ഗോപി. സത്യപ്രതിജ്ഞ ചെയ്‌തത്‌ ദൈവനാമത്തിൽ. സത്യവാചകം ചൊല്ലിയത് കൃഷ്‌ണ ഗുരുവായൂരപ്പാ എന്ന് സ്‌മരിച്ച ശേഷം.

11:11 AM, 24 Jun 2024 (IST)

മോദി സത്യപ്രതിജ്ഞ ചെയ്‌തു

പ്രധാനമന്ത്രി നരേന്ദ്ര മോദി പതിനെട്ടാം ലോക്‌സഭയിലെ അംഗമായി സത്യപ്രതിജ്ഞ ചെയ്‌തു.

11:08 AM, 24 Jun 2024 (IST)

ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം

18-ാം ലോക്‌സഭയുടെ ആദ്യ ആദ്യ സമ്മേളനം തുടങ്ങുന്നതിന് മുന്‍പ് പാർലമെൻ്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഭരണഘടനയുടെ പകർപ്പുമായി പ്രതിഷേധിച്ച് ഇന്ത്യ മുന്നണി നേതാക്കൾ. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. ഭരണഘടനാ തത്വങ്ങളെ അവഹേളിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു.

10:57 AM, 24 Jun 2024 (IST)

മോദി പാര്‍ലമെന്‍റില്‍

പതിനെട്ടാം ലോക്‌സഭ അമൃത് കാലത്തിന്‍റെ മഹത്വത്തിൻ്റെ തെളിവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതി ഭവനിൽ ഭർതൃഹരി മഹ്താബിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്രം നേടി 60 വർഷത്തിന് ശേഷം അധികാരത്തിൽ വന്ന തൻ്റെ സർക്കാർ മൂന്നാം ടേമിൽ അധികാരത്തിൽ വന്നതിൽ മോദി സംതൃപ്‌തി രേഖപ്പെടുത്തി. ഭരണഘടനയുടെ തത്വങ്ങൾക്കനുസൃതമായി വികസനം വേഗത്തിലാക്കാൻ തൻ്റെ സർക്കാർ ആഗ്രഹിക്കുന്നതായും ഇക്കുറി സഭയിലെത്തുന്ന യുവ എംപിമാരുടെ എണ്ണം കൂടുതലാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

10:51 AM, 24 Jun 2024 (IST)

ഭർതൃഹരി മഹ്താബ് സത്യപ്രതിജ്ഞ ചെയ്‌തു

18-ാം ലോക്‌സഭയുടെ പ്രോ-ടേം സ്‌പീക്കറായി ബിജെപി എംപി ഭർതൃഹരി മഹ്താബ് സത്യപ്രതിജ്ഞ ചെയ്‌തു. രാഷ്ട്രപതി ദ്രൗപതി മുർമു ഏഴ് തവണ എംപിയായ, ബി മഹ്താബിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സ്ഥാനാർത്ഥികൾ 18-ാം ലോക്‌സഭയിൽ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യുന്ന സമയത്ത് ചെയർപേഴ്‌സൺമാരുടെ ഒരു പാനലിനൊപ്പം, ലോക്‌സഭയുടെ നടപടിക്രമങ്ങൾ നടത്താന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്‌ച, പുതിയ സ്‌പീക്കറെ തിരഞ്ഞെടുക്കുമ്പോൾ അദ്ദേഹം സഭയിൽ അധ്യക്ഷനാകും. 1998 മുതൽ തുടർച്ചയായി ഏഴാം തവണയാണ് ഭർതൃഹരി മഹ്താബ് പാർലമെൻ്റ് അംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്.

Last Updated : Jun 24, 2024, 4:25 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.