ന്യൂഡല്‍ഹി: സ്‌ത്രീ കേന്ദ്രീകൃത നിയമങ്ങള്‍ ദുരുപയോഗം ചെയ്യരുതെന്ന് സുപ്രീം കോടതി. അടുത്ത കാലത്ത് വിവാഹമോചന കേസുകളില്‍ വഞ്ചന, ക്രൂരത, ബലാത്സംഗം, പ്രകൃതിവിരുദ്ധ കുറ്റകൃത്യങ്ങൾ എന്നിവ ഒരുമിച്ച് ഉപയോഗിക്കുന്നതായി കോടതി ചൂണ്ടിക്കാണിച്ചു. ഐപിസി സെക്ഷന്‍ 498എ, 376, 377, 506 എന്നിവ സംയോജിത പാക്കേജായി ഉപയോഗിക്കുന്നത് പല അവസരത്തിലും കോടതി അപലപിച്ചിട്ടുണ്ടെന്നും ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു.
സ്‌ത്രീ കേന്ദ്രീകൃത നിയമങ്ങളിലെ കര്‍ശന വ്യവസ്ഥകള്‍ സ്‌ത്രീകളുടെ സുരക്ഷയും ക്ഷേമം ഉറപ്പക്കാനുളളതാണെന്നും ഭര്‍ത്താക്കന്മാരെ ഭീഷണിപ്പെടുത്താനോ ആധിപത്യം സ്ഥാപിക്കാനോ പണം തട്ടിയെടുക്കാനോ ഉള്ളതല്ലെന്നും സുപ്രീം കോടതി വ്യക്‌തമാക്കി. ചില കേസുകളില്‍ പൊലീസ് പെട്ടെന്ന് നടപടിയെടുക്കുകയും ഭർത്താവിനെയും കിടപ്പിലായ ബന്ധുക്കളെ വരെയും അറസ്റ്റ് ചെയ്യാറുണ്ടെന്നും ബെഞ്ച് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എഫ്ഐആറിൽ പരാമർശിച്ചിരിക്കുന്ന കുറ്റകൃത്യങ്ങളുടെ ഗൗരവം കണ്ട് പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നതിൽ വിചാരണ കോടതികൾ മടിക്കുന്നുവെന്നും ബെഞ്ച് പറഞ്ഞു. ഭാര്യയ്‌ക്ക് ലഭിക്കുന്ന ജീവനാംശം വിവിധ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് നിശ്ചയിക്കുന്നതെന്നും മുന്‍ഭാര്യക്ക് നല്‍കിയ ജീവനാംശമോ ഭര്‍ത്താവിന്‍റെ വരുമാനത്തെയോ മാത്രം അല്ല അടിസ്ഥാനമെന്നും കോടതി വ്യക്തമാക്കി.
കക്ഷികൾ ഒരുമിച്ച് താമസിച്ചിരുന്ന സമയത്ത് ഉണ്ടായിരുന്ന ജീവിത നിലവാരത്തില്‍ തുടര്‍ന്നും ജീവിക്കാന്‍ ഭാര്യയ്ക്ക് അവകാശമുണ്ടെന്നും എന്നാല്‍ വേര്‍പിരിഞ്ഞതിന് ശേഷമുളള ഭര്‍ത്താവിന്‍റെ ജീവിത നിലവാരത്തിന് അനുസരിച്ചുളള ജീവനാംശം വേണമെന്ന് അവകാശപ്പെടാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
Also Read: 'കുട്ടികള്‍ രക്ഷിതാക്കളുടെ സ്ഥാവര ജംഗമ സ്വത്തല്ല'; നിര്‍ണായക നിരീക്ഷണവുമായി സുപ്രീം കോടതി