ന്യൂഡൽഹി: ആദായ നികുതി (ഐടി) വകുപ്പിന്‍റെ പാൻ 2.0 പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി (സിസിഇഎ)യാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്.
പാന്‍ 2.0 പദ്ധതി പ്രകാരം ക്യൂആർ കോഡുള്ള പാൻകാർഡ് തയ്യാറാക്കാനാണ് സർക്കാർ നീക്കം. നികുതി ദായകര്‍ക്കായി സര്‍ക്കാര്‍ ഏജന്‍സികളുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ ഏകീകൃത പാന്‍ അധിഷ്‌ഠിത സംവിധാനം ഏര്‍പ്പെടുത്തുന്നതാണ് പദ്ധതി. പദ്ധതിക്ക് ഏകദേശം 1,435 കോടി രൂപ ചെലവ് വരുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
പാന്‍ 2.0 പദ്ധതിയുടെ സവിശേഷതകള്‍ |
1. എളുപ്പമുള്ളതും മെച്ചപ്പെട്ടതുമായ സേവനം, വേഗത്തില്‍ വിതരണം.
2. ഡാറ്റയുടെ സ്ഥിരത.
3. പരിസ്ഥിതി സൗഹൃദ പ്രക്രിയകള്‍ കുറഞ്ഞ ചെലവില്‍.
4. അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷയും ഒപ്റ്റിമൈസേഷനും.
കോർ, നോൺ-കോർ പാൻ/ടാൻ പ്രവർത്തനങ്ങളും പാൻ മൂല്യനിർണ്ണയ സേവനവും ഏകീകരിക്കുന്ന നിലവിലെ പാൻ/ടാൻ 1.0 ഇക്കോ സിസ്റ്റത്തിന്‍റെ നവീകരണമാണ് പുതിയ പദ്ധതി.
നിർദ്ദിഷ്‌ട സർക്കാർ ഏജൻസികളുടെ എല്ലാ ഡിജിറ്റൽ സംവിധാനങ്ങൾക്കും പൊതുവായ ഐഡന്‍റിഫയറായി പാൻ ഉപയോഗിക്കുന്നത് സാധ്യമാക്കുന്നതിലൂടെ ഡിജിറ്റൽ ഇന്ത്യ എന്ന സര്‍ക്കാര്‍ വീക്ഷണം വേഗത്തിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് കൂട്ടിച്ചേർത്തു.
ALSO READ |