ജയ്‌സാൽമീർ : രാജസ്ഥാനിലെ ഇന്ത്യ-പാക് അതിർത്തിയോട് ചേർന്നുള്ള ജയ്‌സാൽമീർ ജില്ലയിൽ നിന്ന് പാക് പൗരനെ ആർമി ഇന്‍റലിജൻസ് സംഘം കസ്‌റ്റഡിയിലെടുത്തു. ജയ്‌സാൽമീറിലെ മിലിട്ടറി സ്‌റ്റേഷനില്‍ ആർമി ഇൻ്റലിജൻസ് സംഘം നടത്തിയ (Army Intelligence Team) അപ്രതീക്ഷിത പരിശോധനയ്ക്കിടെയാണ് ഇയാളെ പിടികൂടിയത്. (Pakistani National Arrested).
ജെയ്‌സാൽമീർ ആർമി കാന്‍റീനില്‍ സംശയാസ്‌പദമായി കണ്ട യുവാവിനെ ആർമി ഇൻ്റലിജൻസ് സംഘം കസ്‌റ്റഡിയിലെടുത്തതായി എസ്‌പിമാരായ ജെയ്‌സാൽമർ, വികാസ് സാംഗ്വാൻ എന്നിവർ പറഞ്ഞു. പ്രാഥമിക നിഗമനത്തിൽ യുവാവ് പാകിസ്ഥാനിൽ നിന്നുള്ളയാളാണെന്ന് വെളിപ്പെട്ടിട്ടുണ്ട്.
ആർമി കാന്‍റീനില്‍ ജോലി ചെയ്യുകയാണെന്നും ഇയാളിൽ നിന്നും ഒരു ഫോണ്‍ കണ്ടെടുത്തിട്ടുണ്ടെന്നും അത് ഫോറൻസിക് അന്വേഷണത്തിന് അയച്ചിട്ടുണ്ടെന്നും എസ്‌പി സ്ഥിരീകരിച്ചു. ദീർഘകാല വിസയിലാണ് യുവാവ് പ്രദേശത്ത് താമസിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം.
യുവാവിനെ ചോദ്യം ചെയ്‌തപ്പോൾ 24 വയസായ മനു ജാതി ഭിൽ എന്നാണ് അദ്ദേഹത്തിന്‍റെ പേരെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചോദ്യം ചെയ്യലിൽ താൻ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹവൽപൂർ നിവാസിയാണെന്ന് അദ്ദേഹം മൊഴി നൽകി. സൈനിക സ്‌റ്റേഷനിൽ കരാർ അടിസ്ഥാന തൊഴിലാളിയായി ജോലി ചെയ്യുന്നയാളാണ് പാകിസ്ഥാനിൽ നിന്നുള്ള യുവാവെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.
2014ൽ കുടുംബത്തോടൊപ്പം ഇന്ത്യയിലെത്തിയെന്നും 2024 ജനുവരി മുതൽ മിലിട്ടറി സ്‌റ്റേഷനിൽ ജോലി ചെയ്യുകയാണെന്നും മനു ഭിൽ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. അറസ്‌റ്റിലായ യുവാവിൽ നിന്ന് കണ്ടെടുത്ത ഫോണ്‍ പരിശോധിച്ചതില്‍ ഇയാൾക്ക് പാകിസ്ഥാനിലുള്ള ആളുകളുമായി സമ്പർക്കമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
പാക് പൗരൻ അറസ്‌റ്റിൽ: പ്രണയിച്ച് വിവാഹം കഴിച്ച ഭാര്യയെ കാണാൻ അതിർത്തി കടന്നെത്തി ഒരു വർഷത്തോളം രാജ്യത്ത് അനധികൃതമായി താമസിച്ച പാകിസ്ഥാൻ പൗരൻ കഴിഞ്ഞ വർഷം സെപ്‌റ്റംബറിൽ പിടിയിലായിരുന്നു (Pakistani crossed the borders). നേപ്പാൾ വഴി അനധികൃതമായി ഇന്ത്യയിലേക്ക് കടന്ന് ഹൈദരാബാദിൽ താമസമാക്കിയ പാകിസ്ഥാനിലെ ഖൈബർ പഖ്‌തൂൺഖ്വ സ്വദേശിയായ ഫയാസ് അഹമ്മദാണ് (24) പൊലീസിന്‍റെ വലയിലായത്.
ഇന്ത്യയിലെത്തിയ ഫയാസ് മറ്റൊരാളുടെ പേരിൽ ആധാർ കാർഡ് (Fake Aadhaar card) എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതെന്ന് വെസ്‌റ്റ് സോൺ ഡിസിപി സായ് ചൈതന്യ അറിയിച്ചിരുന്നു.