ETV Bharat / bharat

ഒമ്പതുവയസുകാരനെ കഴുത്തറുത്ത് കൊന്നു, അയല്‍വാസി അറസ്റ്റില്‍ - Nine Year Old Boy Beheaded - NINE YEAR OLD BOY BEHEADED

അങ്കുഷ് എന്ന ബാലനെയാണ് അയല്‍വാസി കഴുത്തറുത്ത് കൊന്നത്. പ്രതിയെ കണ്ടെത്തിയത് ഒരു ക്ഷേത്രത്തിന് സമീപമിരുന്ന് മഴുവിന് മൂര്‍ച്ച കൂട്ടുന്ന നിലയില്‍

BIHAR  BEGUSARAI  ഒന്‍പതുകാരനെ കഴുത്തറുത്ത് കൊന്നു  അങ്കുഷ്
Representational Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Sep 9, 2024, 3:02 PM IST

ബെഗുസരായി (ബിഹാര്‍) : ഒന്‍പതുവയസുകാരനെ അയല്‍വാസി കഴുത്തറുത്ത് കൊന്നു. ബിഹാറിലെ ബെഗുസരായി ജില്ലയിലാണ് സംഭവം. ഈ ഹീനകൃത്യത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. പ്രതി വിജയ് മഹതോയെ പൊലീസ് അറസ്റ്റ് ചെയ്‌തു. പ്രതി ആക്രമണത്തിന് ഉപയോഗിച്ച ആയുധവും കണ്ടെടുത്തിട്ടുണ്ട്.

അനില്‍കുമാര്‍ മഹാതോയുടെ മകനായ അങ്കുഷ് കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പോയപ്പോഴാണ് അയല്‍വാസിയുടെ ആക്രമണമുണ്ടായത്. അങ്കുഷിന്‍റെ ഇളയ സഹോദരനെയും ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചതായി അനില്‍ മഹാതോ പറഞ്ഞു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് കുടുംബം അങ്കുഷിന്‍റെ ശരീരം കഴുത്തറ്റ നിലയില്‍ കണ്ടെത്തിയത്. ആളുകള്‍ പ്രതിയ്ക്കായി തെരച്ചില്‍ തുടങ്ങി. ഇയാളെ ഒരു ക്ഷേത്രത്തിന് സമീപമിരുന്ന് മഴുവിന് മൂര്‍ച്ച കൂട്ടുന്ന നിലയില്‍ ആണ് കണ്ടെത്തിയത്. ഇയാളെ പിടികൂടുന്നതിനിടെ അനില്‍ മഹാതോയുടെ അനന്തരവനും മറ്റ് രണ്ട് പേര്‍ക്കും പരിക്കേറ്റു. ചെറിയ സംഘര്‍ഷത്തിന് ശേഷമാണ് ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കാന്‍ നാട്ടുകാര്‍ക്ക് സാധിച്ചത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

പൊലീസ് ഇന്‍സ്‌പെക്‌ടര്‍ മന്‍സൂര്‍ചാക് അടക്കമുള്ള പൊലീസുകാര്‍ സ്ഥലത്തെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. ഫോറന്‍സിക് സംഘം സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. വിജയ് മഹാതോയ്ക്ക് വധശിക്ഷ നല്‍കണമെന്ന് കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു.

Also Read: ഇരട്ടയാറിലെ 17 കാരിയുടെ മരണം; ശ്വാസംമുട്ടിയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.