ന്യൂഡൽഹി: 34 പുതിയ അഡ്വാൻസ്‌ഡ് ലൈറ്റ് ഹെലികോപ്റ്ററുകളായ ധ്രുവ് ഹെലികോപ്റ്ററുകൾക്ക് അനുമതി നൽകി സുരക്ഷ കാബിനറ്റ് കമ്മിറ്റി. ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡാണ് (എച്ച്എഎൽ) ഹെലികോപ്റ്ററുകൾ നിർമിക്കുക. അവയിൽ ഒമ്പത് എണ്ണം ഇന്ത്യൻ കോസ്റ്റ് ഗാർഡിലും, 25 എണ്ണം ഇന്ത്യൻ സൈന്യത്തിലേക്കും ഉൾപ്പെടുത്തും (Dhruv Choppers For Indian Coast Guard and Indian Army).
ഇന്ത്യൻ കോസ്റ്റ് ഗാർഡിലെ ഹെലികോപ്റ്ററുകൾ പഴയ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകൾക്ക് പകരമായി സജ്ജീകരിച്ചിരിക്കുന്നു. അതേസമയം ഇന്ത്യൻ സൈന്യം ഹെലികോപ്റ്ററുകൾ ഒന്നിലധികം റോളുകൾക്കായി ഉപയോഗിക്കുമെന്നും വൃത്തങ്ങൾ കൂട്ടിച്ചേർത്തു. പദ്ധതി 8,000 കോടി രൂപയിലധികം മൂല്യമുള്ളതും സ്വദേശിവത്കരണത്തിനെ സ്വാധീനം നൽകുന്നതുമാണ്.
ഇന്ത്യൻ ആർമിയുടെ വാഹനങ്ങള്‍ നവീകരിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതിക്കും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. അഡ്വാൻസ്‌ഡ് ലൈറ്റ് ഹെലികോപ്റ്ററുകള്‍ എച്ച്എഎൽ തദ്ദേശീയമായി രൂപകൽപ്പന ചെയ്‌ത് വികസിപ്പിച്ചെടുത്ത 5.5 ടൺ ഭാരമുള്ള ആധുനിക വത്‌കൃതമായ ഹെലികോപ്റ്ററാണ്.