ന്യൂഡൽഹി: 128-ാം ജന്മവാർഷികത്തിൽ സ്വാതന്ത്ര്യ സമര സേനാനി സുഭാഷ് ചന്ദ്രബോസിനെ അനുസ്‌മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ സമാനതകളില്ലാത്തതാണെന്ന് പ്രധാനമന്ത്രി എക്‌സിൽ കുറിച്ചു. 'ധൈര്യത്തിന്‍റെയും നിശ്ചയദാർഢ്യത്തിന്‍റെയും പ്രതീകമായിരുന്നു സുഭാഷ് ചന്ദ്രബോസ്. അദ്ദേഹം വിഭാവനം ചെയ്‌ത ഇന്ത്യ കെട്ടിപ്പടുക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നതാണ് അദ്ദേഹത്തിന്‍റെ ആദർശങ്ങൾ' എന്നും മോദി പറഞ്ഞു.
Today, on Parakram Diwas, I pay homage to Netaji Subhas Chandra Bose. His contribution to India’s freedom movement is unparalleled. He epitomised courage and grit. His vision continues to motivate us as we work towards building the India he envisioned. pic.twitter.com/HrXmyrgHvH
— Narendra Modi (@narendramodi) January 23, 2025
പരാക്രം ദിവസ് ആശംസിച്ച് അമിത് ഷാ: സ്വാതന്ത്ര്യ സമരത്തിൽ സുപ്രധാന പങ്കുവഹിച്ച നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മദിനത്തിൽ, അദ്ദേഹത്തെ അനുസ്‌മരിച്ച് അമിത് ഷായും. നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ധൈര്യത്തിന്‍റെയും ദൃഢനിശ്ചയത്തിന്‍റെയും നിർഭയത്വത്തിന്‍റെയും പ്രതിഫലനമായാണ് പരാക്രം ദിവസ് ആഘോഷിക്കുന്നത്.
ആസാദ് ഹിന്ദ് ഫൗജ് രൂപീകരിച്ച് സായുധ പോരാട്ടം നടത്തി ബ്രിട്ടീഷ് സാമ്രാജ്യത്തിന്‍റെ അടിത്തറ ഇളക്കി നേതാജി സ്വാതന്ത്ര്യ സമര സേനാനികൾക്ക് മാതൃകയായി. അദ്ദേഹത്തിന്‍റെ ജീവിതം ദേശസ്‌നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും പ്രചോദനത്തിന്‍റെയും മായാത്ത പ്രതീകമായി എപ്പോഴും ഓർമിക്കപ്പെടും എന്ന് അമിത് ഷാ പറഞ്ഞു.
स्वतंत्रता संग्राम के महानायक नेताजी सुभाषचंद्र बोस जी की जयंती पर उनका स्मरण कर उन्हें नमन करता हूँ और समस्त देशवासियों को ‘पराक्रम दिवस’ की शुभकामनाएँ देता हूँ।
— Amit Shah (@AmitShah) January 23, 2025
नेताजी सुभाषचंद्र बोस जी अदम्य साहस, दृढ़ संकल्प और निर्भीकता के प्रतिबिंब थे। आजाद हिन्द फौज का गठन कर सशस्त्र… pic.twitter.com/MyNO90NGBf
സുഭാഷ് ചന്ദ്രബോസിനെ സ്‌മരിച്ച് രാഹുൽ ഗാന്ധി: മഹാനായ വിപ്ലവകാരിയും ആസാദ് ഹിന്ദ് ഫൗജിന്‍റെ സ്ഥാപകനുമായ നേതാജി സുഭാഷ് ചന്ദ്രബോസിനെ അദ്ദേഹത്തിന്‍റെ ജന്മവാർഷികത്തിൽ അനുസ്‌മരിക്കുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. നേതാജിയുടെ നേതൃത്വം, ധൈര്യം, സാമൂഹിക നീതിക്കായുള്ള പോരാട്ടം, സഹിഷ്‌ണുതയ്ക്ക് വേണ്ടിയുള്ള സംഭാവനകൾ എന്നിവ ഇന്നും ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നു. ഭാരതമാതാവിന്‍റെ അനശ്വര പുത്രന് എന്‍റെ സല്യൂട്ട്, ജയ് ഹിന്ദ്' എന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
महान क्रांतिकारी, आज़ाद हिंद फौज के संस्थापक नेताजी सुभाष चंद्र बोस जी की जयंती पर उन्हें भावपूर्ण श्रद्धांजलि।
— Rahul Gandhi (@RahulGandhi) January 23, 2025
नेताजी का नेतृत्व, साहस, सामाजिक न्याय के लिए उनका संघर्ष, सहिष्णुता और समावेशिता के प्रति उनका योगदान आज भी हर भारतीय को प्रेरित करता है।
भारत माता के अमर सपूत को… pic.twitter.com/Fa2CTUu9BL
2021ലാണ് സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മവാർഷികത്തോടനുബന്ധിച്ച് ജനുവരി 23 പരാക്രം ദിവസായി കേന്ദ്ര സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഇതിന്‍റെ ഭാഗമായി 2025 ജനുവരി 23 മുതൽ ജനുവരി 25 വരെ നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ജന്മസ്ഥലമായ കട്ടക്കിലെ ചരിത്രപ്രസിദ്ധമായ ബരാബതി കോട്ടയിൽ വലിയ ആഘോഷം നടക്കും. നേതാജിയുടെ 128ാം ജന്മവാർഷികത്തിൽ അദ്ദേഹത്തെ ആദരിക്കുന്നതിനായാണ് ഈ ആഘോഷം. മൂന്നു ദിവസം നീണ്ടു നിൽക്കുന്ന പരിപാടി ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി ഉദ്ഘാടനം ചെയ്യും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2021ൽ നേതാജിയുടെ ജന്മവാർഷികം 'പരാക്രം ദിവസ്' ആയി ആഘോഷിക്കാനുള്ള സർക്കാർ തീരുമാനത്തെ തുടർന്ന്, ആ വർഷം കൊൽക്കത്തയിലെ വിക്ടോറിയ മെമ്മോറിയലിൽ ആദ്യത്തെ പരാക്രം ദിവസ് ആഘോഷിച്ചു. 2022ൽ ന്യൂഡൽഹിയിലെ ഇന്ത്യാ ഗേറ്റിൽ നേതാജിയുടെ ഒരു ഹോളോഗ്രാം പ്രതിമ അനാച്‌ഛാദനം ചെയ്‌തു.
2023 ൽ, ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിലെ പേരിടാത്ത 21 ദ്വീപുകൾക്ക് 21 ൽ പരം വീർചക്ര അവാർഡ് ജേതാക്കളുടെ പേരുകൾ നൽകി. 2024ൽ, ഐഎൻഎ വിചാരണ നടന്ന ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയിൽ പ്രധാനമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്‌തു.
ഈ വർഷത്തെ പരാക്രം ദിവസ് ആഘോഷം സാംസ്‌കാരിക മന്ത്രാലയം സംഘടിപ്പിക്കുന്നത് നേതാജിയുടെ ജന്മസ്ഥലവും അദ്ദേഹത്തിന്‍റെ ആദ്യകാല സംവേദനക്ഷമതകളെ രൂപപ്പെടുത്തിയ നഗരവുമായ കട്ടക്കിലാണ്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ ഒഡീഷ മുഖ്യമന്ത്രിയും മറ്റ് വിശിഷ്‌ട വ്യക്തികളും നേതാജിയെ അനുസ്‌മരിക്കും. നേതാജി ജനിച്ച വീട്ടിൽ ദേശീയ പതാക ഉയർത്തുകയും ചെയ്യും.
തുടർന്ന്, ബരാബതി കോട്ടയിൽ നടക്കുന്ന പരാക്രം ദിവസ് ആഘോഷം പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശത്തോടെയാണ് ആരംഭിക്കുക. നേതാജിയുടെ ജീവിതത്തെ കേന്ദ്രീകരിച്ചുള്ള ഒരു പുസ്‌തകം, ഫോട്ടോ, ആർക്കൈവൽ പ്രദർശനം, അപൂർവ ഫോട്ടോഗ്രാഫുകൾ, കത്തുകൾ, രേഖകൾ എന്നിവ പ്രദർശിപ്പിക്കുന്നതിനൊപ്പം അദ്ദേഹത്തിന്‍റെ ശ്രദ്ധേയമായ ജീവിതയാത്ര വിവരിക്കുന്ന ഒരു എആർ/വിആർ പ്രദർശനവും ഉണ്ടായിരിക്കും.
ചടങ്ങിനോടനുബന്ധിച്ച് ഒരു ശിൽപശാലയും ചിത്രരചനാ മത്സരവും വർക്ക്‌ഷോപ്പും ആസൂത്രണം ചെയ്‌തിട്ടുണ്ട്. നേതാജിയുടെ പൈതൃകത്തെ ആദരിക്കുകയും ഒഡീഷയുടെ സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യത്തെ ഉയർത്തിക്കാട്ടുകയും ചെയ്യുന്ന സാംസ്‌കാരിക പ്രകടനങ്ങളും പരിപാടിയിൽ ഉണ്ടായിരിക്കും. കൂടാതെ, നേതാജിയുടെ ജീവിതത്തെക്കുറിച്ചുള്ള സിനിമകളും പരിപാടിയിൽ പ്രദർശിപ്പിക്കും.