ബെംഗളൂരു : അമ്മയുടെ ക്രൂര പീഡനങ്ങള്‍ക്ക് ഇരയായ 2 വയസുകാരനെ അയല്‍വാസികള്‍ ചേര്‍ന്ന് രക്ഷിച്ച് പൊലീസിനെ ഏല്‍പ്പിച്ചു. ഗിരിനഗറിലെ വീർഭദ്രേശ്വർ നഗറിലാണ് സംഭവം. ഭർത്താവുമായി അകന്ന് കഴിയുന്ന യുവതി കാമുകനുമായി ചേര്‍ന്ന് കുട്ടിയെ നിരന്തരം മര്‍ദിക്കാറുണ്ടെന്നാണ് ആരോപണം. ചെറിയ പ്രായമുള്ള മകനുണ്ടായിട്ടും യുവതി കൂടുതൽ സമയവും പുറത്ത് ഒറ്റക്ക ചെലവഴിക്കുന്നതില്‍ സംശയം തോന്നിയ അയല്‍ക്കാര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് കുഞ്ഞിനെ അവശനിലയില്‍ കണ്ടെത്തിയത്. അമ്മയും സുഹൃത്തും ചേർന്ന് നടത്തിയ പീഡനം കുട്ടി തന്നെയാണ് അയൽവാസികളോട് വിവരിച്ചത്.
എന്നാല്‍, തനിക്ക് അടുത്തിടെയാണ് ജോലി ലഭിച്ചതെന്നും കുട്ടിയെ ഉപദ്രവിച്ചിട്ടില്ലെന്നും വീണ് പരിക്കേറ്റതാണെന്നുമായിരുന്നു യുവതിയുടെ വാദം. നാട്ടുകാർ ചേര്‍ന്നാണ് പൊലീസിൽ വിവരമറിയിച്ചത്. തുടര്‍ന്ന് യുവതിയെ പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്‌തു. കുട്ടിയെ ബാലവകാശ കമ്മീഷന് കൈമാറി. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.